ഈ വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനം കര്‍ശനമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍, സ്‌കൂള്‍ബസുകള്‍, വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങള്‍ എന്നിവയില്‍ സംവിധാന കര്‍ശനമാക്കാനാണ് നീക്കം. 

നേരത്തേ ചില മോട്ടോര്‍വാഹന യൂണിയനുകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് വൈകിയ നടപടി കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാഫിക് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുക, വാഹനങ്ങളില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക, അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് കാലതാമസംകൂടാതെ സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.

ജിപിഎസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ അതത് ജില്ലകളിലെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ(എന്‍ഫോഴ്സ്മെന്റ്) നോഡല്‍ ഓഫീസറായും അതത് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ഓഫീസ് തലവനായും നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

വാഹനം എവിടെയാണെന്ന് തിരിച്ചറിയാനാന്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് (വി.എല്‍.ടി.ഡി.) ഘടിപ്പിച്ച വാഹനങ്ങളില്‍ സുരക്ഷാമീറ്ററും വേണം. സ്‌കൂള്‍വാഹനങ്ങളില്‍ വിഎല്‍ടിഡി നിര്‍ബന്ധമായും ഘടിപ്പിക്കുകയും  ഇത് പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. ജില്ലാ അടിസ്ഥാനത്തില്‍ ജിപിഎസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും മിനി കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. എല്ലാമാസവും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വാഹനങ്ങളുടെ പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ എത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

ജിപിഎ​സ്​ സംവിധാനം ഘ​ടി​പ്പി​ച്ചിട്ടില്ലാത്ത പൊ​തു​ഗ​താ​ഗ​ത​ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​ല്ലെ​ന്ന്​ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റ് സ​ർ​ക്കു​ല​ര്‍ പുറത്തിറക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.  വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ത്ത്​ ജിപിഎ​സു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണോ എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ നി​ർ​ദേ​ശി​ച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഓ​രോ ഇ​നം വാ​ഹ​ന​ങ്ങ​ൾ​ക്കും ജിപിഎ​സ്​ ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച്​ നേരത്തെ ഉത്തരവിറക്കിയിരുന്നു. 2019 ന​വം​ബ​റി​ലായിരുന്നു സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യത്. 

കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശ​പ്ര​കാ​രം പു​തി​യ പൊ​തു​വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​ർ​മാ​താ​ക്ക​ൾ ത​ന്നെ വെ​ഹി​ക്കി​ൾ ലൊ​ക്കേ​ഷ​ൻ ട്രാ​ക്കി​ങ്​ ഉ​പ​ക​ര​ണം​ (വി.​എ​ൽ.​ടി.​ഡി)  ഘ​ടി​പ്പി​ച്ചാ​ണ്​ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. ഇ​തി​ന് മു​മ്പു​ള്ള വാ​ഹ​ന​ങ്ങ​ള്‍ക്ക് ജി.​പി.​എ​സ് എ​ന്നു​മു​ത​ല്‍ വേ​ണ​മെ​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ അ​നു​മ​തി 
ന​ൽ​കി​യി​രു​ന്നു.