Asianet News MalayalamAsianet News Malayalam

'ഡെസ്റ്റിനി ഹീറോയാടാ ഹീറോ'; വമ്പന്‍ കച്ചവടത്തില്‍ അമ്പരന്ന് കമ്പനി!

2020 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഹീറോയുടെ സ്‍കൂട്ടര്‍ മോഡലായ ഡെസ്റ്റിനിക്ക് മികച്ച മുന്നേറ്റം

Hero Destini 125 Recorded 18% Sales Growth In July 2020
Author
Mumbai, First Published Aug 30, 2020, 10:26 AM IST

2020 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഹീറോയുടെ സ്‍കൂട്ടര്‍ മോഡലായ ഡെസ്റ്റിനിക്ക് മികച്ച മുന്നേറ്റം. 13,184 യൂണിറ്റുകളുടെ വിൽപ്പനയുമായിട്ടാണ് ഹീറോ ഡെസ്റ്റിനിയുടെ കുതിപ്പ്. 2019 ജൂലൈയിൽ വിറ്റ 11,158 യൂണിറ്റുകളെ അപേക്ഷിച്ച് 18 ശതമാനം വളർച്ചയാണ് ഡെസ്റ്റിനി 125 സ്വന്തമാക്കിയത്. 2020 ജൂണിൽ ഡെസ്റ്റിനിയുടെ 12,475 യൂണിറ്റും നിരത്തിലെത്തിക്കാൻ ഹീറോയ്ക്ക് കഴിഞ്ഞു. സ്കൂട്ടറിന്റെ പ്രതിമാസ വിൽപ്പനയിൽ അഞ്ച് ശതമാനം വളർച്ചയാണ് കമ്പനി സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.

കമ്പനിയുടെ മൊത്തത്തിലുള്ള വിൽ‌പന കണക്കുകളിൽ‌ ഒരു ചെറിയ അംശം കുറഞ്ഞപ്പോൾ‌ ഡെസ്റ്റിനി 125 സ്കൂട്ടറിന്റെ വിൽ‌പനയിൽ‌ വർധനവുണ്ടായി എന്നതും ശ്രദ്ധേയമാണ്.

124.6 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125 ല്‍. എഞ്ചിന്‍ 8.7 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് i3S ടെക്‌നോളജിയുടെ പിന്തുണ എഞ്ചിനുണ്ട്.

സ്റ്റീൽ വീലുകൾ ലഭിക്കുന്ന ഡെസ്റ്റിനിയുടെ ബേസ് LX വേരിയന്റിന് 65,810 രൂപയാണ് എക്സ്ഷോറൂം വില. അതേസമയം അലോയ് വീലുകൾ, ചാർജിംഗ് സ്ലോട്ട്, ബൂട്ട് ലൈറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഉയർന്ന VX പതിപ്പിന് 68,600 രൂപയുമാണ് വില.

ട്രിപ്പ് മീറ്ററും ഫ്യുവൽ ഗേജും അടങ്ങുന്ന സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സംയോജിത ബ്രേക്കിംഗ് സിസ്റ്റവും ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷനും സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നു. സിറ്റി ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്ന i3s ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നു.

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോ കോര്‍പ് 2018 ഒക്ടോബറിലാണ് ഡെസ്റ്റിനി 125നെ ആദ്യം വിപണിയില്‍ അവതരിപ്പിക്കുന്നത്. യ്പൂരിലെ ഹീറോയുടെ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളിജി സെന്ററില്‍ ഡിസൈനും നിര്‍മാണവും പൂര്‍ത്തിയാക്കിയ ഡെസ്റ്റിനി ഹീറോയുടെ പ്രീമിയം ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തിലാണ് എത്തുന്നത്. മാസ്‌ട്രോ, ഡ്യുവറ്റ് എന്നിവയുടെ പിന്‍ഗാമിയായിട്ടാണ് ഡെസ്റ്റിനി 125 എത്തുന്നത്.  രൂപത്തില്‍ കരുത്ത് കുറഞ്ഞ ഡ്യുവറ്റില്‍നിന്ന് ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഡെസ്റ്റിനിക്കുള്ളു. 1830 എംഎം നീളവും 726 എംഎം വീതിയും 1155 എംഎം ഉയരവും 1245 എംഎം വീല്‍ബേസുമാണ് ഡെസ്റ്റിനിക്കുള്ളത്. 155 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, അപ്രീലിയ SR125, ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറുകളോടാണ് ഹീറോ ഡെസ്റ്റിനി 125 വിപണിയില്‍ ഏറ്റുമുട്ടുന്നത്. മോഡലിന്റെ ജനപ്രീതി വർധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം അതിന്റെ താങ്ങാനാവുന്ന വില തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Follow Us:
Download App:
  • android
  • ios