Asianet News MalayalamAsianet News Malayalam

ആസ്‍പയറിനും ഓട്ടോമാറ്റിക്ക് ഗിയറുമായി ഫോര്‍ഡ്

നേരത്തെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് ആസ്‍പയർ വിപണിയിൽ എത്തിയത്. മുമ്പ് ഇതോടൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കിയിരുന്നു

Ford Aspire To Soon Get Figos Petrol Automatic Option
Author
Mumbai, First Published Jul 31, 2021, 7:35 PM IST

ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ഫോര്‍ഡിന്‍റെ ജനപ്രിയ ഹാച്ച്ബാക്കായ ഫിഗോയില്‍ അടുത്തിടെയാണ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ നല്‍കിയത്. ഇപ്പോൾ ഫിഗോയെ അടിസ്ഥാനമാക്കുന്ന ആസ്‍പയര്‍ എന്ന സെഡാന്‍ മോഡലിലും ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ നൽകാന്‍ ഒരുങ്ങുകയാണ് കമ്പനി എന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് ആസ്‍പയർ വിപണിയിൽ എത്തിയത്. മുമ്പ് ഇതോടൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കിയിരുന്നു. എന്നാല്‍, ഈ എന്‍ജിന്‍ ഫോര്‍ഡ് പിന്‍വലിച്ചതോടെ ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനും നീക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോള്‍ കോംപാക്ട് സെഡാന്‍ വാഹനമായ ആസ്പയറിലും ഫിഗോയിക്ക് കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്തിടെ ഫിഗോയില്‍ നൽകിയ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആയിരിക്കും ആസ്‍പയറിലും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫിഗോയിലേതിന് സമാനമായി സ്‌പോര്‍ട്‌സ് മോഡും മാനുവല്‍ ഷിഫ്റ്റ് സംവിധാനവും ഇതില്‍ ലഭിച്ചേക്കും. നിലവില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലാണ് ആസ്പയര്‍ വിപണിയിൽ എത്തുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലുമാണ് ആസ്പയര്‍ ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. ഇതില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പെട്രോള്‍ എന്‍ജിനൊപ്പമായിരിക്കും നല്‍കുക.  

നിലവില്‍ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ആസ്പയര്‍ വാങ്ങാനാവുന്നത്. യഥാക്രമം 7.27 ലക്ഷവും 7.62 ലക്ഷം രൂപയുമാണ് ഈ വാഹനത്തിന്റെ വില. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios