Asianet News MalayalamAsianet News Malayalam

ടെസ്‍ല മുതലാളിയുടെ സ്വപ്‍നങ്ങളില്‍ ഈ കിടിലന്‍ ബൈക്കുകളും

ഇലക്ട്രിക് എടിവി (ഓള്‍ ടെറെയ്ന്‍ വെഹിക്കിള്‍)കളും ഇലക്ട്രിക് ഡര്‍ട്ട് ബൈക്കുകളും  വിപണിയിലെത്തിക്കുമെന്ന് ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്

Elon Musk talks Tesla ATV, Cybertruck and electric dirt bikes
Author
California, First Published Dec 19, 2019, 4:15 PM IST

ഇലക്ട്രിക് എടിവി (ഓള്‍ ടെറെയ്ന്‍ വെഹിക്കിള്‍)കളും ഇലക്ട്രിക് ഡര്‍ട്ട് ബൈക്കുകളും  വിപണിയിലെത്തിക്കുമെന്ന് ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്.  ട്വിറ്ററിലൂടെയാണ് മസ്‍കിന്‍റെ ഈ വെളിപ്പടുത്തല്‍.

അടുത്തിടെയാണ് ടെസ്‍ല സൈബര്‍ ട്രക്കിനെ അവതരിപ്പിക്കുന്നത്. ടെസ്ലയുടെ ആദ്യത്തെ പിക്കപ്പ് ട്രക്കായിരുന്നു ഇത്. സൈബര്‍ട്രക്കിന്റെ കൂടെ ഓപ്ഷനെന്ന നിലയില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് എടിവി ആദ്യം അവതരിപ്പിക്കുമെന്നായിരുന്നു ടെസ്‌ല സിഇഒയുടെ ട്വീറ്റ്.

ടെസ്‌ല ഓണേഴ്‌സ് ക്ലബ് അംഗത്തിന്റെ ചോദ്യങ്ങള്‍ക്കാണ് ട്വിറ്ററിലൂടെ ഇലോണ്‍ മസ്‌കിന്‍റെ മറുപടി. സൈബര്‍ട്രക്ക് അനാവരണം ചെയ്യുന്ന വേളയില്‍ സൈബര്‍ക്വാഡ് എന്ന പേരില്‍ ഒരു ഇലക്ട്രിക് എടിവി പ്രദര്‍ശിപ്പിച്ചിരുന്നു. സൈബര്‍ട്രക്ക് പുറത്തിറക്കുന്ന സമയത്തുതന്നെ ഇലക്ട്രിക് എടിവി അവതരിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്.

സൈബര്‍ട്രക്കിന്റെ കൂടെ ഇലക്ട്രിക് എടിവി ഉപയോഗിക്കുന്നത് രസകരമായിരിക്കുമെന്നും എന്നാല്‍ ഇലക്ട്രിക് റോഡ് ബൈക്കുകള്‍ വളരെ അപകടകരമാണെന്നും അതുകൊണ്ടു തന്നെ അവ നിര്‍മിക്കില്ലെന്നും ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. പതിനേഴ് വയസ്സുള്ളപ്പോള്‍ തനിക്ക് സംഭവിച്ച അപകടത്തിന്റെ അനുഭവത്തിലാണ് മസ്‌കിന്റെ ഈ പ്രസ്‍താവന.

അതേസമയം സൈബര്‍ട്രക്കിന്‍റെ ബുക്കിംഗ് കുതിക്കുകയാണ്. നവംബര്‍ അവസാനവാരമാണ് വാഹനത്തെ അവതരിപ്പിക്കുന്നത്. ഈ വാഹനം ചുരുങ്ങിയ ദിവസം കൊണ്ട് നേടിയത് രണ്ടര ലക്ഷത്തിലധികം ബുക്കിംഗാണ്.

മൂന്ന് വകഭേദങ്ങളിലാണ് ടെസ്‌ല സൈബര്‍ട്രക്ക് വിപണിയിലെത്തുന്നത്. സിംഗിള്‍ മോട്ടോര്‍, റിയര്‍ വീല്‍ ഡ്രൈവ് വേര്‍ഷനിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. 39,900 ഡോളറാണ് വില.

ഇരട്ട ഇലക്ട്രിക് മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് രണ്ടാമത്തെ വേരിയന്റ്. 482 കിലോമീറ്ററാണ് ഇതിന്‍റെ റേഞ്ച്. 49,900 ഡോളറാണ് വില. മൂന്ന് ഇലക്ട്രിക് മോട്ടോറുകള്‍ സഹിതം ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തോടെ വരുന്നതാണ് ടോപ് വേരിയന്റ്. സിംഗിള്‍ ചാര്‍ജില്‍ 800 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാം. 69,000 യുഎസ് ഡോളറാണ് വില.

ബേസ് മോഡല്‍ സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവാണ് (250 മൈല്‍). 7500 പൗണ്ട് ഭാരവാഹക ശേഷിയുണ്ട് ഇതിന്. 6.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗതയിലെത്താന്‍ ബേസ് മോഡലിന് സാധിക്കും.

300 മൈല്‍ റേഞ്ചുള്ള രണ്ടാമനില്‍ ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണ്. 10,000 പൗണ്ട് ഭാരവാഹക ശേഷിയുണ്ടിതിന്.  4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്താം. ഏറ്റവും ഉയര്‍ന്ന 500 മൈല്‍ റേഞ്ച് മോഡലില്‍ ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണുള്ളത്. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷി. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും.

പരമ്പരാഗത പിക്കപ്പ് ട്രക്കുകളില്‍നിന്ന് വേറിട്ട രൂപമാണ് ടെസ്‌ല ട്രക്കിന്റെ പ്രത്യേകത. ഭാവിയിലെ കവചിത വാഹനങ്ങളുടെ കരുത്തന്‍ രൂപശൈലിയിലാണ് സൈബര്‍ ട്രക്ക്. വളരെ ദൃഢതയേറിയ കോള്‍ഡ് റോള്‍ഡ് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് സൈബര്‍ട്രക്കിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്.

അള്‍ട്രാ ഹാര്‍ഡ് 30X കോള്‍ഡ്-റോള്‍ഡ് സ്‌റ്റെയിന്‍ലെസ് സ്റ്റീലിലാണ് വാഹനത്തിന്റെ നിര്‍മാണം.  പിന്നിലെ വലിയ ലഗേജ് സ്‌പേസ് ബോഡിയുടെ ഭാഗമായ ചട്ടക്കൂടിനുള്ളിലാണ്. വളരെ ഉറപ്പേറിയ ബോഡിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.  

എല്ലാ ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ക്കുമായി 17 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റ് നല്‍കിയിരിക്കുന്നു. കാര്‍ഗോ കൊണ്ടുപോകുന്നതിനുള്ള ഭാഗത്തിന് 6.5 അടി നീളമുണ്ട്. ഏകദേശം നൂറ് ഘനയടിയാണ് സംഭരണ ഇടം. 6.5 ഫീറ്റ് നീളമുള്ള വാഹനത്തില്‍ ആറ് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം.

Follow Us:
Download App:
  • android
  • ios