Asianet News MalayalamAsianet News Malayalam

ഡെസ്റ്റിനിക്ക് പുത്തന്‍ ഫീച്ചറുകളുമായി ഹീറോ

സ്‍കൂട്ടര്‍ മോഡലായ ഡെസ്റ്റിനിക്ക് പുതിയ ഫീച്ചറുകളുമായി ഹീറോ

Hero destini 125 new features
Author
Mumbai, First Published Oct 1, 2020, 1:40 PM IST

സ്‍കൂട്ടര്‍ മോഡലായ ഡെസ്റ്റിനിക്ക് പുതിയ ഫീച്ചറുകളുമായി ഹീറോ. വില വര്‍ദ്ധിപ്പിക്കാതെയാണ് പുതിയ ഫീച്ചറുകള്‍ ബിഎസ്6 ഡെസ്റ്റിന്ക്ക് കമ്പനി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓള്‍-ന്യൂ ഡെസ്റ്റിനി 125 മെറ്റല്‍ വീല്‍, അലോയ് വീല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ലഭ്യമാകും. മെറ്റല്‍ വീല്‍ പതിപ്പിന് 65,810 രൂപയും അലോയ് വീല്‍ പതിപ്പിന് 68,600 രൂപയുമാണ് എക്‌സ്‌ഷോറൂം വില. പുതിയ ഫീച്ചറുകള്‍ ആളുകള്‍ക്ക് വേഗത്തില്‍ മനസ്സിലാകുന്നതിന് 45 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്.

പുതിയ എല്‍ഇഡി ഗൈഡ് ലാമ്പുകള്‍, എക്സെന്‍സ് സ്മാര്‍ട്ട് സെന്‍സര്‍ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളോടെ സ്‌കൂട്ടര്‍ അപ്ഡേറ്റു ചെയ്തു. സവാരി സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രകടനം മെച്ചപ്പെടുത്തുന്ന നിരവധി സെന്‍സറുകള്‍ എക്‌സ്സെന്‍സില്‍ അടങ്ങിയിരിക്കുന്നു.

ഈ സെന്‍സറുകളില്‍ ഓക്‌സിജന്‍ സെന്‍സര്‍, ത്രോട്ടില്‍ പൊസിഷന്‍ സെന്‍സര്‍, ക്രാങ്ക് പൊസിഷന്‍ സെന്‍സര്‍, വെഹിക്കിള്‍ സ്പീഡ് സെന്‍സര്‍, എയര്‍ പ്രഷര്‍ സെന്‍സര്‍, എയര്‍ ഇന്‍ലെറ്റ് ടെമ്പറേച്ചര്‍ സെന്‍സര്‍, എഞ്ചിന്‍ ഓയില്‍ ടെമ്പറേച്ചര്‍ സെന്‍സര്‍, ബാങ്ക് ആംഗിള്‍ സെന്‍സര്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സുഗമമായ റൈഡുകള്‍, കൂടുതല്‍ പവര്‍, ടോര്‍ക്ക്, മെച്ചപ്പെട്ട എഞ്ചിന്‍ ലൈഫ്, മെച്ചപ്പെട്ട റൈഡര്‍ സുരക്ഷ, വേഗത്തിലുള്ള ത്വരണം, മെച്ചപ്പെട്ട ഇന്ധനക്ഷമത എന്നിവ പോലുള്ള നിരവധി ആനുകൂല്യങ്ങള്‍ ഈ സെന്‍സറുകള്‍ ഉറപ്പാക്കുന്നു.നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് പുതിയ ഡെസ്റ്റിനി 125 ആക്സിലറേഷനും മൈലേജും യഥാക്രമം 10 ശതമാനം, 11 ശതമാനം അധികം വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം കഴിഞ്ഞ കുറച്ചുമാസങ്ങളായി വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. സ്കൂട്ടറിന്റെ പ്രതിമാസ വിൽപ്പനയിൽ അഞ്ച് ശതമാനം വളർച്ചയാണ് കമ്പനി സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. കമ്പനിയുടെ മൊത്തത്തിലുള്ള വിൽ‌പന കണക്കുകളിൽ‌ ഒരു ചെറിയ അംശം കുറഞ്ഞപ്പോൾ‌ ഡെസ്റ്റിനി 125 സ്കൂട്ടറിന്റെ വിൽ‌പനയിൽ‌ വർധനവുണ്ടായി എന്നതും ശ്രദ്ധേയമാണ്.

124.6 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125 ല്‍. എഞ്ചിന്‍ 8.7 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് i3S ടെക്‌നോളജിയുടെ പിന്തുണ എഞ്ചിനുണ്ട്.

സ്റ്റീൽ വീലുകൾ ലഭിക്കുന്ന ഡെസ്റ്റിനിയുടെ ബേസ് LX വേരിയന്റിന് 65,810 രൂപയാണ് എക്സ്ഷോറൂം വില. അതേസമയം അലോയ് വീലുകൾ, ചാർജിംഗ് സ്ലോട്ട്, ബൂട്ട് ലൈറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഉയർന്ന VX പതിപ്പിന് 68,600 രൂപയുമാണ് വില.

ട്രിപ്പ് മീറ്ററും ഫ്യുവൽ ഗേജും അടങ്ങുന്ന സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സംയോജിത ബ്രേക്കിംഗ് സിസ്റ്റവും ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷനും സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നു. സിറ്റി ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്ന i3s ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നു.

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോ കോര്‍പ് 2018 ഒക്ടോബറിലാണ് ഡെസ്റ്റിനി 125നെ ആദ്യം വിപണിയില്‍ അവതരിപ്പിക്കുന്നത്. യ്പൂരിലെ ഹീറോയുടെ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളിജി സെന്ററില്‍ ഡിസൈനും നിര്‍മാണവും പൂര്‍ത്തിയാക്കിയ ഡെസ്റ്റിനി ഹീറോയുടെ പ്രീമിയം ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തിലാണ് എത്തുന്നത്. മാസ്‌ട്രോ, ഡ്യുവറ്റ് എന്നിവയുടെ പിന്‍ഗാമിയായിട്ടാണ് ഡെസ്റ്റിനി 125 എത്തുന്നത്.  രൂപത്തില്‍ കരുത്ത് കുറഞ്ഞ ഡ്യുവറ്റില്‍നിന്ന് ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഡെസ്റ്റിനിക്കുള്ളു. 1830 എംഎം നീളവും 726 എംഎം വീതിയും 1155 എംഎം ഉയരവും 1245 എംഎം വീല്‍ബേസുമാണ് ഡെസ്റ്റിനിക്കുള്ളത്. 155 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, അപ്രീലിയ SR125, ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറുകളോടാണ് ഹീറോ ഡെസ്റ്റിനി 125 വിപണിയില്‍ ഏറ്റുമുട്ടുന്നത്. മോഡലിന്റെ ജനപ്രീതി വർധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം അതിന്റെ താങ്ങാനാവുന്ന വില തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios