ന്യൂയോര്‍ക്ക്: കൈക്കൂലി ആരോപണവുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ രംഗത്ത്. ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സിനെതിരേ പരാതിയുമായി ജനറല്‍ മോട്ടോഴ്സാണ് രംഗത്തെത്തിയിരിക്കുന്നത്. 

യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ്(യു.എ.ഡബ്ല്യു.) യൂണിയന്‍ മേധാവികളില്‍ നിന്ന് അനുകൂല കരാര്‍ നേടുന്നതിന് ഫിയറ്റ് ക്രിസ്ലര്‍ കൈക്കൂലി നല്‍കിയെന്നാണ് ജനറല്‍ മോട്ടോഴ്സിന്റെ ആരോപണം. ഇതുവഴി തൊഴില്‍ ചര്‍ച്ചകളില്‍ കമ്പനി അന്യായ നേട്ടമുണ്ടാക്കിയതായും ജനറല്‍ മോട്ടോഴ്സ് ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഫിയറ്റ്.