Asianet News MalayalamAsianet News Malayalam

നീരവ് മോദിയുടെയും അമ്മാവന്‍റെയും ആഡംബര കാറുകള്‍ ലേലം ചെയ്‍തു

ബാങ്ക് വായ്പത്തട്ടിപ്പുകേസിലെ പ്രതികളായ വജ്രവ്യാപാരി നീരവ് മോദിയുടെ 13 ആഡംബരക്കാറുകള്‍ ലേലംചെയ്തു. 3.29 കോടി രൂപയ്ക്കാണ് ലേലം. 

Enforcement Directorate auctions 13 Nirav Modi cars
Author
Mumbai, First Published Apr 27, 2019, 11:41 AM IST

ദില്ലി: ബാങ്ക് വായ്പത്തട്ടിപ്പുകേസിലെ പ്രതികളായ വജ്രവ്യാപാരി നീരവ് മോദിയുടെ 13 ആഡംബരക്കാറുകള്‍ ലേലംചെയ്തു. 3.29 കോടി രൂപയ്ക്കാണ് ലേലം. 

നീരവ് മോദിയുടെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെയും കഴിഞ്ഞവര്‍ഷം പിടിച്ചെടുത്ത കാറുകളാണ് ഇപ്പോള്‍ ലേലം ചെയ്‍തത്. 

കള്ളപ്പണനിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്ന കാറുകളില്‍ റോള്‍സ് റോയ്സ് ഗോസ്റ്റ്‌ മോഡലിനാണ് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത്. 1.33 കോടിയോളം രൂപ ഈ ഒരൊറ്റ വനാഹനത്തിന് ലഭിച്ചു.

ഗോസ്റ്റിനെ കൂടാതെ പോര്‍ഷെ പനാമെറ, ബെന്‍സ് 4മാറ്റിക് ജിഎല്‍ 350 സിഡിഐ, ബെന്‍സ് സിഎല്‍എസ് 350, ടൊയോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട കൊറോള ആള്‍ട്ടീസ്‌, രണ്ട് ഇന്നോവ ക്രിസ്റ്റ, ഹോണ്ട സിആര്‍-വി, ഹോണ്ട ബ്രിയോ, സ്‌കോഡ സൂപ്പോര്‍ബ് എന്നീ കാറുകളാണ്‌ ലേലത്തിലുണ്ടായിരുന്നത്‌. 

ഇതില്‍ ഒമ്പതെണ്ണം നീരവ് മോദി ഗ്രൂപ്പിന്റെയും രണ്ടെണ്ണം മെഹുല്‍ ചോക്‌സി ഗ്രൂപ്പിന്റെതുമാണ്.

Follow Us:
Download App:
  • android
  • ios