Asianet News MalayalamAsianet News Malayalam

ഇനിയും വൈകരുത്, ഓഫറുകള്‍ നീട്ടി ഈ ബൈക്ക് കമ്പനി!

ഈ ഓഫറുകൾ ജൂണിൽ മുഴുവൻ സാധുവായിരിക്കുമെന്ന്​ കമ്പനി വൃത്തങ്ങൾ അറിയിച്ചതായി റിപ്പോര്‍ട്ട്

Discount offers on Kawasaki bikes extended
Author
Mumbai, First Published Jun 12, 2021, 10:52 AM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കി കഴിഞ്ഞ കുറച്ചുകാലമായി ചില മോഡലുകൾക്ക്​ വിവിധ ഓഫറുകൾ പ്രധ്യാപിച്ചിരുന്നു. ഈ പദ്ധതി വീണ്ടും നീട്ടിയിരിക്കുകയാണ്​ കമ്പനി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വെർസിസ് 650, വൾക്കാൻ എസ്, ഡബ്ല്യു 800, നിൻജ 1000 എസ്എക്സ് എന്നിവ ഡിസ്​കൗണ്ട് മോഡലുകളിൽ ഉൾപ്പെടുന്നു. 20,000 രൂപ മുതൽ 30,000 രൂപ വരെയാണ് വിലക്കിഴിവായി നൽകുന്നത്​. ഓഫറുകൾ ജൂണിൽ മുഴുവൻ സാധുവായിരിക്കുമെന്ന്​ കമ്പനി വൃത്തങ്ങൾ അറിയിച്ചു. വൾക്കാൻ എസ് ക്രൂസറിന് 20,000 രൂപ കിഴിവിനുള്ള വൗച്ചർ ലഭിക്കും. വെർസിസ് 650, ഡബ്ല്യു 800, നിൻജ 1000 എസ്എക്സ് എന്നിവയ്ക്ക് 30,000 രൂപ കിഴിവും ലഭിക്കും.

കോവിഡ്​ അനുബന്ധ നിയന്ത്രണങ്ങൾ കാരണം കവാസാക്കി ഡീലർഷിപ്പുകൾക്ക് രാജ്യത്തുടനീളമുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രാജ്യം വീണ്ടും തുറക്കാൻ തുടങ്ങുമ്പോൾ, കാവാസാകിയുടെ ഡീലർഷിപ്പുകൾ ബിസിനസിലേക്ക് മടങ്ങിവരികയാണ്​. ഇതോടൊപ്പം ഉപഭോക്താക്കളെ ആകർഷിക്കാനാണ്​ ഡിസ്​കൗണ്ട് സ്​കീമുകൾ ആരംഭിച്ചത്​ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം, കവാസാക്കി തങ്ങളുടെ മുൻനിര നിഞ്ച എച്ച് 2 ആർ മോട്ടോർസൈക്കിളിന്‍റെ പുതുക്കിയ മോഡലിനെ അടുത്തിടെ പുറത്തിറക്കിയിരുന്നു. 79.90 ലക്ഷം രൂപയാണ് ഈ ബൈക്കിന്‍റെ ദില്ലി എക്സ്ഷോറൂം വില. മുമ്പ് 75.80 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ ദില്ലി എക്സ്-ഷോറൂം വില. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios