"അവിശ്വസനീയമായ ആവശ്യം നിറവേറ്റാൻ കഴിയുന്നത്ര വേഗത്തിൽ വാഹനം നിർമ്മിക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങൾ തീർച്ചയായും ശ്രമിക്കും." ഫാർലി കൂട്ടിച്ചേർത്തു.
ഐക്കണിക്ക് അമേരിക്കന്‍ (America) വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് (Ford) 2023 ഓടെ ഇലക്ട്രിക് മസ്‍താങ്ങിന്റെ (Mustang Mach-Es ) ഉത്പാദനം മൂന്നിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്. വടക്കേ അമേരിക്കയിലും (North America) യൂറോപ്പിലുമായി (Europe) 2023 ഓടെ അതിന്റെ ഓൾ-ഇലക്‌ട്രിക് മസ്‍താങ് മാക്-ഇ എസ്‌യുവിയുടെ ഉൽപ്പാദനം 200,000 യൂണിറ്റായി വർദ്ധിപ്പിക്കുമെന്ന് ഫോർഡ് മോട്ടോർ കമ്പനി പ്രതീക്ഷിക്കുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജിം ഫാർലി (Jim Farley) വ്യക്തമാക്കിയതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
"അവിശ്വസനീയമായ ആവശ്യം നിറവേറ്റാൻ കഴിയുന്നത്ര വേഗത്തിൽ വാഹനം നിർമ്മിക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങൾ തീർച്ചയായും ശ്രമിക്കും." ഫാർലി കൂട്ടിച്ചേർത്തു.
ആവശ്യക്കാര്‍ ഏറിയ ഇലക്ട്രിക് വാഹന വിപണിയിൽ, ഫോക്‌സ്‌വാഗനെയും ആഗോള ഇലക്ട്രിക്ക് വാഹന രാജാവ് ടെസ്‌ല ഇൻകോർപ്പറിനെയും നേരിടുന്നതിനിടയിൽ, നൂറ്റാണ്ട് പഴക്കമുള്ള എതിരാളികളായ ജനറൽ മോട്ടോഴ്‌സ് കോ, യൂറോപ്യൻ കാർ നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസ് എന്നിവയ്‌ക്കെതിരെയും ഫോർഡ് മത്സരിക്കുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 600,000 വാർഷിക ഇവി ഉൽപ്പാദന ശേഷിയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫോർഡിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കഴിഞ്ഞ ആഴ്ച പറഞ്ഞു. അതിൽ ഫോര്‍ഡ് ലൈറ്റനിംഗ് പിക്കപ്പും ഇ-ട്രാൻസിറ്റ് വാനും ഉൾപ്പെടുന്നു.
കമ്പനിയുടെ ശുഭാപ്‍തി വിശ്വാസം അതിന്റെ F-150 ലൈറ്റ്‌നിംഗ് പിക്കപ്പിനുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡാണെന്നും വാഹനത്തിനുള്ള റീട്ടെയിൽ റിസർവേഷനുകൾ 200,000 ലേക്ക് അടുക്കുന്നതായും ഫോർഡ് നോർത്ത് അമേരിക്കയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലിസ ഡ്രേക്ക് പറഞ്ഞു,
മസ്‍താങ് ഇലക്ട്രിക്ക് എസ്‌യുവികളുടെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായി എക്‌സ്‌പ്ലോറർ, ലിങ്കൺ ഏവിയേറ്റർ ക്രോസ്ഓവറുകളുടെ ഇലക്ട്രിക് പതിപ്പുകളുടെ ഉത്പാദനം ഒന്നര വർഷത്തേക്ക് ഫോർഡ് നീട്ടിവെക്കുകയാണെന്ന് ഓട്ടോമോട്ടീവ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ ഇവികളുടെ ഉത്പാദനം 2024 ഡിസംബറിൽ ആരംഭിക്കുമെന്ന് ഫോർഡ് അതിന്റെ വിതരണക്കാരോട് വ്യക്തമാക്കിയതായും ഈ റിപ്പോർട്ട് പറയുന്നു. അതേസമയം ഓട്ടോമോട്ടീവ് ന്യൂസ് റിപ്പോർട്ടിനെക്കുറിച്ചുള്ള അഭിപ്രായത്തിനുള്ള അഭ്യർത്ഥനയോട് ഫോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം മെക്‌സിക്കോയിലെ ക്വാട്ടിറ്റ്‌ലാനിലുള്ള ഫാക്ടറിയിൽ ചില വാഹനങ്ങൾ നിർമ്മിക്കുന്നതിലൂടെ മസ്‍താങ്ങ് മാക് ഇയുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്ന ഫോർഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വിതരണക്കാർക്ക് അയച്ച മെമ്മോകൾ പ്രകാരം, എക്സ്പ്ലോറർ, ലിങ്കൺ ഏവിയേറ്റർ ക്രോസ്ഓവറുകൾ എന്നിവയുടെ ബാറ്ററി-ഇലക്ട്രിക് പതിപ്പുകളുടെ ഉത്പാദനം ആരംഭിക്കുന്നത് ഫോർഡ് ഏകദേശം 18 മാസത്തേക്ക് വൈകിപ്പിക്കുകയാണെന്ന് ഓട്ടോമോട്ടീവ് ന്യൂസ് റിപ്പോർട്ട് ചെയ്‍ത അതേ ദിവസം തന്നെ കമ്പനി ട്വീറ്റും പുറത്തു വന്നിരുന്നു. എക്‌സ്‌പ്ലോററിന്റെയും ഏവിയേറ്ററിന്റെയും ഇവി പതിപ്പുകൾ അതിന്റെ മെക്‌സിക്കോയിലെ ക്വാട്ടിറ്റ്‌ലാനിലെ ഫാക്ടറിയിൽ അസംബിൾ ചെയ്യപ്പെടേണ്ടതായിരുന്നു.
വടക്കേ അമേരിക്കയിലും യൂറോപ്പിലും ഉൽപ്പാദനത്തിന്റെ ആദ്യ വർഷത്തിൽ (MY 2021) ഏകദേശം 50,000 മസ്താങ് മാക് ഇ വാഹനങ്ങളുടെ വിൽപ്പന പ്രതീക്ഷിക്കുന്നതായി ഫോർഡ് മുമ്പ് പറഞ്ഞിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ വിൽപ്പന ഡാറ്റ അനുസരിച്ച്, മൂന്നാം പാദത്തിന്റെ അവസാനത്തോടെ യൂറോപ്പിൽ 15,602 മാക് ഇകളും യുഎസിൽ നവംബർ അവസാനം വരെ 24,791 യൂണിറ്റുകളും ഫോര്‍ഡ് വിറ്റു എന്നാണ് കണക്കുകള്‍.
