വെട്ടിക്കുറച്ചത് വൻ തുക! വാഗണാറിനടക്കം വമ്പൻ വിലക്കിഴിവുമായി മാരുതി സുസുക്കി

ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ എന്നിങ്ങനെ ലഭ്യമാണ്.  ഇതാ മാരുതി സുസുക്കിയുടെ ഓഫറുകളെക്കുറിച്ച് വിശദമായി അറിയാം. 

Details Of Maruti Suzuki Arena Car Discounts In June 2024

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ  അരീന ഡീലർമാർ ഈ ജൂണിൽ അൾട്ടോ കെ10, വാഗൺ ആർ, സെലേരിയോ, ഡിസയർ എന്നിവയുൾപ്പെടെ മിക്കവാറും മുഴുവൻ ലൈനപ്പുകളിലും കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്‍കൌണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ എന്നിങ്ങനെ ലഭ്യമാണ്. അതേസമയം, എർട്ടിഗയ്ക്കും പുതുതായി പുറത്തിറക്കിയ സ്വിഫ്റ്റിനും കിഴിവുകളൊന്നും നൽകുന്നില്ല. ഇതാ മാരുതി സുസുക്കിയുടെ 2024 ജൂൺ മാസത്തിലെ ഓഫറുകളെക്കുറിച്ച് വിശദമായി അറിയാം. 

അൾട്ടോ കെ10
55,000 രൂപ വരെ

3.99 ലക്ഷം മുതൽ 5.96 ലക്ഷം വരെയാണ് ആൾട്ടോ കെ10ൻ്റെ വില. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ 55,000 രൂപ വരെയും മാനുവൽ വേരിയൻ്റുകളിൽ 50,000 രൂപ വരെയും സിഎൻജി ഓപ്ഷനുകളിൽ 48,000 രൂപ വരെയും ഡീലർമാർ വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവലിനും എഎംടി ഗിയർബോക്‌സിനും ഇടയിൽ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനോടുകൂടിയ 67 എച്ച്‌പി, 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ആൾട്ടോ കെ10 ന് കരുത്ത് പകരുന്നത്. 

മൂന്നാം തലമുറ സ്വിഫ്റ്റ്
38,000 രൂപ വരെ

കഴിഞ്ഞ മാസം, മാരുതി സുസുക്കി പുതിയ നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കി. എന്നാൽ ചില ഡീലർഷിപ്പുകളിൽ അതിൻ്റെ മുൻഗാമിയുടെ സ്റ്റോക്കുകൾ ഉണ്ട്. മൂന്നാം തലമുറ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എഎംടി വേരിയൻ്റുകളിൽ 38,000 രൂപ വരെയും മാനുവൽ ട്രിമ്മുകളിൽ 33,000 രൂപ വരെയും സിഎൻജി സ്വിഫ്റ്റുകളിൽ 18,000 രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും.

എസ്-പ്രസോ
58,000 രൂപ വരെ 

റെനോ ക്വിഡിൻ്റെ എതിരാളിയായ   മാരുതി  എസ്-പ്രസ്സോയ്ക്ക്  ആൾട്ടോ കെ10-ൻ്റെ അതേ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ ഉണ്ട് . ഓട്ടോമാറ്റിക് ട്രിമ്മുകൾക്ക് 58,000 രൂപയും മാനുവൽ വേരിയൻ്റുകൾക്ക് 53,000 രൂപയും സിഎൻജി വാഹനങ്ങൾക്ക് 46,000 രൂപയുമാണ് എസ്-പ്രസ്സോയിൽ പരമാവധി കിഴിവുകൾ. 4.26 ലക്ഷം മുതൽ 6.12 ലക്ഷം വരെയാണ് എസ്-പ്രസ്സോയുടെ വില.

സെലേരിയോ
58,000 രൂപ വരെ

എസ്-പ്രസോയിലെ  അതേ 67hp എഞ്ചിൻ തന്നെയാണ് സെലേറിയോയിലും ഉപയോഗിക്കുന്നത്  . എസ്-പ്രസ്സോ പോലെ, സെലേറിയോയും ഓട്ടോമാറ്റിക് പതിപ്പുകളിൽ 58,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങൾ ലഭ്യമാണ്. മാനുവൽ, സിഎൻജി വേരിയൻ്റുകൾക്ക് 53,000 രൂപ വരെ കിഴിവുണ്ട്. സെലേരിയോയുടെ വില 5.37 ലക്ഷം രൂപയിൽ തുടങ്ങി 7.09 ലക്ഷം രൂപ വരെയാണ്. 

വാഗൺ ആർ
58,000 രൂപ വരെ

5.54 ലക്ഷം മുതൽ 7.38 ലക്ഷം വരെയാണ് വാഗൺ ആറിൻ്റെ വില. വാഗൺ  ആർ  രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ആദ്യത്തേത് മേൽപ്പറഞ്ഞ 1.0 ലിറ്റർ, 67 എച്ച്പി, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ, രണ്ടാമത്തേത് 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ യൂണിറ്റ്. രണ്ട് എഞ്ചിനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് എഎംടി എന്നിങ്ങനെ സ്പീഡ് രണ്ട് ട്രാൻസ്‍മിഷൻ ഓപ്ഷനുകൾ ഉണ്ട്. ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് 58,000 രൂപയും മാനുവൽ വേരിയൻ്റുകൾക്ക് 53,000 രൂപയും ചെറിയ എഞ്ചിനിൽ മാത്രം വരുന്ന സിഎൻജി വേരിയൻ്റുകൾക്ക് 43,000 രൂപയും വരെ ആനുകൂല്യങ്ങൾ ലഭിക്കും.

ബ്രെസ
10,000 രൂപ

അഞ്ച് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കായി ജോടിയാക്കിയ 103 എച്ച്പി, 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ബ്രെസ്സ കോംപാക്റ്റ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. എസ്‌യുവി പെട്രോൾ വേരിയൻ്റുകളിൽ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമേ ലഭ്യമാകൂ.

ഡിസയർ
30,000 രൂപ വരെ

ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ 30,000 രൂപ വരെയും മാനുവൽ വേരിയൻ്റുകളിൽ 25,000 രൂപ വരെയും വിലയുള്ള ആനുകൂല്യങ്ങൾ മാരുതി ഡിസയറിൽ ലഭിക്കും. സിഎൻജി വേരിയൻ്റുകളിൽ ഓഫറുകളൊന്നുമില്ല. 6.57 ലക്ഷം മുതൽ 9.39 ലക്ഷം വരെയാണ് ഡിസയറിൻ്റെ വില.

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios