Asianet News MalayalamAsianet News Malayalam

ഫെറാരി F8 ട്രിബ്യൂട്ടോ ഇന്ത്യന്‍ വിപണിയില്‍

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാരിയുടെ F8 ട്രിബ്യൂട്ടോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 

Ferrari F8 Tributo Launched In India
Author
Mumbai, First Published Aug 8, 2020, 11:33 PM IST

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാരിയുടെ F8 ട്രിബ്യൂട്ടോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.02 കോടി രൂപയിലാണ് സൂപ്പര്‍കാറിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

3.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് മോഡലിന്റെ ഹൃദയം. എഞ്ചില്‍ 710 bhp കരുത്തും 770 Nm torque ഉം പുറപ്പെടുവിക്കുന്നു. കേവലം 2.9 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മോഡലിന് കഴിയും. മണിക്കൂറില്‍ 340 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

ഏഴ് ഇഞ്ച് ഡിസ്‌പ്ലേ, പുതിയ HMI (ഹ്യൂമന്‍ മെഷീന്‍ ഇന്റര്‍ഫേസ്) പുതിയ സ്റ്റിയറിംഗ് വീല്‍, പുതിയ റൗണ്ട് എയര്‍ ഇന്‍ടേക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇന്റീരിയര്‍. കാര്‍ബണ്‍-ഫൈബര്‍, അല്‍കന്റാര ട്രിമ്മുകള്‍ എന്നിവ ഇന്റീരിയറിലുടനീളം കമ്പനി ഒരുക്കിയിട്ടുണ്ട്.

ഫെറാറി 488 GTB -യേക്കാള്‍ 40 കിലോഗ്രാം ഭാരം കുറവുള്ള ഈ മോഡലിന് 10 ശതമാനം കൂടുതല്‍ എയറോഡൈനാമിക് കാര്യക്ഷമതയുണ്ട്. F8 ട്രിബ്യൂട്ടോയുടെ ബാഹ്യ രൂപകല്‍പ്പനയില്‍ മുന്‍വശത്ത് ഒരു S-ഡക്റ്റ് , പുനര്‍നിര്‍മ്മിച്ച പിന്‍ പ്രൊഫൈല്‍, മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ എഞ്ചിന്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

Follow Us:
Download App:
  • android
  • ios