Asianet News MalayalamAsianet News Malayalam

എതിരാളിയുടെ മടയില്‍ച്ചെന്ന് അവരുടെ വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്‍ത് വേറൊരു വണ്ടിക്കമ്പനി മുതലാളി!

ജർമനിയിൽ ടെസ്ല നിർമിക്കുന്ന ജിഗാ ഫാക്ടറിയുമായി ബന്ധപ്പെട്ടായിരുന്നു മസ്‍കിന്‍റെ സന്ദർശനം

Elon Musk test drive Volkswagen electric car in Germany
Author
Germany, First Published Sep 10, 2020, 2:35 PM IST

കടുത്ത മത്സരം നടക്കുന്ന വ്യവസായ മേഖലയിലുള്ളവര്‍ തമ്മില്‍ സാധാരണഗതിയിൽ അത്രവലിയ സൗഹൃദം ഒന്നും ഉണ്ടാകാറില്ല. പക്ഷെ എന്നാല്‍ ഇക്കാര്യത്തിലും വ്യത്യസ്‍തനാണ് അമേരിക്കന്‍ വാഹന ഭീമന്‍ ടെസ്ല ഉടമ ഇലോൺ മസ്‍ക്. തന്‍റെ ജർമ്മന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം ലോകത്തെതന്നെ ഏറ്റവും വലിയ വാഹനകമ്പനികളിൽ ഒന്നായ ഫോക്സ്‍വാഗൺ സന്ദർശിച്ചു. അതു മാത്രമല്ല കമ്പനി ആസ്ഥാനത്തെത്തിയ മസ്‍കിന്‍ ഫോക്സവാഗന്‍റെ ഇലക്ട്രിക് കാറുകൾ ടെസ്റ്റ് ഡ്രൈവ് നടത്തുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജർമനിയിൽ ടെസ്ല നിർമിക്കുന്ന ജിഗാ ഫാക്ടറിയുമായി ബന്ധപ്പെട്ടായിരുന്നു മസ്‍കിന്‍റെ സന്ദർശനം. ഇതിനു ശേഷമാണ് അദ്ദേഹം ഫോക്സ്വാഗൺ ആസ്ഥാനത്തേക്ക് പോയത്. അവിടെ ഫോക്സ്‍വാഗൺ സി ‌ഇ‌ ഒ ഹെബർട്ട് ഡീസുമായി കൂടിക്കാഴ്ച നടത്തി. ഇവിടെവച്ചാണ് മസ്ക് ഐഡി 3, ഐഡി 4 എന്നീ ഫോക്സ്വാഗൺ ഇലക്ട്രിക് കാറുകൾ ഓടിച്ചുനോക്കിയത്. ടെക്സ്ല സിഇഒ എലോൺ മസ്‌കിനൊപ്പം ഫോക്‌സ്‌വാഗൺ ചെയർമാൻ ഹെർബർട്ട് ഡൈസും ചേര്‍ന്ന് കമ്പനിയുടെ ഇലക്ട്രിക് ഹാച്ച്ബാക്കായ ഐഡി 3 ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വീഡിയോ ഫോക്‌സ്‌വാഗൺ തന്നെയാണ് പുറത്തുവിട്ടതും. 

അതേസമയം ബെർലിനിൽ ഫാക്ടറി നിർമിക്കുന്നതിന് ടെസ്ലക്ക് ജർമൻ സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. വൈദ്യുത കാറുകൾക്ക് ആവശ്യമായ ബാറ്ററികൾ നിർമിക്കുന്ന വമ്പൻ ഫാക്ടറിയാണ് ടെസ്ല ജർമനിയിൽ നിർമിക്കുന്നത്. ഇതോടൊപ്പം ടെസ്ല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 വാക്സിൻ വിതരണം ചെയ്യാൻ സഹായിക്കുന്ന ആർ‌എൻ‌എ പ്രിൻററുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികളും വിലയിരുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios