ഏറ്റവും പുതിയ SF90 സ്‌ട്രേഡേല്‍ സ്‌പൈഡര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഇറ്റാലിയന്‍ സ്‌പോര്‍ട്‍സ് കാര്‍ നിര്‍മാതാക്കളായ ഫെറാരി. പ്രാന്‍സിംഗ് ഹോഴ്സ് നിരയിലെ ആദ്യത്തെ ഇലക്ട്രിക് കണ്‍വേര്‍ട്ടിബിള്‍ കാര്‍ എന്നതാണ് ഈ കാറിന്റെ സവിശേഷത. പുതിയ ഫെറാറി ടഎ90 സ്പൈഡറിന്റെ മോഡലില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്കലായി മടക്കാവുന്ന ഹാര്‍ഡ്-ടോപ്പാണ്. ഇത് പൂര്‍ണമായും തുറക്കുന്നതിനോ അടയ്ക്കുന്നതിനോ വെറും 14 സെക്കന്‍ഡ് മാത്രം മതിയെന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിച്ച അതേ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് പുതിയ SF90 സ്‌ട്രേഡേല്‍ സ്‌പൈഡറിന്‍റെ ഹൃദയം. ഇത് യഥാക്രമം 769 bhp, 217 bhp എന്നിങ്ങനെ കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. പ്രധാനമായും റൂഫ് തുറക്കുന്നതിലൂടെ ഉണ്ടാകുന്ന ശബ്ദം, പെര്‍ഫോമന്‍സ് എന്നിവ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെറാറി സ്‌പൈഡര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോര്‍ഗ്ഡ് വീല്‍ ഡിസൈന്‍, മുന്‍വശത്തെ എയര്‍-ചാനലിംഗ് സ്ട്രക്ച്ചര്‍, ‘ഷട്ട്-ഓഫ് ഗര്‍ണി’ എന്നിവ സ്‌ട്രേഡേലിന്റെ എയറോഡൈനാമിക് ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. അതായത് ഇലക്ട്രിക് മോട്ടോറുകള്‍ സംയോജിച്ച് മൊത്തം 986 bhp പവറും 900 Nm torque ഉം ഇവ വികസിപ്പിക്കുമെന്ന് ചുരുക്കം. എട്ട് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് ഗിയര്‍ബോക്‌സ് കൈകാര്യം ചെയ്യുന്നത്.

SF90 സ്പൈഡറിന്റെ ഉപഭോക്തൃ വിതരണം അടുത്ത വര്‍ഷം രണ്ടാം പാദത്തില്‍ ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ വിപണിയില്‍ ഈ കാറിന് 473,000 യൂറോയാണ് വില. ഇത് ഏകദേശം 4.17 കോടി രൂപ. അതേസമയം SF90 സ്‌പൈഡറിന്റെ ഇന്ത്യന്‍ അരങ്ങേറ്റത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.