2021 മുതൽ ഫോർഡ് ഇന്ത്യയിൽ കാറുകള്‍ നിര്‍മ്മിക്കുന്നില്ല. നഷ്‍ടം രേഖപ്പെടുത്തി, ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് വിപണിയിൽ നിന്ന് ഫോര്‍ഡ് പുറത്തുകടന്നിട്ട് ഇപ്പോള്‍ രണ്ടുവര്‍ഷം തികയറാകുന്നു. എന്നിട്ടും 2023 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 2022-മാർച്ച് 2023) 505 കോടി രൂപ ലാഭമുണ്ടാക്കി ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. 

മേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് 2022 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 2021-മാർച്ച് 2022) ആഭ്യന്തര ഇന്ത്യൻ വിപണിയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. 2021 മുതൽ ഫോർഡ് ഇന്ത്യയിൽ കാറുകള്‍ നിര്‍മ്മിക്കുന്നില്ല. നഷ്‍ടം രേഖപ്പെടുത്തി, ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് വിപണിയിൽ നിന്ന് ഫോര്‍ഡ് പുറത്തുകടന്നിട്ട് ഇപ്പോള്‍ രണ്ടുവര്‍ഷം തികയറാകുന്നു. എന്നിട്ടും 2023 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 2022-മാർച്ച് 2023) 505 കോടി രൂപ ലാഭമുണ്ടാക്കി ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. കമ്പനിയുടെ കീഴില്‍ ഒരു കാര്‍ മോഡല്‍ പോലും വില്‍പ്പനയ്ക്കില്ലാത്തപ്പോള്‍ എങ്ങനെയാണ് ഇത്രയും വലിയ വരുമാനം നേടാന്‍ കഴിഞ്ഞതെന്ന സംശയമാണ് ഇപ്പോള്‍ ചില വാഹന പ്രേമികള്‍ക്ക്. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും ഫോര്‍ഡിന് ലാഭം കിട്ടുന്നതിന് എങ്ങനെയെന്നല്ലേ? 

എഞ്ചിനുകളുടെയും വാഹന ഭാഗങ്ങളുടെയും കയറ്റുമതിയില്‍ നിന്നാണ് ഫോര്‍ഡ് ഈ വരുമാനം നേടിയെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല അനാവശ്യ ചെലവുകള്‍ കമ്പനി പൂര്‍ണമായും കുറച്ചതുമൂലവും കമ്പനിക്ക് ഗണ്യമായ വരുമാനം നേടാന്‍ കഴിഞ്ഞു. കൂടാതെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചതായും പറയപ്പെടുന്നു. ഇങ്ങനെയാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് 505 കോടി രൂപയുടെ വരുമാനം നേടിക്കൊടുത്തത്.

സിംഗൂര്‍ ഭൂമി കേസില്‍ ടാറ്റയ്ക്ക് വമ്പൻ വിജയം! മമത സർക്കാർ നഷ്‍ടപരിഹാരമായി കൊടുക്കേണ്ടത് 765 കോടി!

2022-23 സാമ്പത്തിക വർഷത്തിൽ, പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 7,079 കോടി രൂപയായിരുന്നു, ഇത് 2022 സാമ്പത്തിക വർഷത്തിലെ വരുമാനത്തേക്കാൾ 31 ശതമാനം ഇടിവാണ്. ഈ സാമ്പത്തിക വർഷത്തെ മൊത്തം ചെലവ് 9,607 കോടി രൂപയാണെന്ന് ബിസിനസ് അനലിറ്റിക്‌സ് സ്ഥാപനമായ ടോഫ്‌ലറിൽ നിന്ന് ലഭിച്ച ഡയറക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നു.

2021 സെപ്റ്റംബറിൽ പ്രഖ്യാപിച്ച പുനഃസംഘടനാ തീരുമാനമാണ് 2023 സാമ്പത്തിക വർഷത്തിലെ സാമ്പത്തിക പ്രകടനത്തെ ഏറെ സ്വാധീനിച്ചതെന്ന് ഫോർഡ് ഇന്ത്യയുടെ 28-ാം വാർഷിക റിപ്പോർട്ടിൽ പറയുന്നു. ചെന്നൈയിലെ വാഹന, എഞ്ചിൻ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും സാനന്ദിലെ വാഹന നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും ഈ തീരുമാനത്തിന്റെ ഫലമായി. 

പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനത്തിൽ ആഭ്യന്തര വിൽപ്പന 980 കോടി രൂപയും കയറ്റുമതി വിൽപ്പന 6,099 കോടി രൂപയും ഉൾപ്പെടുന്നു - മുൻവർഷത്തെ യഥാക്രമം 2,399 കോടി രൂപയും 7,802 കോടി രൂപയേക്കാൾ 59 ശതമാനവും 22 ശതമാനവും കുറവാണ്,” ഡയറക്ടർമാരുടെ കുറിപ്പിൽ പറയുന്നു.

മുൻ സാമ്പത്തിക വർഷം 69,223 കാറുകളും 82,067 എഞ്ചിനുകളും ഉള്ളപ്പോൾ, വാഹന വിൽപ്പനയിൽ 75 ശതമാനം കുറവും എഞ്ചിനുകളിൽ 117 ശതമാനം വർധനയും ഉണ്ടായപ്പോൾ, അവലോകനം ചെയ്യുന്ന സാമ്പത്തിക വർഷത്തിൽ ഫോർഡ് ഇന്ത്യ 17,219 കാറുകളും 1,77,864 എഞ്ചിനുകളും വിറ്റു.

"നികുതിക്ക് ശേഷമുള്ള ലാഭം കമ്പനി 505 കോടി രൂപയുടേതാണ്, മുൻ വർഷത്തെ അറ്റനഷ്ടം 4,226 കോടി രൂപയായിരുന്നു. ഇത് പുനഃസംഘടിപ്പിക്കുന്നതിനുള്ള ചെലവുകളും ഉയർന്ന എഞ്ചിൻ വോളിയം വിൽപ്പനയും മൂലമാണ് പ്രാഥമികമായി നയിച്ചത്," ഡയറക്ടർമാരുടെ കുറിപ്പിൽ പറയുന്നു. 

വില്‍പ്പന കുറഞ്ഞതും നഷ്ടം കൂടുകയും ചെയ്തതോടെ 2021 സെപ്റ്റംബറിലാണ് നിര്‍മാണം നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ തീരുമാനിച്ചത്. ചെന്നൈയിലെ നിര്‍മാണം കയറ്റുമതി വിപണിക്ക് മാത്രമായി. ഇതിനിടെ ഈ വര്‍ഷം ജനുവരിയില്‍ തങ്ങളുടെ ഗുജറാത്ത് സാനന്ദിലെ വാഹന നിര്‍മാണ പ്ലാന്റ് ടാറ്റ മോട്ടോര്‍സിന് വില്‍ക്കാന്‍ ഫോര്‍ഡ് തീരുമാനിച്ചു. രാജ്യത്തെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍്സിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) ഈ പ്ലാന്റ് ഏറ്റെടുത്തു. ഫോര്‍ഡ് പ്ലാന്റില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ടാറ്റയിലേക്ക് മാറ്റാന്‍ അവസരം ലഭിച്ചു.

പവര്‍ട്രെയിന്‍ മാനുഫാക്ചറിംഗ് പ്ലാന്റിന്റെ സ്ഥലവും കെട്ടിടങ്ങളും ടാറ്റയില്‍ നിന്നും പാട്ടത്തിന് എടുത്ത് ഫോര്‍ഡ് ഇന്ത്യ നിലവില്‍ രാജ്യത്ത് പവര്‍ട്രെയിന്‍ നിര്‍മ്മാണം തുടരുകയാണ്. നിലവില്‍ ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ അമേരിക്കന്‍ ബ്രാന്‍ഡ് താല്‍പ്പര്യം പ്രകടമാക്കിയിട്ടില്ല. എന്നാല്‍ ഇതിന്റെ സാധ്യത പൂര്‍ണമായി തള്ളിക്കളയാനും സാധിക്കില്ല. ഇവി ഉല്‍പ്പാദനത്തിനുള്ള പദ്ധതികള്‍ റദ്ദാക്കിയെങ്കിലും ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കമ്പനി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

youtubevideo