ഫെയിം 2 സ്‍കീം പദ്ധതി മാർച്ച് 31 ന് ശേഷം നീട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഈ കാലയളവിലേക്ക് 500 കോടി രൂപ അടങ്കലുള്ള പദ്ധതിക്ക് ജൂലൈ 31 വരെ കേന്ദ്രം താൽക്കാലികമായി നാല് മാസത്തേക്ക് നീട്ടിയതായി അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ ഘനവ്യവസായ മന്ത്രാലയം നിഷേധിച്ചു 

ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് II അഥവാ ഫെയിം 2 സ്‍കീം പദ്ധതി മാർച്ച് 31 ന് ശേഷം നീട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഈ കാലയളവിലേക്ക് 500 കോടി രൂപ അടങ്കലുള്ള പദ്ധതിക്ക് ജൂലൈ 31 വരെ കേന്ദ്രം താൽക്കാലികമായി നാല് മാസത്തേക്ക് നീട്ടിയതായി അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ ഘനവ്യവസായ മന്ത്രാലയം നിഷേധിച്ചു . ഫേം-2 സ്കീമിന് കീഴിലുള്ള സബ്സിഡി 2024 മാർച്ച് 31 വരെ അല്ലെങ്കിൽ ഫണ്ട് ലഭ്യമാകുന്നത് വരെ മാത്രമേ ലഭ്യമാകുകയുള്ളൂ എന്നാണ് പുതിയ റിപ്പോർട്ട്.

ഫെയിം സ്‍കീമിൻ്റെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള സബ്‌സിഡികൾക്ക് 2024 മാർച്ച് 31 വരെ അല്ലെങ്കിൽ ഫണ്ട് ലഭ്യമാകുന്നത് വരെ വിൽക്കുന്ന ഇ-വാഹനങ്ങൾക്ക് അർഹതയുണ്ടാകുമെന്ന് ഘനവ്യവസായ മന്ത്രാലയം കഴിഞ്ഞ മാസം പ്രസ്‍താവിച്ചിരുന്നു.

ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്‌ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ (FAME-II) പ്രോഗ്രാമിൻ്റെ അടങ്കൽ 10,000 കോടി രൂപയിൽ നിന്ന് 11,500 കോടി രൂപയായി ഉയർത്തിയതായും റിപ്പോര്‍ട്ടുകൾ പറയുന്നു. പുതുക്കിയ ചെലവ് അനുസരിച്ച്, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, ഇലക്ട്രിക് ത്രീ വീലറുകൾ, ഇലക്ട്രിക് ഫോർ വീലറുകൾ എന്നിവയ്ക്ക് 7,048 കോടി രൂപയുടെ സബ്‌സിഡി ലഭിക്കാൻ അർഹതയുണ്ട്. കൂടാതെ, മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിനുള്ള ഗ്രാൻ്റുകൾക്കായി 4,048 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതേസമയം മറ്റുള്ള വിഭാഗത്തിന് 400 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ മുൻനിര പദ്ധതി ആരംഭിച്ചത്. 10,000 കോടി രൂപയുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2019-ൽ ആണ് ഫെയിം 2 പദ്ധതി പ്രഖ്യാപിച്ചത്. 2015 ഏപ്രിൽ 1-ന് ആരംഭിച്ച ഫെയിം ഇന്ത്യ 1 (ഹൈബ്രിഡ്) ഇലക്ട്രിക് വാഹനങ്ങളുടെ വേഗത്തിലുള്ള അഡോപ്‌ഷനും നിർമ്മാണവും, മൊത്തം 895 കോടി അടങ്കലിന്റെ വിപുലീകരിച്ച പതിപ്പാണിത്.

youtubevideo