Asianet News MalayalamAsianet News Malayalam

പാനിഗാലെ V4ന് പെർഫോമൻസ് ആക്‌സസറികളുമായി ഡ്യുക്കാറ്റി

ഈ ബൈക്കിന് പെർഫോമൻസ് ആക്‌സസറികൾ അവതരിപ്പിച്ചിരിക്കുകയാണ് ഡ്യുക്കാറ്റി 

Ducati Panigale V4 S performance accessories
Author
Mumbai, First Published Jun 20, 2021, 11:33 AM IST

2021 മോഡല്‍ പാനിഗാലെ V4 സ്‌പോർട്‌‌സ് ബൈക്കുകൾളെ ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ബൈക്കിന് പെർഫോമൻസ് ആക്‌സസറികൾ അവതരിപ്പിച്ചിരിക്കുകയാണ് ഡ്യുക്കാറ്റി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോട്ടോർസൈക്കിളിനെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് ഇത്‌.

ഡ്യുക്കാട്ടി പാനിഗാലെ V4 പെർഫോമൻസ് ആക്‌സസറികൾ സെന്റർ സ്റ്റൈൽ രൂപകൽപ്പനയാണ് വാഹന നിർമാതാക്കൾ ഇപ്പോൾ ചെയ്‍തിരിക്കുന്ന പരിഷ്‍കരണം. ബൈക്കിന്റെ സാധാരണ റേസിംഗ് വേഗത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത് നിർമിച്ചിരിക്കുന്നത്. മോട്ടോജിപിയുടെയും സൂപ്പർബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പുകളുടെയും റൗണ്ടുകൾക്കിടയിൽ പരിശീലനം നേടാൻ ഡ്യുക്കാട്ടി കോർസ് റൈഡറുകൾ ഉപയോഗിക്കുന്ന പാനിഗാലെ V4 S സജ്ജീകരിക്കുന്നതിന് സമാനമാണ് ഈ ആക്‌സസറികൾ.

അതേസമയം 2021 മോഡല്‍ പാനിഗാലെ V4ന് 23.50 ലക്ഷം രൂപയാണ് എക്സ്‌-ഷോറൂം വില ആരംഭിക്കുന്നത്. ഉയർന്ന-സ്പെക്ക് ‘S’ ട്രിമിന് 28.40 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 2020 -ൽ ഇന്ത്യയിൽ അവതരിപ്പിച്ച പാനിഗാലെ V2 വിനെക്കാൾ ഉയർന്നതാണ് പാനിഗാലെ V4. ബി‌എസ്6  കംപ്ലയിന്റ് 1,103 സിസി V4 ഡെസ്മോസെഡിസി സ്ട്രേഡേൽ എഞ്ചിനാണ്2021 പാനിഗാലെ V4 ന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 13,000 rpm -ൽ 211 bhp കരുത്തും 9,500 rpm -ൽ 124 Nm ടോര്‍ഖും ഉൽ‌പാദിപ്പിക്കും. ആറ് സ്‍പീഡാണ് ട്രാന്‍സ്‍മിഷന്‍. 

ആറ്-ആക്സിസ് ഇനേർഷ്യൽ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വരുന്ന ഏറ്റവും പുതിയ തലമുറ ഇലക്ട്രോണിക്സ് പാക്കേജിനൊപ്പം ആണ് പുതിയ പാനിഗാലെ V4 എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാനിഗാലെ V4 -ന് കഴിഞ്ഞ വർഷം കനത്ത അപ്‌ഡേറ്റുകൾ നിർമ്മാതാക്കൾ നൽകിയിരുന്നു. ഇതിന് വിംഗ്‌ലെറ്റുകൾ, മെച്ചപ്പെട്ട പെർഫോമെൻസിനായി ഒരു റീട്യൂൺഡ് ചാസി, സസ്‌പെൻഷൻ സജ്ജീകരണം എന്നിവ ലഭിച്ചു. 2021 മോഡൽ മോട്ടോർസൈക്കിൾ റൈഡ് ചെയ്യാൻ കൂടുതൽ സുഖപ്രദവും നിയന്ത്രിക്കാവുന്നതുമായി മാറിയതായി കമ്പനി പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Follow Us:
Download App:
  • android
  • ios