Asianet News MalayalamAsianet News Malayalam

Jeep India : നാല് പുതിയ ജീപ്പ് എസ്‌യുവികൾ ഇന്ത്യയിലേക്ക്

അടുത്ത കുറച്ച് വർഷങ്ങളിൽ ഇന്ത്യയിൽ വരാനിരിക്കുന്ന ജീപ്പ് എസ്‌യുവികളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ.

Four New Jeep SUVs Coming To India
Author
Mumbai, First Published Jan 23, 2022, 11:41 PM IST

ക്കണിക്ക് അമേരിക്കൻ (USA) വാഹന നിർമ്മാതാക്കളായ ജീപ്പ് നിലവിൽ പ്രാദേശികമായി വികസിപ്പിച്ച ഉൽപ്പന്നമായാണ് ഇന്ത്യയിലെ ജനപ്രിയ മോഡലായ കോംപസിനെ വിൽക്കുന്നത്. ഈ മോഡലിന് പുറമെ, സിബിയു മോഡലായാണ് ജീപ്പ് റാംഗ്ലറിനെ വിൽക്കുന്നത്. കമ്പനി ഇപ്പോൾ പുതിയ ഉൽപ്പന്നങ്ങൾ തയ്യാറാക്കുകയാണ്. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു എന്നിവയിൽ നിലവിൽ ആധിപത്യം പുലർത്തുന്ന ഉയർന്ന മത്സരാധിഷ്ഠിത സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാനാണ് ഇതുവഴി ജീപ്പിന്‍റെ ലക്ഷ്യം. അടുത്ത കുറച്ച് വർഷങ്ങളിൽ ഇന്ത്യയിൽ വരാനിരിക്കുന്ന ജീപ്പ് എസ്‌യുവികളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ.

2022 ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് 
അമേരിക്കൻ എസ്‌യുവി നിർമ്മാതാവ് ഇതിനകം തന്നെ ഫെയ്‌സ്‌ലിഫ്റ്റഡ് കോംപസ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി-മാർച്ച് മാസത്തോടെ ഇന്ത്യന്‍ വിപണിയിൽ പുതിയ കോംപസ് ട്രെയ്ൽഹോക്ക് അവതരിപ്പിക്കാൻ കമ്പനി തയ്യാറാണ്. പുതിയ മോഡൽ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളുടെയും പുതിയ ബമ്പറുകളുടെയും രൂപത്തിൽ ഡിസൈൻ മാറ്റങ്ങളോടെയാണ് വരുന്നത്. ക്യാബിനിനുള്ളിൽ, വോയിസ് റെക്കഗ്നിഷനോടൊപ്പം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന യുകണക്ട് 5 സോഫ്‌റ്റ്‌വെയർ സഹിതമുള്ള വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എസ്‌യുവിക്ക് ലഭിക്കും.

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 170 bhp കരുത്തും 350 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. ആക്ടിവ് ഡ്രൈവ് 4×4 സിസ്റ്റം, റോക്ക് മോഡ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയുമായാണ് ഇത് വരുന്നത്.

പ്രതീക്ഷിക്കുന്ന വില - 30 ലക്ഷം - 35 ലക്ഷം
പ്രതീക്ഷിക്കുന്ന ലോഞ്ച് - 2022 ഫെബ്രുവരി-മാർച്ച്

ജീപ്പ് സബ്-4 മീറ്റർ എസ്.യു.വി
വരാനിരിക്കുന്ന ജീപ്പ് എസ്‌യുവികളുടെ പട്ടികയിലെ രണ്ടാമത്തെ മോഡൽ ഒരു പുതിയ സബ്-4 മീറ്റർ എസ്‌യുവിയാണ്, അത് നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്റ്റെല്ലാന്റിസിന്റെ പുതിയ CMP (കോമൺ മോഡുലാർ പ്ലാറ്റ്ഫോം) അടിസ്ഥാനമാക്കിയുള്ള സബ്-4 മീറ്റർ എസ്‌യുവി 2023-24 ൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. റെനഗേഡിന് താഴെ സ്ഥാനം പിടിക്കുന്ന ഈ ചെറിയ എസ്‌യുവി മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV300, കിയ സെൽറ്റോസ് എന്നിവയ്‌ക്കെതിരെ കൊമ്പുകോർക്കും. വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ കോംപാക്റ്റ് എസ്‌യുവിയിൽ ഓഫ്-റോഡ് കഴിവുകൾക്കൊപ്പം സിഗ്നേച്ചർ എസ്‌യുവി പോലുള്ള പരുക്കൻ രൂപകൽപ്പനയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, പുതിയ ജീപ്പ് സബ്-4 മീറ്റർ എസ്‌യുവിക്ക് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ പരമാവധി 130 bhp കരുത്ത് ഉത്പാദിപ്പിക്കും. വാഹനത്തിന് ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുമെന്ന് റിപ്പോർട്ട്; എന്നിരുന്നാലും, ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് പതിപ്പിന്റെ ഇന്ത്യ-ലോഞ്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പ്രതീക്ഷിക്കുന്ന വില - 9 ലക്ഷം - 14 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന ലോഞ്ച് - 2023-2024

ജീപ്പ് മെറിഡിയൻ 7-സീറ്റർ എസ്‌യുവി
അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ് ബ്രസീലിയൻ-സ്പെക്ക് കമാൻഡർ എസ്‌യുവിയെ അടിസ്ഥാനമാക്കി 7 സീറ്റർ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കും. ഇത് കോംപസിനും റെനഗേഡിനും അടിവരയിടുന്ന സ്മോൾ വൈഡ് 4×4 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ദൈർഘ്യമേറിയ വീൽബേസ് ഉൾക്കൊള്ളുന്ന തരത്തിൽ പ്ലാറ്റ്ഫോം പരിഷ്‍കരിച്ചു. പുതിയ എസ്‌യുവിക്ക് 4,769 എംഎം നീളവും 1,859 എംഎം വീതിയും 1,682 എംഎം ഉയരവുമുണ്ട്, കൂടാതെ 2,794 എംഎം വീൽബേസുമുണ്ട്. നീളം കൂടിയ ബോഡിയെ ഉൾക്കൊള്ളാൻ വീൽബേസ് 158 എംഎം വർധിപ്പിച്ചിട്ടുണ്ട്. കോംപസുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ മെറിഡിയന് ഏകദേശം 364 എംഎം നീളവും 41 എംഎം വീതിയും 42 എംഎം ഉയരവുമുണ്ട്.

വരാനിരിക്കുന്ന ജീപ്പ് മെറിഡിയൻ 7-സീറ്റർ എസ്‌യുവിക്ക് 2.0 ലിറ്റർ 4-സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ കരുത്ത് പകരും, ഇതിന് 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഇത് ഏകദേശം 200bhp പവർ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്, കൂടാതെ AWD സിസ്റ്റമുള്ള 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും.

പ്രതീക്ഷിക്കുന്ന വില - 28 ലക്ഷം - 35 ലക്ഷം
പ്രതീക്ഷിക്കുന്ന ലോഞ്ച് - 2022 മധ്യത്തിൽ

2022 ജീപ്പ് ഗ്രാൻഡ് ചെറോക്കി 5-സീറ്റ്
വരാനിരിക്കുന്ന ജീപ്പ് എസ്‌യുവികളുടെ പട്ടികയിലെ അടുത്ത മോഡൽ പ്രാദേശികമായി അസംബിൾ ചെയ്‍ത 2022 ജീപ്പ് ഗ്രാൻഡ് ചെറോക്കിയാണ്. കമാൻഡറിനും 3-വരി ഗ്രാൻഡ് ചെറോക്കി എൽ നും ഇടയിൽ സ്ഥാപിച്ചിരിക്കുന്ന 5-സീറ്റർ പതിപ്പ് കമ്പനി അവതരിപ്പിക്കും. ഇത് ക്രോക്കി എൽ-നെക്കാൾ 294 എംഎം ചെറുതാണ്; എന്നിരുന്നാലും, രണ്ട് മോഡലുകളും ഡിസൈനും ബോഡി പാനലുകളും പങ്കിടുന്നു. ഇതിന് ആക്റ്റീവ് ഗ്രിൽ-ഷട്ടറുകൾ, എയർ കർട്ടനുകൾ, റീ-സ്റ്റൈൽ റിയർ പില്ലറുകൾ എന്നിവ ലഭിക്കുന്നു, ഇത് എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തും.

2022 ജീപ്പ് ഗ്രാൻഡ് ചെറോക്കി ഒന്നിലധികം എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. 290ബിഎച്ച്പി, 3.6ലിറ്റർ വി6 പെട്രോൾ എൻജിനും 357ബിഎച്ച്പി, 5.7ലിറ്റർ ഹെർമി വി8 എൻജിനും ലഭിക്കും. രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും. എസ്‌യുവിക്ക് ജീപ്പിന്റെ 4xe സാങ്കേതികവിദ്യയും ലഭിക്കും.

പ്രതീക്ഷിക്കുന്ന വില - 65 ലക്ഷം - 70 ലക്ഷം
പ്രതീക്ഷിക്കുന്ന ലോഞ്ച് - 2022

Follow Us:
Download App:
  • android
  • ios