ഐക്കണിക്ക് അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ ഹാർലി ഡേവിഡ്‌സൺ FXDR 114 മോഡലിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പ് അവതരിപ്പിച്ചു. റിപ്പോർട്ട് പ്രകാരം FXDR 114 ലിമിറ്റഡ് എഡിഷന്റെ 30 യൂണിറ്റ് മാത്രമാണ് ഹാർലി നിർമിക്കുക.

18,345 പൗണ്ടാണ് ഹാർലി-ഡേവിഡ്സൺ FXDR 114 ലിമിറ്റഡ് എഡിഷന് വില. ഇത് ഇന്ത്യൻ റുപ്പിയിൽ ഏകദേശം 16.97 ലക്ഷം രൂപ വില വരും.17,995 പൗണ്ടാണ് ഇതിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് വില. ഇത് ഇന്ത്യയിൽ 16.61 ലക്ഷം രൂപയാണ്.മറ്റ് ഘടകങ്ങൾ സ്റ്റാൻഡേർഡ് FXDR 114 മോഡലിന് സമാനമായ രീതിയിൽ തുടരുന്നു. ഹാർലിയുടെ മിൽ‌വാക്കി-എയിറ്റ് 114 1,868 സിസി വി-ട്വിൻ എഞ്ചിനാണ് ബൈക്കിൽ. ഇത് 4,500 rpm-ൽ 90 bhp കരുത്തും 3,500 rpm-ൽ 160 Nm ടോർക്കും ഉത്പാദിപ്പിക്കും. 

വൈറ്റ്, ബ്ലാക്ക്, ഗോൾഡൻ കളർ സ്‌കീമുകളിലാണ് ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിനെ യുകെ ആസ്ഥാനമായുള്ള ചിത്രകാരന്മാരുടെയും കസ്റ്റം ഡിസൈൻ ഹൗസ് ഇമേജ് ഡിസൈൻ കസ്റ്റം എന്നിവയുടെയും സഹായത്തോടെയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.