മാരുതി YY8 എന്ന കോഡ് നാമത്തില്‍ ആയിരിക്കും ഇതറിയപ്പെടുന്നത്. ഇതിന്റെ പ്രൊഡക്ഷൻ പതിപ്പ് 2025 ജനുവരിയിലോ ഫെബ്രുവരിയിലോ എത്തും. ആദ്യത്തെ മാരുതി ഇലക്ട്രിക് എസ്‌യുവി ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിക്കുകയും ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി കമ്പനിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള പ്ലാന്റിൽ നിർമ്മിക്കുകയും ചെയ്യും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ ഇവി (ഇലക്‌ട്രിക് വെഹിക്കിൾ) വിപണിയിലേക്ക് കടക്കാൻ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയും ഒരുങ്ങുകയാണ്. ജനുവരിയിൽ നടക്കുന്ന 2023 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് രൂപത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഒരു ഇടത്തരം എസ്‌യുവിയുടെ പണിപ്പുരയിലാണ് മാരുതി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി YY8 എന്ന കോഡ് നാമത്തില്‍ ആയിരിക്കും ഇതറിയപ്പെടുന്നത്. ഇതിന്റെ പ്രൊഡക്ഷൻ പതിപ്പ് 2025 ജനുവരിയിലോ ഫെബ്രുവരിയിലോ എത്തും. ആദ്യത്തെ മാരുതി ഇലക്ട്രിക് എസ്‌യുവി ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിക്കുകയും ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി കമ്പനിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള പ്ലാന്റിൽ നിർമ്മിക്കുകയും ചെയ്യും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വിലയുടെ കാര്യത്തിൽ, പുതിയ മാരുതി ഇലക്ട്രിക് എസ്‌യുവി ടാറ്റ നെക്‌സോൺ ഇവിക്കെതിരെ മത്സരിക്കും. നെക്സോണ്‍ ഇവിക്ക് നിലവിൽ 14.99 ലക്ഷം മുതൽ 17.50 ലക്ഷം രൂപ വരെയാണ് വില. (എല്ലാം എക്‌സ്‌ഷോറൂം വിലകള്‍). YY8 ന്റെ വില 13 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ ആയിരിക്കുമെന്ന് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഹ്യൂണ്ടായ് ക്രെറ്റയോളം (4300 എംഎം നീളം) വലിപ്പമുള്ളതും എംജി ഇസഡ്എസ് ഇവിയെക്കാൾ (2585 എംഎം) നീളമുള്ള വീൽബേസും ഇതിന് ഉണ്ടായിരിക്കും എന്നതാണ് ശ്രദ്ധേയം. 2700 എംഎം നീളമുള്ള വീൽബേസിലാണ് മാരുതി YY8ന് ലഭിക്കുക.
2023 ഓട്ടോ എക്‌സ്‌പോയിൽ ഹൈഡ്രജൻ പവർ പ്രോട്ടോടൈപ്പ് അവതരിപ്പിക്കാൻ ടാറ്റ
പുതിയ മാരുതി ഇലക്ട്രിക് എസ്‌യുവി ഒരു വലിയ ബാറ്ററി പായ്ക്ക് ഉൾക്കൊള്ളാനും കൂടുതൽ ക്യാബിൻ സ്പേസ് സൃഷ്‍ടിക്കാനും അനുയോജ്യമായ 27PL പ്ലാറ്റ്‌ഫോമിന് അടിവരയിടും. അടിസ്ഥാനപരമായി ടൊയോട്ടയുടെ 40PL ഗ്ലോബൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ വാസ്‍തുവിദ്യ. മോഡലിന് ഒരു പുതിയ, ഭാവി ഡിസൈൻ ഭാഷ ലഭിക്കാനും സാധ്യതയുണ്ട്. കൂടാതെ ചക്രങ്ങൾ അരികുകളിലേക്ക് തള്ളിക്കൊണ്ട് ചെറിയ ഓവർഹാംഗുകളും ഉണ്ടായിരിക്കും.
വരാനിരിക്കുന്ന പുതിയ മാരുതി ഇലക്ട്രിക് കാറിന്റെ ഔദ്യോഗിക വിവരങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, 48kWh, 59kWh എന്നിങ്ങനെ യഥാക്രമം 400km, 500km എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ ഇത് വരാൻ സാധ്യതയുണ്ട്. ഇതിന്റെ പവർ കണക്കുകൾ ഏകദേശം 138bhp ഉം 170bhp ഉം ആയിരിക്കും. ചൈനീസ് ബാറ്ററി വിതരണക്കാരായ BYD-ൽ നിന്ന് വാങ്ങുന്ന പുതിയ EV-ക്കായി ഇന്ത്യ-ജാപ്പനീസ് വാഹന നിർമ്മാതാവ് LFP ബ്ലേഡ് സെൽ ബാറ്ററികൾ ഉപയോഗിക്കും. മാരുതി YY8 2WD, AWD ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾക്കൊപ്പം ലഭ്യമാക്കും. AWD പതിപ്പ് ഇന്ത്യയിൽ വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
40 കിമി മൈലേജുമായി പുത്തൻ സ്വിഫ്റ്റ്, അവിശ്വസനീയമെന്ന് വാഹനലോകം!
