Asianet News MalayalamAsianet News Malayalam

ബാറ്ററി സ്വാപ് സർവീസിനായി കൈകോര്‍ത്ത് ഈ കമ്പനികള്‍

ഹോണ്ട പവർ  പാക്ക് എനർജി  ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എച്ച്ഇഐഡി) ഹിന്ദുസ്ഥാൻ  പെട്രോളിയം കോർപ്പറേഷൻ  ലിമിറ്റഡും (എച്ച്പിസിഎൽ) സഹകരിച്ച് ഹോണ്ട ഇ:സ്വാപ്പ് സർവീസ് ആരംഭിച്ചു. 

HEID and HPCL Announce to Start Operation of Battery Swap Service at HPCL Petrol Stations
Author
Mumbai, First Published Aug 11, 2022, 2:32 PM IST

കൊച്ചി: ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡിന്റെ ബാറ്ററി സ്വാപ് സേവനത്തിനുള്ള ഉപകമ്പനിയായ ഹോണ്ട പവർ  പാക്ക് എനർജി  ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എച്ച്ഇഐഡി) ഹിന്ദുസ്ഥാൻ  പെട്രോളിയം കോർപ്പറേഷൻ  ലിമിറ്റഡും (എച്ച്പിസിഎൽ) സഹകരിച്ച് ഹോണ്ട ഇ:സ്വാപ്പ് സർവീസ് ആരംഭിച്ചു. എച്ച്പിസിഎൽ പെട്രോൾ  പമ്പുകളിൽ  എച്ച്ഇഐഡിയാണ് സേവനം ലഭ്യമാക്കുന്നത്. 

ഇ മൊബിലിറ്റി മേഖലയിൽ പരസ്പര വാണിജ്യ സഹകരണത്തിനായി എച്ച്ഇഐഡിയും എച്ച്പിസിഎല്ലും 2022 ഫെബ്രുവരിയിൽ  ധാരണാ പത്രം ഒപ്പുവെയ്ക്കുകയും സ്വാപ് സ്റ്റേഷൻ  ശൃംഖല വികസിപ്പിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്തിരുന്നു.

 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

2021 നവംബറിൽ  ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക്  സേവനം ലഭ്യമാക്കിക്കൊണ്ടാണ് എച്ച്ഇഐഡി ഇന്ത്യയിൽ  ബാറ്ററി സ്വാപ്പ് സേവനം ആരംഭിച്ചത്. ഡിസ്ചാർജായ ബാറ്ററികൾ  സ്വാപ്പ്  ചെയ്യുന്നതിന് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ വിവിധ ഭാഗങ്ങളിൽ  കമ്പനി ഹോണ്ട മൊബൈൽ പവർ പാക്ക് ഇ -സേവനം ലഭ്യമാക്കുകയും ചെയ്തു. ഇത് ഡ്രൈവർമാർക്ക് ബാറ്ററി തീരുമെന്ന ആശങ്കയും ഇലക്ട്രിക് വാഹനം വാങ്ങുമ്പോഴുള്ള പ്രാരംഭ ചെലവും ഗണ്യമായി കുറയ്ക്കുന്നതിന് സഹായിച്ചു.

ബെംഗളൂരുവിൽ നിന്ന് ആരംഭിക്കുന്ന ബാറ്ററി സ്വാപ്പ് സേവനം വിപുലീകരിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക്  മികച്ച ഹരിത ഭാവി ലഭ്യമാകുമെന്ന് ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡ് ബിസിനസ് ഡെവലപ്മെന്റ് സൂപ്പർവൈസറി യൂണിറ്റ് ഹെഡും  ഓപ്പറേഷൻസ്  എക്സിക്യുട്ടീവുമായ  അരാത  ഇച്ചിനോസ് പറഞ്ഞു.

ബെംഗളൂരുവിൽ അടുത്ത 12 മാസത്തിനുള്ളിൽ  70- ലധികം സ്റ്റേഷനുകളുള്ള ഏറ്റവും വലിയ ബാറ്ററി സ്വാപ്പ് ശൃംഖല സൃഷ്ടിക്കാനാണ്  എച്ച്ഇഐഡി  പദ്ധതിയിട്ടിരിക്കുന്നത്. ഘട്ടം ഘട്ടമായി മറ്റ് പ്രധാന നഗരങ്ങളിലേക്ക് സേവനം വിപുലീകരിക്കുകയും ചെയ്യും.

 കളി ഇങ്ങോട്ട് വേണ്ട, 'ആക്ടീവാണ്' ഹോണ്ട; കഴിഞ്ഞ മാസം വിറ്റത് ഇത്രയും ലക്ഷം ടൂവീലറുകള്‍!

അതേസമയം ഹോണ്ടയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാമെങ്കില്‍ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ (എച്ച്ഐഎഫ്) ഹരിയാന സര്‍ക്കാരുമായി ചേര്‍ന്ന്  തങ്ങളുടെ ആദ്യത്തെ ഡ്രൈവിംഗ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐഡിടിആര്‍ ) ഇന്‍സ്റ്റിറ്റ്യൂട്ടും  കമ്മ്യൂണിറ്റി പാര്‍ക്കും തുറന്നു. അപകടരഹിത സമൂഹത്തെ കെട്ടിപ്പടുക്കുകയും കമ്പനിയുടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയുമാണ് ഹരിയാനയിലെ കര്‍ണാലില്‍ ആരംഭിച്ച ഐഡിടിആറിന്‍റെ ലക്ഷ്യം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

9.25 ഏക്കറിലായി കര്‍ണാല്‍  ബാല്‍ദി ബൈപാസിലെ ഇന്ദ്രി റോഡില്‍  സ്ഥാപിച്ച  ഐഡിടിആര്‍ നൈപുണ്യവും ആത്മവിശ്വാസവുമുള്ള റൈഡര്‍മാരെ വാര്‍ത്തെടുക്കാന്‍  സഹായകമാകും. ശാസ്ത്രീയമായി രൂപകല്പന ചെയ്‍ത റിഫ്രഷര്‍, ലേണര്‍  കോഴ്സുകളില്‍  തിയറി, സിമുലേറ്റര്‍, പ്രായോഗിക പരിശീലനം എന്നിവയെല്ലാം ഉള്‍പ്പെടും.

ഐഡിടിആറിലെ അത്യാധുനിക സിമുലേറ്ററുകള്‍  റോഡിലെ യഥാര്‍ത്ഥ റൈഡിങ് അനുഭവമായിരിക്കും റൈഡര്‍മാര്‍ക്ക്  നല്‍കുക. ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്ക് (എഡിടിടി) സജ്ജീകരിച്ചിട്ടുള്ള ആദ്യത്തെ സ്ഥാപനമെന്ന പ്രത്യേകതയും കര്‍ണാലിലെ  ഐഡിടിആറിനുണ്ട്. ഇതിന് പുറമെ, കോര്‍പ്പറേറ്റുകള്‍ക്കും  ഫ്ളീറ്റ്  ഉടമകള്‍ക്കും  പ്രത്യേക പരിശീലന പരിപാടികളും സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. ഈ രംഗത്തെ വിദഗ്ധരാണ് റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് പരിശീലനം നല്‍കുക. കര്‍ണാലിലെ  സെക്ടര്‍  ഏഴിലുള്ള കമ്മ്യൂണിറ്റി പാര്‍ക്ക്  പൂര്‍ണമായും  സൗരോര്‍ജ്ജത്തിലാണ്  പ്രവര്‍ത്തിക്കുന്നത്. ഓപ്പണ്‍  എയര്‍  ജിം, റണ്ണിങ് ട്രാക്ക് ഉള്‍പ്പെടെയുള്ള  സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊതിപ്പിക്കും വിലയില്‍ പുത്തന്‍ ഡിയോയുമായി ഹോണ്ട!

Follow Us:
Download App:
  • android
  • ios