Asianet News MalayalamAsianet News Malayalam

മറിഞ്ഞ ബസിന്‍റെ ഗിയര്‍ ഈ നിലയില്‍; ഡൗണ്‍ ചെയ്യാന്‍ മറന്നതോ അപകടകാരണം?

കുത്തനെയുള്ള ഇറക്കത്തിലായിരുന്നു അപകടം. എന്നാല്‍ മറിഞ്ഞ ബസിന്റെ ഗിയര്‍ ഈ നിലയില്‍ ആയിരുന്നു

Gear Position Of Bus In Panathoor Accident
Author
Kasaragod, First Published Jan 5, 2021, 11:43 AM IST

കാസർകോട് പാണത്തൂരിലുണ്ടായ ബസ് അപകടത്തിന്റെ കാരണം ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് റിപ്പോര്‍ട്ട്. ഇറക്കത്തില്‍ ഉപയോഗിക്കേണ്ട ഗിയറിലായിരുന്നില്ല ബസ് കുത്തിറക്കം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ഉച്ചയോടെ ഉണ്ടായ അപകടത്തിൽ 2 കുട്ടികളടക്കം 7 പേരാണ്  മരിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റ 11 പേർ അപകട നില തരണം ചെയ്‍തു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണിവർ.

പുത്തൂര്‍ ബല്‍നാടുനിന്ന് കരിക്കെ ചെത്തുകയയിലെ വിവാഹവീട്ടിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിലായിരുന്നു അപകടം. എന്നാല്‍ മറിഞ്ഞ ബസിന്റെ ഗിയര്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോള്‍ ഉപയോഗിക്കേണ്ട നിലയിലായിരുന്നില്ല എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മാത്രമല്ല മൂന്നുദിവസം മുമ്പ് മാത്രമാണ് ഈ ഡ്രൈവര്‍ ബസില്‍ ജോലിക്ക് കയറിയതെന്നും അതുകൊണ്ടുതന്നെ പരിചയക്കുറവും റോഡിനെക്കുറിച്ച് ധാരണയില്ലാത്തതും അപകടകാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഡ്രൈവറുടെ അശ്രദ്ധയ്ക്കൊപ്പം ബസിൽ അമിതമായി ആള് കയറിയതും അപകട കാരണമായെന്നാണ് അനുമാനം. എന്നാൽ ചെങ്കുത്തായ അന്തർസംസ്ഥാന പാത പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ പ്രദേശത്ത് അപകടം തുടർക്കഥയാവുകയാണെന്ന് നാട്ടുകാ‍ർ പരാതിപ്പെടുന്നു. സ്ഥലം പരിചിതമല്ലാത്ത ഡ്രൈവർമാർക്ക് ഒരു പിടിയും കിട്ടില്ലെന്നും സ്ഥിരം അപകടം നടക്കുന്ന മേഖലയാണിതെന്നും നാട്ടുകാർ പറയുന്നു. ചെങ്കുത്തായ ഇറക്കവും വളവും ഉള്ള സ്ഥലത്ത് ഒരു സിഗ്നൽ പോലുമില്ലാത്തത് അപകട കാരണമായിട്ടുണ്ടാകമെന്നാണ് പ്രദേശവാസികളുടെ അനുമാനം. 

അതേസമയം ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസർകോട് ആർടിഒ നേരത്തെ വ്യക്തമാക്കിയിരുന്നു. 2023 വരെ സര്‍വീസ് നടത്താനുള്ള കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതി ബസിനുണ്ടെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണ് അപകടത്തിൽപെട്ടതെന്നും ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ പരിശോധനയിൽ കണ്ടെത്താനായില്ലെന്നും അധികൃതര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios