Asianet News MalayalamAsianet News Malayalam

"ആരോടും ഇങ്ങനൊന്നും ചെയ്യരുത്.." കുഞ്ഞന്‍ കാറിനു മുകളിലൂടെ കയറിയിറങ്ങി എസ്‍യുവി!

അമ്പരപ്പിക്കുന്ന അപകടം. ഒരു കുഞ്ഞന്‍ കാറിനു മുകളിലൂടെ കയറിയിറങ്ങി ഒരു വമ്പന്‍ എസ്‍യുവി. 

Ford Explorer Drives Over C4 Corvette
Author
California, First Published Jul 16, 2022, 3:38 PM IST

സ്‌യുവികളുടെയും ക്രോസ് ഓവറുകളുടെയും ഡ്രൈവർമാർ പലപ്പോഴും വാഹനത്തിന്‍റെ ഉയർന്ന ഇരിപ്പിടം അവരുടെ ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഒരു പ്രധാന കാരണമായി ഉന്നയിക്കുന്നു. എന്നാൽ ഉയരത്തിൽ ഇരിക്കുമ്പോൾ അതിന്റെ ഗുണങ്ങളോടൊപ്പം, കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും ചെറിയ കാറുകളെയുമൊക്കെ ചില സാഹചര്യങ്ങളിൽ കാണാൻ ബുദ്ധിമുട്ടാണ് എന്നത് മറ്റൊരു വശമാണ്. ഇത്തരത്തിലുള്ള കാഴ്‍ച്ചകുറവ് മൂലമോ അശ്രദ്ധ മൂലമോ സംഭവിച്ച ഒരു അപകടത്തിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

പുണ്യനദിയിലൂടെ അര്‍ദ്ധനഗ്നനായി ബൈക്കോടിച്ച് യുവാവ്, എട്ടിന്‍റെ പണിയുമായി പൊലീസ്!

ഈ ദൃശ്യങ്ങളില്‍ ഒരു കുഞ്ഞന്‍ കാറിനു മുകളിലൂടെ കയറിയിറങ്ങുകയാണ് ഒരു എസ്‍യുവി. കാലിഫോർണിയയിലെ ഗ്ലെൻഡേലിൽ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഒരു റോഡ് അപകട വീഡിയോയില്‍ ആണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളതെന്ന് കാര്‍സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രദേശത്തെ റോഡരികിലെ ഒരു വീടിന്റെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരു കറുത്ത ഫോർഡ് എക്സ്പ്ലോറർ റോഡിലൂടെ സഞ്ചരിക്കുന്നതും നിരവധി കാറുകൾക്കിടയിലൂടെ കടന്നുപോകുന്നതും കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എക്സ്പ്ലോറർ പിന്നീട് ഒരു ചെറിയ കവലയില്‍ എത്തുന്നു. അപ്പോള്‍ ഒരു നീല ഷെവർലെ C4 കോർവെറ്റ് അതിരെ വരുന്നു. ഫോര്‍ഡ് എക്സ്പ്ലോറര്‍ വന്നുകൊണ്ടിരുന്ന അതേ റോഡിലേക്ക് അതായത് വലത് ഭാഗത്തേക്ക് ഷെവർലെ C4 കോർവെറ്റും തിരിയാൻ ശ്രമിക്കുന്നു.

അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!

ഈ സമയം ഫോർഡ് എക്സ്‍പ്ലോറര്‍ ഷെവർലെ C4 കോർവെറ്റിന്‍റെ പാതയിലേക്ക് തിരിയാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഫോര്‍ഡിന്‍റെ ഡ്രൈവർ കോർവെറ്റിനെ ശ്രദ്ധിക്കുന്നതിൽ പരാജയപ്പെട്ടത് മൂലം ആകണം, കുഞ്ഞന്‍ കാറിന്‍റെ മുന്‍വശത്ത് കൂടി എക്സ്പ്ലോററിന്‍റെ ഇടുഭാഗം കയറിയിറങ്ങുന്നു. ഷെവർലെ C4 കോർവെറ്റിന്‍റെ മുൻവശത്തേക്ക് കയറി സ്‌പോർട്‌സ് കാറിന്റെ മുഴുവൻ മുകളിലൂടെയും കയറിയാണ് ഫോര്‍ഡ് എസ്‍യുവി താഴേക്ക് ഇറങ്ങിയത്.  എക്സ്പ്ലോററിന്റെ ചക്രങ്ങൾ ഏകദേശം കോർവെറ്റിന്റെ ഷോൾഡർ ലൈനിനെ പിന്തുടരുന്നതും ഡ്രൈവറുടെ സൈഡ് വിൻഡോ തകരുന്നതും വ്യക്തമാണ്. അതേസമയം  കോർവെറ്റിന് എത്രമാത്രം കേടുപാടുകൾ സംഭവിച്ചുവെന്ന് പറയാൻ പ്രയാസമാണ്. 

എക്സ്പ്ലോററിന്റെ ഡ്രൈവർ എങ്ങനെയാണ് ഷെവർലെ C4 കോർവെറ്റിനെ ഇത്രയധികം കാണാതായത് എന്ന് വിശദീകരിക്കാൻ ബുദ്ധിമുട്ടാണെന്നും കാര്‍ സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, സൂക്ഷ്‌മമായി പരിശോധിച്ചാൽ, അപകട സമത്ത് ഫോര്‍ഡ് എക്സ്‍പ്ലോററിന്‍റെ ഡ്രൈവർ മൊബൈല്‍ ഫോൺ പിടിച്ച് അതിൽ ടൈപ്പ് ചെയ്യുകയോ അല്ലെങ്കിൽ ഫോമില്‍ സംസാരിക്കുകയോ ചെയ്യുകയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇത് അവരുടെ ശ്രദ്ധ റോഡിൽ നിന്ന് അകറ്റാനും അപകടം ഉണ്ടാക്കാനും ഇടയാക്കി എന്നും കാര്‍ സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

Follow Us:
Download App:
  • android
  • ios