Asianet News MalayalamAsianet News Malayalam

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി4 ഉടനെത്തും, വില 18.99 ലക്ഷം മുതല്‍

ഫ്രണ്ട്, റിയര്‍ റഡാര്‍ റൈഡര്‍-അസിസ്റ്റന്‍സ് സിസ്റ്റം അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്കാണ് മള്‍ട്ടിസ്ട്രാഡ വി 4.  മള്‍ട്ടിസ്ട്രാഡ വി 4 ഡ്യുക്കാട്ടി റെഡിലും, മള്‍ട്ടിസ്ട്രാഡ വി 4 എസ് ഡ്യുക്കാട്ടി റെഡ്, ഏവിയേറ്റര്‍ ഗ്രേ ഓപ്ഷനുകളിലും ലഭ്യമാണ്.

Ducati launches new Multistrada V4 in India prices start at 18.99 Lacs
Author
Mumbai, First Published Jul 24, 2021, 3:07 PM IST

കൊച്ചി : ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്യുക്കാട്ടിയുടെ സാഹസിക ടൂററായ മള്‍ട്ടിസ്ട്രാഡ വി 4, വി 4 എസ് എന്നിവ പുറത്തിറക്കുന്നു. പാന്‍ ഇന്ത്യ എക്സ്-ഷോറൂം വില യഥാക്രമം 18.99 ലക്ഷം രൂപയും 23.10 ലക്ഷം രൂപയുമാണെന്നും അടുത്ത ആഴ്‍ചയില്‍ ബൈക്കുകള്‍ ഷോറൂമുകളില്‍ ലഭ്യമാകുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫ്രണ്ട്, റിയര്‍ റഡാര്‍ റൈഡര്‍-അസിസ്റ്റന്‍സ് സിസ്റ്റം അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്കാണ് മള്‍ട്ടിസ്ട്രാഡ വി 4.  മള്‍ട്ടിസ്ട്രാഡ വി 4 ഡ്യുക്കാട്ടി റെഡിലും, മള്‍ട്ടിസ്ട്രാഡ വി 4 എസ് ഡ്യുക്കാട്ടി റെഡ്, ഏവിയേറ്റര്‍ ഗ്രേ ഓപ്ഷനുകളിലും ലഭ്യമാണ്.

മള്‍ട്ടിസ്ട്രാഡ വി 4, വി 4 എസ് എന്നിവയില്‍ നാല് വാല്‍വുകളുള്ള ലിക്വിഡ്-കൂള്‍ഡ് വി 4 ഗ്രാന്റൂറിസ്മോ എഞ്ചിനാണുള്ളത്. കൗണ്ടര്‍-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്റ്റ്, ട്വിന്‍ പള്‍സ് ഫയറിംഗ് ഓര്‍ഡര്‍, 170 എച്ച്പി 10,500 ആര്‍പിഎം, 125 എന്‍എം ടോര്‍ക്ക് 8,750 ആര്‍പിഎം എന്നിവ നല്‍കുന്നു. റഡാര്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷന്‍ ബൈക്കാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി 4. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, 6.5' കളര്‍ ടിഎഫ്ടി ഡിസ്പ്ലേ,് കോര്‍ണറിംഗ് ലൈറ്റ്സ് (ഡിസിഎല്‍) ഉള്ള ഒരു മുഴുവന്‍ എല്‍ഇഡി ലൈറ്റിംഗ് സംവിധാനം, 220 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഡെലിവറികള്‍ തുടങ്ങും.


മള്‍ട്ടിസ്ട്രാഡ വി 4 അത്യാധുനിക സാങ്കേതിക വിസ്മയമാണ്. ടൂറിംഗും ഓഫ്-റോഡ് സവാരിയും മനസ്സില്‍ വച്ചുകൊണ്ടാണ് പുതിയ ഗ്രാന്റൂറിസ്മോ വി 4 എഞ്ചിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രകടനം, രൂപകല്‍പ്പന, സാങ്കേതികവിദ്യ എന്നിവയില്‍ മള്‍ട്ടിസ്ട്രാഡ വി 4 മുന്നിലാണെന്നും -ഡ്യുക്കാട്ടി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ബിപുല്‍ ചന്ദ്ര പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Follow Us:
Download App:
  • android
  • ios