ഐക്കണിക്ക് അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ തങ്ങളുടെ പുതുക്കിയ  മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് 750 എന്നിവയുടെ വില പ്രഖ്യാപിച്ചു. 

സ്ട്രീറ്റ് 750 ക്ക് 534000 ലക്ഷം രൂപയും , സ്ട്രീറ്റ് റോഡിനു  655500 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. വിവിധ നിറങ്ങളിൽ ലഭ്യമാകുന്ന ഈ മോഡലുകളുടെ വില നിറങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുമെന്ന് കമ്പനി അറിയിച്ചു.  

ബി എസ് 6 നിലവാരത്തിലുള്ള വാഹങ്ങളാണ് ഇവ . വി ട്വിൻ രീതിയിലുള്ള 749സിസി ലിക്വിഡ് കൂൾഡ് എൻജിനാണ്  ഈ  വാഹനങ്ങളുടെ ഹൃദയം. ഈ എഞ്ചിന്‍ 3250 rpmൽ 60 Nm ടോർക്ക് നൽകും. സ്ട്രീറ്റ് 750യെക്കാൾ കുറച്ചുകൂടി പ്രീമിയം മോഡലായ സ്ട്രീറ്റ് റോഡിനു 43എംഎം  അപ്‌സൈഡ് ഡൌൺ ഫോർക്കുകൾ, ഗ്യാസ് ചാർജ്ഡ് പിൻ ഷോക്ക് അബ്സോർബർ, ഹാൻഡിൽ ബാർ എൻഡ് മിററുകൾ എന്നിവ നൽകിയിരിക്കുന്നു. ഡിസൈനിലും രണ്ട് വാഹനങ്ങളിലും  ചെറിയ വ്യത്യാസങ്ങളും കമ്പനി വരുത്തിരിക്കുന്നു. 

വിവിഡ് ബ്ലാക്ക്, പെർഫോമൻസ് ഓറഞ്ച്, ബ്ലാക്ക് ഡെനിം, ബാറാക്കുട സിൽവർ ഡീലക്സ്,വിവിഡ് ബ്ലാക്ക് ഡീലക്സ് എന്നീ നിറങ്ങളിൽ സ്ട്രീറ്റ് 750യും, വിവിഡ് ബ്ലാക്ക്, റിവർ റോക്ക് ഗ്രേ ഡെനിം, സ്റ്റോൺ വാഷ്ഡ് വൈറ്റ് പേൾ, പെർഫോമൻസ് ഓറഞ്ച് എന്നെ നിറങ്ങളിൽ സ്ട്രീറ്റ് റോഡ് 750യും ലഭിക്കും.