Asianet News MalayalamAsianet News Malayalam

മാസ് ഉറപ്പ്, ക്ലാസും; ഇന്നോവയുടെ വല്ല്യേട്ടനെ സ്വന്തമാക്കി ഹിറ്റ് മേക്കര്‍ ജോഷി!

ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുടെ അത്യാഡംബര എം.പി.വി. മോഡലായ വെല്‍ഫയര്‍ ആണ് ജോഷി സ്വന്തമാക്കിയത്

Director Joshy buys a Toyota Vellfire MPV
Author
First Published Oct 3, 2022, 9:16 AM IST

ലമുറ വ്യത്യാസമില്ലാതെ മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ മാന്ത്രികത തീര്‍ക്കുന്ന തലമുതിര്‍ന്ന സംവിധായകനാണ് ജോഷി. മാസ്, ക്ലാസ് വ്യത്യാസമില്ലാതെ മലയാളികളെ രസിപ്പിക്കുന്ന ചലച്ചിത്രകാരൻ ഇപ്പോഴിതാ തന്‍റെ യാത്രകള്‍ക്ക് മാസും ക്ലാസും ഇഴ ചേര്‍ന്ന ഒരു വാഹനത്തെ തന്നെ സ്വന്തമാക്കിയിരിക്കുന്നു. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുടെ അത്യാഡംബര എം.പി.വി. മോഡലായ വെല്‍ഫയര്‍ ആണ് ജോഷി സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേരളത്തിലെ മുന്‍നിര പ്രീ ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹാര്‍മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് ജോഷി വെല്‍ഫയര്‍ എംപിവി സ്വന്തമാക്കിയത്. കുടുംബത്തിനൊപ്പം ഹര്‍മന്‍ മോട്ടോഴ്‌സിന്റെ ആലുവയിലെ ഡീലര്‍ഷിപ്പില്‍ എത്തിയാണ് സംവിധായകന്‍ തന്റെ പുതിയ വാഹനം സ്വീകരിച്ചത്. അദ്ദേഹം വെല്‍ഫയര്‍ സ്വന്തമാക്കിയ വിവരം ഹര്‍മന്‍ മോട്ടോഴ്‌സ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ജോഷിയുടെ സംവിധാനത്തില്‍ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ  പെറിഞ്ചു മറിയം ജോസ്, പാപ്പന്‍ തൂടങ്ങിയ ചിത്രങ്ങള്‍ റെക്കോഡ് കളക്ഷനുകളാണ് നേടിയത്. 

ടൊയോട്ട വെല്‍ഫയര്‍ എന്നാല്‍
2020 ഫെബ്രുവരിയിലാണ് ടൊയോട്ടയുടെ വെല്‍ഫയര്‍ എം.പി.വി. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അത്യാഡംബര ഫീച്ചറുകളുമായി എത്തിയ ഈ വാഹനത്തിന് 90.80 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ എക്സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ എത്തിച്ചത്. പ്രീമിയം വാഹനങ്ങളുടെ മുഖമുദ്രയായ ആഡംബരം തന്നെയാണ് വെല്‍ഫയറിലും ഒരുങ്ങിയിട്ടുള്ളത്. ബേർണിങ് ബ്ലാക്ക്,  വൈറ്റ് പേൾ,  ഗ്രാഫൈറ്റ്,  ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ വെൽഫെയർ ലഭ്യമാകും. ഫ്ലാക്‌സൻ, ബ്ലാക്ക് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയർ നിറങ്ങൾ. 

രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന്  117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോർ സിലണ്ടർ ഗ്യാസോലൈൻ ഹൈബ്രിഡ് എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍-പിന്‍ ആക്‌സിലുകളില്‍ 105കെവി,  50കെവി എന്നിങ്ങനെ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ഇത് ബാഹ്യമായ ചാർജിങ് ഇല്ലാതെ തന്നെ യാത്രയുടെ 40ശതമാനം ദൂരവും 60ശതമാനം സമയവും  സീറോ എമിഷൻ ഇലക്ട്രിക് മോഡിൽ യാത്ര ചെയ്യാൻ സഹായിക്കുന്നു. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയറിന്റെ രണ്ടാമത്തെ നിരയിൽ വലുപ്പമുള്ള എക്സികൂട്ടിവ് ലോഞ്ച് സീറ്റുകൾ നൽകിയിരിക്കുന്നു. റിക്ലൈൻ ചെയ്യാൻ സാധിക്കുന്ന ബാക്ക് റസ്റ്റ്‌,  നീളവും ആംഗിളും ക്രമീകരിക്കാൻ കഴിയുന്ന ഇലക്ട്രിക് ലെഗ് റെസ്റ്റ് മുന്നിലേക്കും പിന്നിലേക്കും നീക്കാനുള്ള സൗകര്യം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.  ആം റെസ്റ്റിൽ പ്രത്യേക കൺസോളും സജ്ജീകരിച്ചിരിക്കുന്നു.  ഒരു ബട്ടൺ അമർത്തിയാൽ മധ്യനിര സീറ്റുകൾ ഒരു പരിധിവരെ കിടക്കയായി മാറ്റാൻ കഴിയും. നിവർത്താനും മടക്കാനും കഴിയുന്ന പ്രത്യേകതരം ടേബിളുകളും വാഹനത്തിലുണ്ട്.

മികച്ച തുകൽ ഉപയോഗിച്ചുകൊണ്ടുള്ള അപ്ഹോൾസ്റ്ററി,  ത്രീ സോൺ എസി,  16 കളർ ആംബിയന്റ് റൂഫ് ഇല്യൂമിനേഷൻ, സൺ ബ്ലൈൻഡ്‌സ്,  മൂൺ റൂഫ്,  വി ഐ പി പേർസണൽ സ്പോട്ലൈറ്റ്സ്,  വൺ ടച് പവർ സ്ലൈഡ് സൈഡ് ഡോറുകൾ,  ഗ്രീൻ ടിന്റഡ് അകോസ്റ്റിക് ഗ്ലാസ്സുകൾ എന്നിവയും വെൽഫെയറിന്റെ ആഡംബത്തിന്റെ മാറ്റ് കൂട്ടുന്നു.

സ്മാർട്ട്‌ എൻട്രിയോടുകൂടിയുള്ള പുഷ് സ്റ്റാർട്ട്‌,  ബ്രേക്ക് ഹോൾടോഡുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്,  തുടങ്ങിയ നിരവധി അത്യാധുനിക ആഡംബര ഫീച്ചറുകളും വെൽഫെയറിലുണ്ട്. 17സ്പീക്കർ ജെബിഎൽ പ്രീമിയം ഓഡിയോ ഉൾപ്പെടെ ഏറ്റവും മികച്ച ഇന്ഫോടെയ്ന്മെന്റ് സംവിധാനമാണ് മറ്റൊരു പ്രത്യേകത.  ആപ്പിൾ കാർ പ്ലേ,  ആൻഡ്രോയ്ഡ് ഓട്ടോ,  തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഏഴ് എസ്ആർഎസ് എയർ ബാഗുകൾ,  എച്എസി, വി എസ് സി,  പനോരമിക് വ്യൂ മോണിറ്റർ,  എമർജൻസി ബ്രേക്ക് സിഗ്നൽ,  വിഡിഐഎം എന്നിവ ഉൾപ്പെടെ വെൽഫെയർ സുരക്ഷക്കും വളരെ പ്രാധാന്യം നൽകിയിരിക്കുന്നു.

Follow Us:
Download App:
  • android
  • ios