മദ്യലഹരിയിൽ മൂന്നുപേര്‍ പോയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുന്നതിന്‍റെ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫരിദാബാദില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ആറുവരി പാതയിലൂടെ മൂന്നു പേരെയും കൊണ്ട് യാത്ര ചെയ്‍ത ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് റോഡിനു കുറുകെ പലപ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതും അവസാനം ഇടതുവശത്തെ കൈവരിയിൽ ഇടിച്ച് മറിയുന്നതും കാണാം.

ഇടതു വശത്തെ കൈവരയില്‍ തട്ടി വലതുവശത്തേക്ക് വന്ന് ബൈക്കില്‍ നിന്നും യാത്രികര്‍ എതിർ ദിശയിലെ ലൈനിലേക്ക് തെറിച്ചുവീഴുന്നതും വീഡിയോയില്‍ കാണാം. ബൈക്കിന്‍റെ പിന്നിലെയെത്തിയ കാറുകാരനാണ് വീഡിയോ പകർത്തിയത്.