Asianet News MalayalamAsianet News Malayalam

ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പ്

ലോകത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതായി റിപ്പോര്‍ട്ട്

Global Electric Vehicle Sales Report 2020
Author
Mumbai, First Published May 1, 2021, 2:34 PM IST

ലോകത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഇലക്ട്രിക്ക് കാറുകളുടെ വില്‍പ്പന 2020ല്‍ 41 ശതമാനം വര്‍ധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (ഐ.ഇ.എ.) ഗ്ലോബല്‍ ഇലക്ട്രിക് വെഹിക്കിള്‍ ഔട്ട്ലുക്ക് 2021 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
2020-ലെ ആഗോള കാര്‍ വില്പനയില്‍ 4.6 ശതമാനം വിഹിതമാണ് ഇലക്ട്രിക് കാറുകള്‍ക്കുള്ളത്. ഇതനുസരിച്ച് 2020ല്‍ ഏകദേശം 30 ലക്ഷം പുതിയ ഇലക്ട്രിക് കാറുകളാണ് ലോക വ്യാപകമായി രജിസ്റ്റര്‍ ചെയ്‌‍തിട്ടുള്ളതെന്നും 12,000 കോടി ഡോളറാണ് ഇതിനായി ഉപഭോക്താക്കള്‍ ചെലവഴിച്ചിട്ടുള്ളതെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന കണക്കുകള്‍. 

ഇലക്ട്രിക്ക് വാഹന പ്രേമികളില്‍ ഭൂരിഭാഗവും യൂറോപ്പ്, ചൈന എന്നീ രാജ്യക്കാരാണെന്നും  ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന വിപണിയെന്ന നേട്ടം യൂറോപ്പിനാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2020ല്‍ 14 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് യൂറോപ്പ്യന്‍ വിപണികളില്‍ എത്തിയത്. ഇതനുസരിച്ച് ഇരട്ടിയിലധികം വര്‍ധനയാണ് യൂറോപ്പിന്റെ ഇലക്ട്രിക് കാര്‍ വില്പനയില്‍ 2020ല്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കാര്‍ബണ്‍ പുറന്തള്ളല്‍ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതും ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികളുമാണ് ഇലക്ട്രിക് വാഹന വില്‍പ്പനയിലെ ഈ കുതിപ്പിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ

 

Follow Us:
Download App:
  • android
  • ios