ഇറ്റാലിയന്‍ കമ്പനിയായ എനർജിക്ക മോട്ടോർ കമ്പനി  ഇന്ത്യയിൽ ഹൈ-എൻഡ് സീറോ-എമിഷൻ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ഓടെ വാഹനം നിരത്തിലെത്തിയേക്കും.

ഇലക്ട്രിക് റേസിംഗ് ഉപകരണങ്ങളുടെ വിതരണക്കാര്‍ കൂടിയായ ഈ ഇരുചക്ര വാഹന നിർമാതാക്കൾക്ക് അഞ്ച് പതിപ്പുകളിലായി മൂന്ന് മോഡലുകളാണ് വിപണിയിലുള്ളത്. 145 bhp കരുത്തും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇഗോയാണ് എനർജിക്കയുടെ ഫ്ളാഗ്ഷിപ്പ് മോഡൽ. ഇഗോ പ്ലസ് പതിപ്പ് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് 15 Nm അധിക ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ഈഗോയുടെ സ്ട്രീറ്റ് ഫൈറ്റർ പതിപ്പാണ് ഇവാ റിബെല്ലെ. 145 bhp കരുത്തും 200 Nm ടോര്‍ക്കും ഈ എഞ്ചിനും സൃഷ്ടിക്കും. എസെസെ 9, 109 bhp കരുത്തും 180 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എസ്സെസെ 9 + പതിപ്പിന് സമാന കരുത്തിനൊപ്പം 200 Nm ടോര്‍ക്കുമുണ്ട്. വൃത്താകൃതിയിലുള്ള ഒരൊറ്റ ഹെഡ്‌ലാമ്പുള്ള ഇവയുടെ റെട്രോ-ക്ലാസിക് സ്പിൻ-ഓഫ് മോഡലാണ് ഇവാ എസ്സെസെ 9.

ഇഗോ പതിപ്പുകളിൽ ഇലക്ട്രോണികലായി ടോപ്പ് സ്പീഡ് 240 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ബാക്കി ശ്രേണികൾക്ക് ടോപ്പ് സ്പീഡ് 200 കിലോമീറ്റർ വേഗത പരിധി. എല്ലാ മോട്ടോർസൈക്കിളുകളും ഓയിൽ-കൂൾഡ് മൂന്ന്-ഫേസ് പെർമനന്റ് മാഗ്നറ്റ് AC മോട്ടോറുകളാണ് ഹൃദയം.

പ്ലസ്(+) പതിപ്പുകളിൽ 18.9 കിലോവാട്ട് ലിഥിയം പോളിമർ ബാറ്ററി പായ്ക്കാണ്, ഇത് 400 കിലോമീറ്റർ നഗര യാത്രാ, 230 കിലോമീറ്റർ സംയോജിത റൈഡിംഗും, 180 കിലോമീറ്റർ ഹൈവേ യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്നു. 11.7 കിലോവാട്ട് ലിഥിയം പോളിമർ യൂണിറ്റ് ഉപയോഗിച്ചാണ് സാധാരണ പതിപ്പുകൾ നിർമ്മിക്കുന്നത്.

ഒന്നിലധികം റൈഡിംഗ് മോഡുകൾ, ബോഷ് ABS സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ, GPS, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ തുടങ്ങിയവ ഉയർന്ന എനർജിക്ക സൂപ്പർബൈക്കുകൾ ഉൾക്കൊള്ളുന്നു. മുന്നോട്ടും പിന്നോട്ടും പാർക്ക് അസിസ്റ്റ് സിസ്റ്റവും ഈ മോട്ടോർസൈക്കിളുകളിലുണ്ട്.

നിലവിൽ യൂറോപ്യൻ, അമേരിക്കൻ വിപണികളിൽ (ജപ്പാനിലും ദക്ഷിണാഫ്രിക്കയിലും) ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി. ഇനി ഏഷ്യൻ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയിലും ചൈനയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൈക്കുകളെ ഇന്ത്യയില്‍ CBU ഇറക്കുമതിയായി അവതരിപ്പിക്കാനാണ് സാധ്യത. എനർജിക്ക ശ്രേണിയിലുള്ള ഇലക്ട്രിക് സൂപ്പർബൈക്കുകള്‍ വിൽക്കുന്നതിന് പകരം ഒരു പ്രീമിയം ബ്രാൻഡ് സൃഷ്ടിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.