സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവോ സ്വന്തമാക്കി  ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹര്‍ദിക് പാണ്ഡ്യ. 3.73 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യക്കൊപ്പം ഓറഞ്ച് നിറത്തിലുള്ള പുതിയ ലംബോര്‍ഗിനി ഇവോയില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചിരുന്നു. 

640 എച്ച്പി പവറും 600 എന്‍എം ടോര്‍ക്കുമേകുന്ന ഈ സൂപ്പര്‍ കാറിന് 5.2 ലിറ്റര്‍ വി10 എന്‍ജിനാണ് ഹൃദയം. 2.9 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവോക്ക് സാധിക്കും. 

കഴിഞ്ഞവര്‍ഷം 65 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഔഡി എ6 35 ടിഡിഐയും മാസങ്ങള്‍ക്ക് മുമ്പ്  2.19 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള മെഴ്‌സിഡസ് ബെന്‍സ് എഎംജി ജി63 എസ്‌യുവിയും ഹര്‍ദിക് പാണ്ഡ്യ സ്വന്തമാക്കിയിരുന്നു.