Asianet News MalayalamAsianet News Malayalam

പ്രത്യേക ഉത്സവ സീസണ്‍ ഓഫറുകൾ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്പ്

ഈ സംരംഭത്തിലൂടെ, ഹീറോ മോട്ടോകോർപ്പ് മോഡൽ പുതുക്കലുകൾ, റീട്ടെയിൽ ആനുകൂല്യങ്ങൾ, ഫിനാൻസിംഗ് സ്‍കീമുകൾ, പ്രീ-ബുക്കിംഗ് ഓഫറുകൾ തുടങ്ങിയവ വാഗ്‍ദാനം ചെയ്യുന്നതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Hero MotoCorp announces special festive season offers
Author
First Published Sep 28, 2022, 3:53 PM IST

യർന്ന ഡിമാൻഡുള്ള ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഹീറോ മോട്ടോകോർപ്പ് ഹീറോ ഗിഫ്റ്റ് - ഗ്രാൻഡ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫ് ട്രസ്റ്റ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഈ സംരംഭത്തിലൂടെ, ഹീറോ മോട്ടോകോർപ്പ് മോഡൽ പുതുക്കലുകൾ, റീട്ടെയിൽ ആനുകൂല്യങ്ങൾ, ഫിനാൻസിംഗ് സ്‍കീമുകൾ, പ്രീ-ബുക്കിംഗ് ഓഫറുകൾ തുടങ്ങിയവ വാഗ്‍ദാനം ചെയ്യുന്നതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹീറോ മോട്ടോകോർപ്പിന്റെ ഉൽപന്നങ്ങളുടെ ആവേശകരമായ മോഡൽ റിഫ്രഷുകൾ ഉത്സവകാല കാമ്പെയിനിൽ അവതരിപ്പിക്കും. സിൽവർ നെക്‌സസ് ബ്ലൂ നിറത്തിലുള്ള ഹീറോ സ്‌പ്ലെൻഡർ പ്ലസ് , ക്യാൻവാസ് റെഡ് പെയിന്റിലുള്ള ഹീറോ ഗ്ലാമർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഉത്സവകാല ഗോൾഡ് സ്ട്രൈപ്പുകളിൽ എച്ച്എഫ് ഡീലക്‌സും പോൾ സ്റ്റാർ ബ്ലൂ കളർ ഓപ്ഷനിൽ പ്ലഷർ പ്ലസ് XTEC ഉം കമ്പനി വാഗ്ദാനം ചെയ്യും. കൂടാതെ, ഉത്സവ ശ്രേണിയില്‍ എക്‌സ്ട്രീം 160R സ്റ്റെൽത്ത് 2.0 പതിപ്പും ഉൾപ്പെടും.

പുതിയ ഉൽപ്പന്നങ്ങൾക്ക് പുറമെ, ഹീറോ മോട്ടോകോർപ്പ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, ഈസി ഫിനാൻസിംഗ് സ്‍കീമുകൾ, കുറഞ്ഞ ഡൗൺ പേയ്‌മെന്റ്, ക്യാഷ് ഇഎംഐ, അഞ്ച് വർഷത്തെ സ്റ്റാൻഡേർഡ് വാറന്റി, വിവിധ ഉൽപ്പന്നങ്ങൾക്ക് ക്യാഷ് ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യും.

അതേസമയം, ഹീറോ സ്‌കൂട്ടറുകൾ സൂപ്പർ-6 ധമാക്ക പാക്കേജിനൊപ്പം 13,500 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യും. ഒരു വർഷം നീണ്ടുനിൽക്കുന്ന ഇൻഷുറൻസ് ആനുകൂല്യം, രണ്ട് വർഷത്തെ സൗജന്യ മെയിന്റനൻസ്, 3,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ ഗുഡ്‌ലൈഫ് ഗിഫ്റ്റ് വൗച്ചറുകൾ, അഞ്ച് വർഷത്തെ വാറന്റി, പൂജ്യം ശതമാനം പലിശയോടെ ആറ് മാസത്തെ ഇഎംഐ ഓഫറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തുടർന്ന്, ഹീറോ പ്രീമിയം റേഞ്ചിൽ കമ്പനി 5,000 രൂപ എക്സ്ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സംരംഭത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഹീറോ ഗിഫ്റ്റ് വാങ്ങുന്നയാളുടെ മനോവീര്യത്തിന് വലിയ ഉത്തേജനം നൽകുമെന്ന് ഹീറോ മോട്ടോകോർപ്പിന്റെ ചീഫ് ഗ്രോത്ത് ഓഫീസർ രഞ്ജിത് സിംഗ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios