ഇറ്റാലിയൻ സൂപ്പർ കാര്‍ നിർമാതാക്കളായ ഫെറാരിയുടെ റോമ ഇന്ത്യയില്‍ എത്തി.

ഇറ്റാലിയൻ സൂപ്പർ കാര്‍ നിർമാതാക്കളായ ഫെറാരിയുടെ റോമ ഇന്ത്യയില്‍ എത്തി. 3.61 കോടി രൂപ എക്‌സ്‌ഷോറും വിലയിലാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയിൽ എത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിൽ വരുത്തുന്ന കസ്റ്റമൈസേഷന് അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഫെരാരിയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 250 ജി.ടി.ലുസ്സോയുടെ ഡിസൈന്‍ ശൈലിയിലാണ് റോമയ്ക്കും. മികച്ച ഡിസൈനിലുള്ള ഗ്രില്ലും, ബോണറ്റില്‍ നിന്ന് പിന്നിലേക്ക് നീളുന്ന പവര്‍ ലൈനുകളും, പുതിയ ഡിസൈനിലുള്ള സ്ലീക്ക് എല്‍.ഇ.ഡി. അഡാപ്റ്റീവ് ഹെഡ്‌ലാമ്പ് തുടങ്ങിയവയാണ് മുൻകാഴ്ചയിലെ ആകർഷണം. സ്‌പോര്‍ട്ടി ഭാവമുള്ള റിയര്‍ ബമ്പര്‍, പിന്‍ഭാഗത്തിന് അഴകേകുന്ന ചെറിയ നാല് ടെയ്ല്‍ലാമ്പുകള്‍, പ്രത്യേക ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള വിന്‍ഡ്ഷീല്‍ഡ്, നാല് എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് പിന്‍വശത്തിന് ലഭിക്കുന്നത്. ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, 16 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 8.4 ഇഞ്ച് വലിപ്പുമുള്ള ടാബ്‌ലെറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവ അകത്തളത് നൽകിയിരിക്കുന്നു.

3.4 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്. ഫെരാരി റോമയ്ക്ക് കരുത്തേകുന്നത് 4.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി 8 പെട്രോള്‍ എന്‍ജിനാണ്. ഇത് 603 ബി.എച്ച്.പി.പവറും 760 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഇതില്‍ ട്രാന്‍സ്‍മിഷന്‍.