Asianet News MalayalamAsianet News Malayalam

എട്ടാം ക്ലാസ് പാസായില്ലെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ്

വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോൾ ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കാനാണ് നീക്കം.

Govt to remove minimum educational qualification requirement
Author
New Delhi, First Published Jun 19, 2019, 7:04 AM IST

ദില്ലി: ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങൾ ഓടിക്കാൻ 8–ാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടർ വാഹന നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരക്ഷരരായ ഒട്ടേറെ പേർക്കു തൊഴിലവസരം സൃഷ്ടിക്കാനാണിതെന്നാണ് സൂചന. എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാനയുടെ നിർദേശമാണ്. 

അവിടെ മേവാട്ട് മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ ലൈസൻസ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്. അതേ സമയം  വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോൾ ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കാനാണ് നീക്കം.

ഇതിനായി ലൈസന്‍സ് നല്‍കാനുള്ള പരീക്ഷയില്‍  ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയിൽ ഊന്നൽ നല്‍കും. ഇതോടെ ഡ്രൈവിങ് ടെസ്റ്റും ലൈസൻസ് നൽകലും കർക്കശമാക്കും. ഓടിക്കുന്നയാൾക്ക് റോഡ് ഗതാഗത ചിഹ്നങ്ങൾ മനസ്സിലാകുന്നുണ്ടെന്നും വാഹനത്തിന്‍റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പർ സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്യാനും കഴിയണമെന്നും ഡ്രൈവിങ് സ്കൂളുകളും അധികൃതരും ഉറപ്പാക്കണം.

Follow Us:
Download App:
  • android
  • ios