Asianet News MalayalamAsianet News Malayalam

ഡ്യുക്കാറ്റി പാനിഗാലെ വി 2 എത്തി

പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ഡുക്കാറ്റിയുടെ സ്‍പോർട്‍സ് ബൈക്ക് ശ്രേണിയായ പാനിഗാലേയിലേക്ക് പുത്തൻ മോഡല്‍ പാനിഗാലേ വി2നെ വിപണിയില്‍ അവതരിപ്പിച്ചു. 

Ducati Panigale V2 launched in India
Author
Mumbai, First Published Aug 28, 2020, 3:50 PM IST

പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ഡുക്കാറ്റിയുടെ സ്‍പോർട്‍സ് ബൈക്ക് ശ്രേണിയായ പാനിഗാലേയിലേക്ക് പുത്തൻ മോഡല്‍ പാനിഗാലേ വി2നെ വിപണിയില്‍ അവതരിപ്പിച്ചു. 16.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില.

കഴിഞ്ഞ വര്‍ഷം വംബറിൽ EICMA മോട്ടോർ ഷോയിൽ ആണ് ഡുകാറ്റി പാനിഗാലെ വി2 ആഗോളതലത്തില്‍ അനാവരണം ചെയ്‍തത്. പാനിഗാലെ വി4 മോട്ടോര്‍സൈക്കിളുമായി ഏറെക്കുറേ സമാനമാണ് പുതിയ മോഡല്‍. അതേ സ്‍പ്ളിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍ ലഭിച്ചു. കണ്‍പുരികത്തിന് സമാനമാണ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍. ഫെയറിംഗില്‍ കാണുന്ന ഷാര്‍പ്പ് ലൈനുകള്‍, ചെത്തിയെടുത്തതുപോലുള്ള ഇന്ധന ടാങ്ക്, ഉയര്‍ന്നു നില്‍ക്കുന്ന വാല്‍ഭാഗം എന്നിവയെല്ലാം വി4 മോട്ടോര്‍സൈക്കിളില്‍നിന്ന് കടമെടുത്തതാണ്.

അതേ 955 സിസി, വി ട്വിന്‍ സൂപ്പര്‍ക്വാഡ്രോ എന്‍ജിനാണ് ഹൃദയം. എന്നാല്‍ യൂറോ 5 / ബിഎസ് 6 പാലിക്കുംവിധം ഈ മോട്ടോര്‍ പരിഷ്‌കരിച്ചു. 10,750 ആര്‍പിഎമ്മില്‍ 150.7 ബിഎച്ച്പി കരുത്തും 9,000 ആര്‍പിഎമ്മില്‍ 104 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്‍ഗാമിയേക്കാള്‍ 5 ബിഎച്ച്പി, 2 എന്‍എം കൂടുതല്‍. അപ് & ഡൗണ്‍ ക്വിക്ക്ഷിഫ്റ്റര്‍ സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തു വെച്ചു. ഡുവല്‍ ബാരല്‍ എക്‌സോസ്റ്റിന് പകരം സിംഗിള്‍ കാനിസ്റ്റര്‍ നല്‍കി.

പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ്, വി4 എന്നിവയില്‍ കണ്ട പുതിയ 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിരിക്കുന്നു. കോര്‍ണറിംഗ് എബിഎസ്, ആന്റി വീലീ കണ്‍ട്രോള്‍, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ഇലക്ട്രോണിക് ഫീച്ചറുകള്‍. റേസ്, സ്‌പോര്‍ട്ട്, സ്ട്രീറ്റ് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ നല്‍കിയിരിക്കുന്നു.

6-ആക്സിസ് ഐ‌എം‌യു സഹായത്തോടെയുള്ള ഇലക്ട്രോണിക് സ്യൂട്ട് ആണ് പാനിഗാലേ വി2-ലെ പ്രധാന ആകർഷണം. കോർണറിംഗ് എബിഎസ്, ആന്റി വീലി, എഞ്ചിൻ ബ്രേക്ക് കൺട്രോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. റേസ്, സ്‌പോർട്ട്, സ്ട്രീറ്റ് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകൾ, പുതിയ 4.3 ഇഞ്ച് കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. 

പരിഷ്‌കരിച്ച ചാസി, സിംഗിള്‍ സൈഡ് സ്വിംഗ്ആം എന്നിവ ലഭിച്ചു. മുന്നില്‍ ക്രമീകരിക്കാവുന്ന 43 എംഎം ബിഗ് പിസ്റ്റണ്‍ ഷോവ ഫോര്‍ക്കുകളും പിന്നില്‍ സാക്‌സ് മോണോഷോക്കും ഡാംപിംഗ് ജോലികള്‍ കൈകാര്യം ചെയ്യും. ബ്രെംബോയുടെ ബ്രേക്കുകള്‍ നല്‍കി. 

Follow Us:
Download App:
  • android
  • ios