Asianet News MalayalamAsianet News Malayalam

ഹെല്‍മറ്റില്ല ലൈസന്‍സും; വയനാട്ടില്‍ വണ്ടിയോടിച്ച് കുടുങ്ങിയത് വിദേശികളും!

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്ക് ഓടിച്ച് വന്നയാള്‍ കൈ കാണിച്ച് നിര്‍ത്താതെ പോയെങ്കിലും ഉദ്യോഗസ്ഥര്‍  വീട്ടിലെത്തി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

foreigners caught without helmet and licence while driving two wheeler
Author
Kalpetta, First Published Nov 6, 2019, 11:21 PM IST

കൽപ്പറ്റ: നിയമ ലംഘകര്‍ക്കെതിരെ നടപടികളെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങിയപ്പോള്‍ വിദേശികളും കുടുങ്ങി.  ആയിരം കൊല്ലിയില്‍ വെച്ച് ലൈസൻസില്ലാതെയും ഹെൽമറ്റ് ധരിക്കതെയും എത്തിയ വിദേശികള്‍ക്കാണ് പിഴ ഒടുക്കേണ്ടി വന്നത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്ക് ഓടിച്ച് വന്നയാള്‍ കൈ കാണിച്ച് നിര്‍ത്താതെ പോയെങ്കിലും ഉദ്യോഗസ്ഥര്‍  വീട്ടിലെത്തി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

ബത്തേരി താലൂക്കിലായിരുന്നു സംയുക്ത വാഹന പരിശോധന. എൻഫോഴ്സ്മെന്‍റ് ആര്‍ടി ഒ ബിജു ജെയിംസിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 15 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 42 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

12 മോട്ടോര്‍ ബൈക്ക് യാത്രികർക്കെതിരെ കേസെടുത്തു. പരിശോധനയില്‍ 110 വാഹന ഉടമകളിൽ നിന്നായി 1,20,000 രൂപ പിഴ ഈടാക്കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍ കെ, പ്രേമരാജന്‍ കെ വി, സുനേഷ് പുതിയ വീട്ടില്‍, മുഹമ്മദ് ഷഫീഖ്, പി.സുനീഷ്, സുരജ് ആര്‍, അജികുമാര്‍ സി. ബി, പി.പ്രകാശന്‍ എന്നിവര്‍ സ്‌ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.

Follow Us:
Download App:
  • android
  • ios