Asianet News MalayalamAsianet News Malayalam

ഇലക്ട്രിക് വാഹനങ്ങളോട് മുഖം തിരിച്ച് ഇന്ത്യന് വിപണി; കണക്കുകള്‍ ഇങ്ങനെ

ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം കുറയുന്നു.

electric vehicles sale in india decreasing
Author
Bengaluru, First Published Dec 29, 2019, 10:51 PM IST

ബെംഗളൂരു: രാജ്യത്ത് സമ്പൂര്‍ണ വൈദ്യുത വാഹനങ്ങള്‍ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‍നം. എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. രാജ്യത്തെ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റിയായ സയാമിന്റെ കണക്കാണ്  ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന്.

2019 - 20ന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ടു മാസത്തിനിടയില്‍ രാജ്യത്തെ മൊത്തം യാത്രാവാഹനവില്‍പ്പനയില്‍ വെറും 0.07% മാത്രമാണു വൈദ്യുത കാറുകളുടെ വിഹിതം. അതായത് കഴിഞ്ഞ ഏപ്രില്‍ - നവംബര്‍ കാലത്തു വെറും 1,309 വൈദ്യുത കാറുകളാണ് ഇന്ത്യന്‍ നിരത്തിലെത്തിയത്.

ടാറ്റ മോട്ടോഴ്‌സിന്റെ ടിഗൊര്‍ ഇ വി, ഹ്യുണ്ടേയി കോന, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇ വെരിറ്റൊ എന്നിങ്ങനെ നിലവില്‍ മൂന്നു വൈദ്യുത വാഹനങ്ങള്‍ മാത്രമാണ് രാജ്യത്തു വില്‍പ്പനയ്ക്കുള്ളത്. ഇതില്‍ മഹീന്ദ്ര ഇ വെരിറ്റോ - 513, ടാറ്റ ടിഗൊര്‍ ഇ വി - 491, ഹ്യുണ്ടേയ് കോന - 280, മഹീന്ദ്ര ഇ ടു ഒ - 25, ആകെ - 1,309 എന്നിങ്ങനെയാണ് വിവിധ വാഹന നിര്‍മ്മാതാക്കളുടെ വൈദ്യുത മോഡലുകളുടെ ഏപ്രില്‍ - നവംബര്‍ കാലത്തെ വില്‍പ്പന കണക്കുകള്‍.

Read More: ലോഡ്‍ജിയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ചു

മൊത്തം 513 യൂണിറ്റ് വില്‍പ്പന കൈവരിച്ച് മഹീന്ദ്രയുടെ ഇ വെരിറ്റൊ ആണു വൈദ്യുത വാഹന വിപണിയില്‍ മുന്നില്‍. പ്രതിമാസം 64 യൂണിറ്റാണ് ഇ വെരിറ്റൊ കൈവരിക്കുന്ന ശരാശരി വില്‍പ്പന. നവംബറില്‍ 79 യൂണിറ്റ് ഇ വെരിറ്റൊ നിരത്തിലെത്തി. 2019 ജൂണില്‍ വിപണിയിലെത്തിയ കോനയുടെ 280 യൂണിറ്റുകള്‍ നിരത്തിലെത്തി. നവംബറില്‍ 53 യൂണിറ്റ് വില്‍പ്പന നേടിയ കോനയുടെ പ്രതിമാസ ശരാശരി വില്‍പ്പന 35 യൂണിറ്റാണ്.  

പ്രതിമാസം ശരാശരി 61 ടിഗാര്‍ ഇ വി വിറ്റു പോകുന്നുണ്ടെന്നാണു ടാറ്റ മോട്ടോഴ്‌സിന്റെ കണക്ക്.  അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ വൈദ്യുത ഹാച്ച്ബാക്കായ ഇ ടു ഒ' പിന്‍വലിക്കുകയാണെന്നു നിര്‍മാതാക്കളായ മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്.  വിപണിയില്‍ നിന്നു പിന്‍വാങ്ങാന്‍ തയാറെടുക്കുന്ന 'ഇ ടു ഒ'യുട കഴിഞ്ഞ മാസത്തെ വില്‍പ്പന വെറും നാലു യൂണിറ്റായിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ കൈവരിച്ചതാവട്ടെ ആകെ 25 യൂണിറ്റ് വില്‍പ്പനയും. 

Follow Us:
Download App:
  • android
  • ios