2022 മാർച്ചിൽ ഏറ്റവും കൂടുതൽ കാത്തിരിപ്പ് കാലയളവുള്ള ഇന്ത്യയിലെ മികച്ച അഞ്ച് എസ്‌യുവികളെ പരിചയപ്പെടാം.

ഗോള ഓട്ടോമൊബൈൽ വ്യവസായം കഴിഞ്ഞ കുറേ മാസങ്ങളായി അർദ്ധചാലക ചിപ്പുകളുടെ ക്ഷാമം നേരിടുകയാണ്. ഈ ദീർഘകാല പ്രശ്‍നം സമീപഭാവിയിൽ പരിഹരിക്കപ്പെടാൻ സാധ്യതയില്ല. വിതരണ ശൃംഖലയിലെ തകർച്ച ഇന്ത്യൻ വാഹന വിപണിയെയും സാരമായി ബാധിച്ചു. വാഹനങ്ങളുടെ കാത്തിരിപ്പ് കാലയളവ് എക്കാലത്തെയും ഉയർന്നതാണ്, പ്രത്യേകിച്ച് എസ്‌യുവികൾക്ക്. 2022 മാർച്ചിൽ ഏറ്റവും കൂടുതൽ കാത്തിരിപ്പ് കാലയളവുള്ള ഇന്ത്യയിലെ മികച്ച അഞ്ച് എസ്‌യുവികളെ പരിചയപ്പെടാം.

മോഡൽ കാത്തിരിപ്പ് കാലയളവ്
മഹീന്ദ്ര XUV700 18 മാസം വരെ
മഹീന്ദ്ര ഥാർ 12 മാസം വരെ
ഹ്യുണ്ടായ് ക്രെറ്റ 10 മാസം വരെ
ടാറ്റ പഞ്ച് 7 മാസം വരെ
കിയ സെൽറ്റോസ്/സോണറ്റ് 6 മാസം വരെ

മഹീന്ദ്ര XUV700
എസ്‌യുവി വാങ്ങുന്നവർക്കിടയിൽ ഉയർന്ന ഡിമാൻഡാണ് മഹീന്ദ്ര XUV700 . വേരിയന്റും നിറവും അനുസരിച്ച് 18 മാസം വരെ കാത്തിരിക്കുന്ന കാലയളവാണ് എസ്‌യുവിക്ക് നിലവിൽ ലഭിക്കുന്നത്. എൻട്രി ലെവൽ വേരിയന്റിന് 12.95 ലക്ഷം രൂപ മുതൽ XUV700 ന്റെ വില ആരംഭിക്കുകയും ഫുൾ ലോഡഡ് വേരിയന്റിന് 23.79 ലക്ഷം രൂപ വരെ ഉയരുകയും ചെയ്യുന്നു. മോഡൽ ലൈനപ്പിൽ യഥാക്രമം 200bhp, 155bhp (താഴ്ന്ന വേരിയന്റുകൾക്ക്)/185bhp (ഉയർന്ന വേരിയന്റുകൾക്ക്) മൂല്യമുള്ള പവർ നൽകുന്ന 2.0L mStallion ടർബോ പെട്രോൾ, 2.2L mHawk ടർബോ ഡീസൽ എഞ്ചിനുകൾ എന്നിവയും വാഹനത്തിന് ഉണ്ട്.

പുതിയ മഹീന്ദ്ര ഥാർ
മഹീന്ദ്രയുടെ ഥാർ കോംപാക്ട് ഓഫ് റോഡ് എസ്‌യുവിയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാത്തിരിപ്പ് കാലയളവ് നിലനിർത്തുന്ന രണ്ടാമത്തെ എസ്‌യുവി. ഇത് 12 മാസം വരെ കാത്തിരിപ്പ് കാലയളവ് നൽകുന്നു. നിലവിൽ 13.17 ലക്ഷം മുതൽ 15.53 ലക്ഷം വരെയാണ് മോഡലിന്റെ വില. 152bhp, 2.0L ടർബോ പെട്രോൾ അല്ലെങ്കിൽ 132bhp, 2.2L ടർബോ ഡീസൽ എഞ്ചിൻ എന്നിവയിൽ പുതിയ ഥാറിന് ലഭിക്കും. ഇതിന് 4X4 സിസ്റ്റവും കുറഞ്ഞ അനുപാതത്തിലുള്ള മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും സ്റ്റാൻഡേർഡായി ലഭിക്കുന്നു.

ഹ്യുണ്ടായ് ക്രെറ്റ
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായ് ക്രെറ്റ. 2022 ഫെബ്രുവരിയിൽ ഇത് 21.5 ശതമാനം വാർഷിക വിൽപ്പന ഇടിവിന് സാക്ഷ്യം വഹിച്ചു. ക്രെറ്റയ്ക്ക് 10 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്. 10.23 ലക്ഷം മുതൽ 17.94 ലക്ഷം രൂപ വരെയാണ് ഈ മോഡൽ നിലവിൽ ലഭ്യമാകുന്നത്. 113bhp, 1.5L NA പെട്രോൾ, 113bhp, 1.5L ടർബോ ഡീസൽ, 138bhp, 1.4L ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വരുന്നത്.

ടാറ്റ പഞ്ച്
ടാറ്റ പഞ്ചിന് തിരഞ്ഞെടുത്ത നഗരങ്ങളിൽ ഏഴ് മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. 2021 ഒക്‌ടോബർ മധ്യത്തിൽ ലോഞ്ച് ചെയ്‌തതിനുശേഷം കമ്പനി അതിന്റെ ഏറ്റവും ചെറിയ എസ്‌യുവിയുടെ 32,000 യൂണിറ്റുകൾ റീട്ടെയിൽ ചെയ്‍തിട്ടുണ്ട്. 113 എൻഎം ടോർക്കും 86 ബിഎച്ച്‌പി പവർ ഉത്പാദിപ്പിക്കുന്ന 1.2 എൽ പെട്രോൾ എഞ്ചിനിലാണ് മിനി എസ്‌യുവി വാഗ്ദാനം ചെയ്‍തിരിക്കുന്നത്. അടുത്തിടെ, പഞ്ചിന്‍റെ ശ്രേണിയിലുടനീളം കമ്പനി വിലയും വർദ്ധിപ്പിച്ചിരുന്നു. 

കിയ സെൽറ്റോസ്/സോണറ്റ്
കിയയുടെ സെൽറ്റോസ്, സോനെറ്റ് എസ്‌യുവികൾ വേരിയന്റുകളെ ആശ്രയിച്ച് 6 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്. സോണറ്റിന് 6.95 ലക്ഷം മുതൽ 13.69 ലക്ഷം രൂപ വരെ വില ലഭിക്കുമ്പോൾ സെൽറ്റോസിന്റെ വില 9.95 ലക്ഷം മുതൽ 18.19 ലക്ഷം രൂപ വരെയാണ്. സെൽറ്റോസിന്റെ എഞ്ചിൻ സജ്ജീകരണത്തിൽ 115bhp, 1.5L പെട്രോൾ, 140bhp, 1.4L ടർബോ പെട്രോൾ, 115bhp, 1.5L ഡീസൽ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. 83 ബിഎച്ച്പി, 1.2 എൽ എൻഎ പെട്രോൾ, 120 ബിഎച്ച്പി, 1.0 എൽ ടർബോ പെറോൾ, 100 ബിഎച്ച്പി, 1.5 എൽ ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളിൽ സോണറ്റ് ലഭിക്കും.

Source : GadiWadi