ഐക്കണിക്ക് അമേരിക്കന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാർലി ഡേവിഡ്സന്‍റെ സ്‌പോർട്‌സ്റ്റർ ബൈക്ക് അയൺ 883 മോഡലിന് ഇന്ത്യയിൽ വില വർധിപ്പിച്ചു. 

ഐക്കണിക്ക് അമേരിക്കന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാർലി ഡേവിഡ്സന്‍റെ സ്‌പോർട്‌സ്റ്റർ ബൈക്ക് അയൺ 883 മോഡലിന് ഇന്ത്യയിൽ വില വർധിപ്പിച്ചു. 

ഈ വർഷം മാർച്ചിൽ ബി‌എസ് 6 അപ്‌ഡേറ്റ് ലഭിച്ച മോട്ടോർസൈക്കിളിന് 9.26 ലക്ഷം രൂപയായിരുന്നു വില. ഇപ്പോൾ 12,000 രൂപ വർദ്ധിപ്പിച്ചു. ഇതോടെ എക്സ് ഷോറൂം വില 9.38 ലക്ഷം രൂപ ആയി ഉയർന്നു.

3,500 ആർ‌പി‌എമ്മിൽ 70 എൻ‌എം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിവുള്ള 883 സിസി, വി-ട്വിൻ, എയർ-കൂൾഡ് എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 39 എംഎം ഷോവ ടെലിസ്‌കോപ്പിക് ഫോർക്ക്സ് മുൻപിലും, പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്യുവൽ ഷോക്ക് അബ്സോർബറുകൾ പിന്നിലും നൽകിയിരിക്കുന്നു. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ നൽകിയിട്ടുണ്ട്.

മോഡേൺ ആൻഡ് റെട്രോ സ്റ്റൈൽ കൂട്ടി ഇണക്കിയാണ് മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന. റൗണ്ട് ഹെഡ്‌ലാമ്പ്, ഫ്ലാറ്റ് ഹാൻഡിൽബാർ, പീനട്ട് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സിംഗിൾ സീറ്റ്, ചോപ്പ് ചെയ്‌ത ഫെൻഡറുകൾ എന്നിവ നൽകിയിട്ടുണ്ട്. നിരവധി ഭാഗങ്ങളിൽ നൽകിയിട്ടുള്ള ബ്ലാക് ഫിനിഷ് പ്രത്യേക ആകർഷണം ഈ വാഹനത്തിന് നൽകുന്നു.

ബൈക്കിനൊപ്പം നിരവധി സ്റ്റൈലിംഗ്, പെർഫോമൻസ് ആക്‌സസറികളും ഹാർലി വാഗ്ദാനം ചെയ്യുന്നു.ഹാർലി-ഡേവിഡ്സൺ അയൺ 883 ബിഎസ് 6 ട്രയംഫ് സ്പീഡ് ട്വിൻ, ട്രയംഫ് ബോണവില്ലെ ടി 100, ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ കഫെ റേസർ എന്നിവയാണ് മുഖ്യ എതിരാളികള്‍.