Asianet News MalayalamAsianet News Malayalam

Ducati India : ഈ വർഷം 11 മോഡലുകള്‍ അവതരിപ്പിക്കാൻ ഡുക്കാറ്റി ഇന്ത്യ

ഡുക്കാറ്റി  സ്‌ക്രാമ്പ്‌ളർ 1100 ട്രിബ്യൂട്ട് പ്രോ 2022-ന്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യും, തുടർന്ന് പാനിഗേൽ V2 ബെയ്‌ലിസ് എഡിഷൻ, 2001-ൽ ട്രോയ് ബെയ്‌ലിസ് തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ 996R-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്

Ducati India will launch 11 models this year
Author
Mumbai, First Published Jan 4, 2022, 1:19 PM IST

ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡെസേർട്ട് മോഡൽ ഉൾപ്പെടെ പതിനൊന്ന് പുതിയ മോട്ടോർസൈക്കിളുകൾ ഈ വർഷം രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഡ്യുക്കാറ്റി ഇന്ത്യ (Ducati India) പ്രഖ്യാപിച്ചു. സ്‌ക്രാംമ്പ്‌ളർ 1100 ട്രിബ്യൂട്ട് പ്രോ, തുടർന്ന് പാനിഗാലെ വി2 ട്രോയ് ബെയ്‌ലിസ് എഡിഷൻ എന്നിവയിൽ തുടങ്ങും എന്നും ഈ രണ്ട് മോഡലുകൾക്കുമുള്ള ബുക്കിംഗ് ബ്രാൻഡിന്റെ എല്ലാ സ്റ്റോറുകളിലും ഇപ്പോൾ തുറന്നിരിക്കുന്നു എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡുക്കാറ്റി  സ്‌ക്രാമ്പ്‌ളർ 1100 ട്രിബ്യൂട്ട് പ്രോ 2022-ന്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യും, തുടർന്ന് പാനിഗേൽ V2 ബെയ്‌ലിസ് എഡിഷൻ, 2001-ൽ ട്രോയ് ബെയ്‌ലിസ് തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ 996R-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്. ഈ രണ്ട് ലോഞ്ചുകള്‍ക്കും പിന്നാലെ ഡ്യുക്കാറ്റി മൾട്ടിസ്ട്രാഡ V2, എർഗണോമിക്സ്, ഭാരം കുറയ്ക്കൽ, എഞ്ചിൻ അപ്ഡേറ്റുകൾ എന്നിവയിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച് പുനർവികസിപ്പിച്ചെടുക്കും. ഇതിന് ശേഷം, ഡ്യുക്കാറ്റി GP '19 പ്രചോദിതമായ ചുവപ്പും കറുപ്പും നിറത്തിലുള്ള ഗ്രാഫിക്സിനൊപ്പം സ്റ്റാർ വൈറ്റ് സിൽക്ക് പെയിന്റ് ജോബ് ഫീച്ചർ ചെയ്യുന്ന പുതിയ സ്ക്രാമ്പ്ളർ 800 അർബൻ മോട്ടാർഡ് കമ്പനി അവതരിപ്പിക്കും.

2022-ന്റെ രണ്ടാം പാദത്തിൽ, സ്ട്രീറ്റ്ഫൈറ്റർ V4-ന്റെ ഭാരം കുറഞ്ഞ പതിപ്പായ സ്ട്രീറ്റ്ഫൈറ്റർ V4 SP-യെ കമ്പനി അവതരിപ്പിക്കും. 2022 മോഡല്‍ പനിഗാലെ V4, ഏറ്റവും പുതിയ സ്ട്രീറ്റ്ഫൈറ്റർ V2, മൾട്ടിസ്ട്രാഡ V4 Pikes Peak, XDiavel Poltrona Frau എന്നിവ ഈ പാദത്തിൽ അണിനിരക്കുന്ന മറ്റ് ലോഞ്ചുകളിൽ ഉൾപ്പെടുന്നു. ആഡംബര ഇറ്റാലിയൻ ഫർണിച്ചർ ബ്രാൻഡുമായി സഹകരിച്ചാണ് XDiavel മോഡൽ നിർമ്മിച്ചിരിക്കുന്നത്.

2022 മോഡല്‍ പനിഗാലെ V4SP-യ്‌ക്കൊപ്പം 2022 ന്റെ അവസാന ഭാഗത്തിൽ ഡ്യുക്കാറ്റി ഡെസേർട്ട്X വരും. 21 ഇഞ്ച് ഫ്രണ്ട് വീൽ അവതരിപ്പിക്കുന്ന ആദ്യത്തെ ആധുനിക ഡ്യുക്കാട്ടി മോട്ടോർസൈക്കിളായിരിക്കും പുതിയ ഡെസേർട്ട്എക്സ്. കഴിഞ്ഞ വർഷം, പനിഗാലെ V4 SP, സ്‌ക്രാംമ്പ്‌ളർ 1100 ട്രിബ്യൂട്ട് പ്രോ, മൾട്ടിസ്ട്രാഡ  V4 S എന്നിവയുൾപ്പെടെ 15 പുതിയ മോഡലുകൾ ഡ്യുക്കാറ്റി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് ഡ്യുക്കാറ്റി മോൺസ്റ്റര്‍. സ്ട്രീറ്റ്ഫൈറ്റർ V4 , ഡ്യുക്കാറ്റി മൾട്ടിസ്ട്രാഡ 950, മൾട്ടിസ്ട്രാഡ V4 എന്നിവയും മികച്ച വില്‍പ്പന നേടുന്നു.

സ്‌ക്രാംബ്ലർ, മൾട്ടിസ്‌ട്രാഡ, പാനിഗേൽ, ഡയവൽ, സ്ട്രീറ്റ്‌ഫൈറ്റർ ഫാമിലി എന്നിവയിലുടനീളമുള്ള പുതിയ ലോഞ്ചുകൾ ഉപയോഗിച്ച് പുതിയ വർഷത്തിലും തുടർച്ചയായ വിജയം കമ്പനി ലക്ഷ്യമിടുന്നു. "പുതിയ മോഡലുകൾക്കൊപ്പം, ഡ്യുക്കാറ്റി ഉടമകൾക്ക് ഡ്രീം ടൂറുകൾ, ട്രാക്ക് ഡേകൾ, ഓഫ് റോഡ് ഡേകൾ തുടങ്ങിയ ഡിആർഇ പ്രവർത്തനങ്ങളും ഈ വർഷം റേസ്‌ട്രാക്കിലേക്ക് കൊണ്ടുവരുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു.." ഡ്യുക്കാറ്റി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ബിപുൽ ചന്ദ്ര പറഞ്ഞു.

Follow Us:
Download App:
  • android
  • ios