ബെംഗളുരു: കൊവിഡ് ലോക്ക്ഡൗണിലുള്ള ബെംഗളുരു നഗരത്തിലൂടെ ബൈക്ക് ഓടിച്ച് റൈഡറുടെ സാഹസിക പ്രകടനം. യമഹ ആര്‍ 1 ല്‍ മണിക്കൂറില്‍ മൂന്നുറ് കിലോമീറ്റര്‍ വേഗത്തിലാണ് ബൈക്ക് ഓടിച്ചത്. പക്ഷേ സാഹസിക യാത്രയുടെ വീഡിയോ വൈറലായതോടെ സാഹസികന്‍ പൊലീസ് പിടിയിലായി. 

വീഡിയോ പരിശോധിച്ച് വാഹനം പിടികൂടുകയും കേസ് രജിസ്റ്റര്‍ ചെയ്ത് സാഹസികനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. 

'' സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരേപോലെ ഹാനിയുണ്ടാക്കുന്ന തരത്തില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചു. റൈഡറെ കണ്ടെത്തുകയും യമഹ ബൈക്ക് കണ്ടുകെട്ടുകയും ചെയ്തു. വാഹനം ട്രാഫിക്കിന് കൈമാറി'' ഉന്നത പൊലീസ് ഓഫീസര്‍ ട്വീറ്റ് ചെയ്തു. ബെംഗളുരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ മേല്‍പ്പാലത്തിലൂടെയാണ് ബൈക്ക് ഓടിച്ചത്.