ഈ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ ശ്രമങ്ങൾ ഫലം കണ്ടതായാണ് ഇത് വ്യക്തമാക്കുന്നത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഗുജറാത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപ്പനയിൽ 950 ശതമാനം വർധനവുണ്ടായതായി റിപ്പോര്‍ട്ട്. ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ ശ്രമങ്ങൾ ഫലം കണ്ടതായാണ് ഇത് വ്യക്തമാക്കുന്നത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുജറാത്തിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ മാരുതി സുസുക്കി
സംസ്ഥാന ഗവൺമെന്റിന്റെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 2019 അവസാനം വരെ രജിസ്റ്റർ ചെയ്‍ത ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 1000 തികഞ്ഞിരുന്നില്ല എന്നാണ്. എന്നാല്‍ 2020-ൽ അത് 1,119 ആയി വർദ്ധിച്ചു. പെട്ടെന്ന്, രജിസ്റ്റർ ചെയ്‍ത ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 2021 അവസാനത്തോടെ 9,780 ആയി ഉയർന്നു. ഇതോടെ ഗുജറാത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 956 ശതമാനത്തോളം വർധിച്ചു എന്നാണ് കണക്കുകള്‍.
വാങ്ങുന്നവർക്കും ആവശ്യമുള്ളവർക്കും സബ്‌സിഡിയും മൂലധന ഇൻസെന്റീവും നൽകുന്ന ആദ്യ ഇലക്‌ട്രിക് വാഹന നയം സംസ്ഥാന സർക്കാർ പുറത്തിറക്കിയതിന് ശേഷം 2021 ജൂൺ മുതൽ ഇവികളുടെ രജിസ്‌ട്രേഷൻ വൻതോതിൽ വർദ്ധിച്ചു തുടങ്ങിയതായി സംസ്ഥാന തുറമുഖ, ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അവകാശപ്പെട്ടതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട്ടുമുറ്റങ്ങളിലേക്ക് വിചിത്രമായൊരു ഐഡിയയുമായി ഇന്നോവ മുതലാളി വരുന്നു!
നാഷണൽ ഇലക്‌ട്രിക് മൊബിലിറ്റി പ്ലാനിന് (എൻഇഎംപി) അനുസൃതമായി ആവിഷ്‌കരിച്ച ഉദാരമായ നയത്തിലൂടെ, 2025 അവസാനത്തോടെ ഗുജറാത്ത് റോഡുകളിൽ കുറഞ്ഞത് രണ്ടു ലക്ഷം ഇവികളാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ഇവികളിൽ കുറഞ്ഞത് 1.25 ലക്ഷം ഇരുചക്ര വാഹനങ്ങളും 75,000 മുച്ചക്ര വാഹനങ്ങളും 20,000 നാല് ചക്ര വാഹനങ്ങളും ഉൾപ്പെടുന്നു എന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാന സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ 25 ശതമാനം ഇടിവുണ്ടായി എന്നതാണ് ശ്രദ്ധേയം. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇത് ഒരു പുതിയ പ്രവണതയുടെ തുടക്കം മാത്രമാണ്, കാരണം ബാറ്ററി സ്വാപ്പിംഗ് സേവനങ്ങൾ ഉൾപ്പെടെ മതിയായ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ വന്നാൽ ഗുജറാത്തിൽ പെട്രോൾ-ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഇനിയും കുറവുണ്ടാകും.
2019-ൽ ഗുജറാത്തിൽ പെട്രോൾ-ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 16.16 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ - 2021-ൽ 12 ലക്ഷം പെട്രോൾ-ഡീസൽ വാഹനങ്ങൾ മാത്രമാണ് രജിസ്‌റ്റർ ചെയ്‌തത്. കോവിഡ് -19 തരംഗങ്ങളും തുടർന്നുള്ള ലോക്ക്ഡൗണുകളും കാരണമാണ് ഇതെന്നും ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.
പരമ്പരാഗത ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിലൂടെ പ്രതിവർഷം ആറ് ലക്ഷം ടൺ കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കാൻ ഗുജറാത്ത് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇരുചക്ര വാഹനങ്ങൾക്ക് 20,000 രൂപ വരെയും മുച്ചക്ര വാഹനങ്ങൾക്ക് 50,000 രൂപ വരെയും നാലു ചക്ര വാഹനങ്ങൾക്ക് 1.5 ലക്ഷം രൂപ വരെയും സബ്‌സിഡി ലഭ്യമാക്കിക്കൊണ്ട് ധാരാളം വാങ്ങുന്നവർ ഇവികളെ ആശ്രയിക്കുന്നു. സംസ്ഥാന തുറമുഖ, ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
MG electric vehicle : 400 കിമീ മൈലേജുമായി പുതിയ ചൈനീസ് വണ്ടി വരുന്നു!
പോളിസി പ്രകാരം സംസ്ഥാനത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് മൂലധന അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നും ഇവി നയം പ്രഖ്യാപിച്ചതിന് ശേഷം ഗുജറാത്തിൽ ഉടനീളം ഇത്തരത്തിലുള്ള 280 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും 250 എണ്ണം കൂടി നിര്‍മ്മാണത്തില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
