പെരുമഴയത്തും സിഗ്നലിൽ നേരെ പോവാനും, മറ്റ് അനാവശ്യ സമയങ്ങളിലും ഒക്കെ വാഹനങ്ങളിലെ നാല് ഇൻഡിക്കേറ്ററുകളും ഒരുമിച്ച് (hazard light) പ്രവര്‍ത്തിപ്പിക്കുന്ന  ഡ്രൈവർമാരെ പലപ്പോഴും കാണാം. എന്താണ് ഹസാർഡ് ലൈറ്റുകളെന്നും  വാഹനത്തിലെ  അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ അറിയാത്തതാണ് ഇതിനു കാരണം. ഹസാര്‍ഡ് ലൈറ്റുകളുടെ ഉപയോഗത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഫേസ് ബുക്ക് പേജിലൂടെയാണ് അധികൃതരുടെ ഓര്‍മ്മപ്പെടുത്തല്‍. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം. 

അനാവശ്യ അവസരത്തിൽ ഒരിക്കലും ഹസാർഡ് വാണിംഗ് സിഗ്നലൽ ലൈറ്റ് ഇടരുത്. ഉദാ: മഴ / മഞ്ഞ് സമയങ്ങളിൽ, ജംഗ്ഷനിൽ നേരെ പോവാൻ മുതലായവ.

ഹസാർഡ് വാണിംഗ് സിഗ്നൽ ലൈറ്റ് തെളിയിക്കേണ്ട സന്ദർഭങ്ങൾ

 

  • വാഹനം യാന്ത്രിക തകരാർ സംഭവിച്ചോ, ടയർ മാറ്റിയിടാനോ, അപകടത്തിൽ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിർത്തിയിടേണ്ടി വന്നാൽ. 
  • ഈ സമയത്ത് വാണിംഗ് ട്രൈആംഗിളും റോഡിൽ വെക്കണം.
  • എന്തെങ്കിലും പ്രതികൂല കാലാവസ്ഥയിൽ വാഹനം റോഡിൽ ഓടിക്കാൻ സാധിക്കാതെ നിർത്തിയിടേണ്ടി വന്നാൽ
  • യാന്ത്രിക തകരാർ സംഭവിച്ച വാഹനം കെട്ടിവലിച്ച് കൊണ്ടുപോവുമ്പോൾ രണ്ട് വാഹനങ്ങളിലെയും (കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന വാഹനത്തിന്‍റെയും കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻറെയും) ഹസാർഡ് വാണിംഗ് ലൈറ്റ് ഓണാക്കിയിടണം.
  • മേൽപ്പറഞ്ഞ സാഹചര്യങ്ങളിലല്ലാതെ ഒരു വാഹനത്തിൽ ഹസാർഡ് വാണിംഗ് സിഗ്നലൽ ലൈറ്റ് പ്രകാശിപ്പിക്കുന്നത് പിഴ അടച്ച് രാജിയാക്കാൻ വരെ സാധിക്കാത്ത ഗുരുതരമായ ഒരു ട്രാഫിക് നിയമ ലംഘനമാണ്

പെരുമഴയത്തും, സിഗ്നലിൽ നേരെ പോവാനും, മറ്റ് അനാവശ്യ സമയങ്ങളിലും ഒക്കെ വാഹന ഡ്രൈവർമാർ 4 ഇൻഡിക്കേറ്ററുകളും...

Posted by MVD Kerala on Tuesday, 13 October 2020