Asianet News MalayalamAsianet News Malayalam

യൂത്തന്മാരെ കയ്യിലെടുക്കാന്‍ മോഹവിലയില്‍ ഗ്ലാമര്‍ ബ്ലേസുമായി ഹീറോ

രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ജനകീയ ബ്രാന്റ്  ഗ്ലാമറിന്റെ പുതിയ എഡിഷന്‍ 'ദ ഗ്ലാമര്‍ ബ്ലേസ്' വിപണിയിലിറക്കി. 

Hero MotoCorp introduces the exciting new Glamour Blaze
Author
Kochi, First Published Oct 14, 2020, 2:28 PM IST

രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ജനകീയ ബ്രാന്റ്  ഗ്ലാമറിന്റെ പുതിയ എഡിഷന്‍ 'ദ ഗ്ലാമര്‍ ബ്ലേസ്' വിപണിയിലിറക്കി. ഗ്ലാമര്‍ ബ്രാന്റിന്റെ ഡിഎന്‍എയില്‍ തന്നെ ഒരുക്കിയിരിക്കുന്ന മോഡല്‍ പെര്‍ഫോമന്‍സ്, കംഫര്‍ട്, സ്‌റ്റൈല്‍ എന്നിവയില്‍ മികച്ച് നില്‍ക്കുന്നതിനൊപ്പം പുതിയ മാറ്റ് വെര്‍നിയര്‍ ഗ്രേ നിറത്തിലും ലഭ്യമാകും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

125 സിസി മോട്ടോര്‍ സൈക്കിള്‍ കാറ്റഗറിയില്‍  പുതിയ ഫീച്ചറും നല്‍കുന്നുണ്ട്. ഹാന്‍ഡില്‍ ബാറില്‍ യുഎസ്ബി ചാര്‍ജര്‍ സൗകര്യം ലഭ്യമാക്കുകയാണ് ചെയ്‍തിരിക്കുന്നത്.  ഗ്ലാമര്‍ ബ്ലേസ്  രാജ്യത്താകെ ഹീറോമോടോകോര്‍പ് ഷോറൂം വഴി ലഭ്യമാകും. 72200രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്സ് ഷോറൂം വിലയെന്ന് കമ്പനി അറിയിച്ചു. 

ഗ്ലാമര്‍ ബ്ലേസ് 125സിസി ബിഎസ്6 എഞ്ചിന്‍, എക്‌സ് സെന്‍സ് പ്രോഗ്രാം ഫ്യൂവല്‍ ഇന്‍ഞ്ചക്ഷന്‍, പവര്‍ ഔട്ട് പുട്ട് 10.7ബിഎച്ച്പി@7500ആര്‍എംപി, ടോര്‍ക്ക് 10.6എന്‍എം @6000ആര്‍പിഎം  , ഹീറോയുടെ വിപ്ലകരമായ ഫീച്ചര്‍ ഐത്രീഎസ്( ഇഡില്‍ സ്റ്റാര്‍ട് സ്റ്റോപ് സിസ്റ്റ്ം), ഓട്ടോ സെയില്‍ ടെക്‌നോളജി, എന്നീ സവിശേഷതകള്‍ക്കൊപ്പം ഗ്ലാമര്‍ ബ്ലേസ് അതിന്റെ ബ്രാന്റ് പെര്‍ഫോമന്‍സും ഉറപ്പ് നല്‍ക്കുന്നു. 

ഹാന്റിലില്‍ യുഎസ്ബി  ചാര്‍ജര്‍,  സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, 240എംഎം ഫ്രന്റ് ഡിസ്‌ക് ബ്രേക്ക്, ,180എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ മികച്ച യാത്രാ അനുഭവവും റോഡ് പ്രസന്‍സും നല്‍കുന്നതാണ്. സ്‌റ്റൈലിഷായ യുവത്വത്തിനെ തൃപ്തിപ്പെടുത്തും വിധം മാറ്റ് വെര്‍നിയര്‍ ഗ്രേ നിറവും  ഫങ്ക്  ലൈം യെല്ലോ ഗ്രാഫിക്‌സുമായും  ഗ്ലാമര്‍ ബ്ലേസ് സ്‌റ്റൈലിഷായിട്ടുണ്ട്.

സ്‌റ്റൈലിന്റെയും പെര്‍ഫോമന്‍സിന്റെയും പ്രതിരൂപമായ ഗ്ലാമര്‍ രാജ്യത്ത് ഏറെ ജനകീയമായ ബ്രാന്റാണെന്നും അടുത്ത കാലത്ത് പുതിയതായി വന്ന ഗ്ലാമറിനോടുള്ള പ്രതികരണവും  ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്നും ബ്ലേസ് എഡിഷന്‍ വഴി  ഗ്ലാമര്‍ ബ്രാന്റ് രാജ്യത്തിന്റെ യുവത്വത്തിനൊപ്പം  മുന്നോട്ട് പോകുന്നത് തുടരുമെന്നും ഹീറോ മോട്ടോ കോര്‍പ് സെയില്‍സ് ആന്റ് ആഫ്റ്റര്‍സെയില്‍സ് തലവന്‍ നവീന്‍ ചൗഹാന്‍ വ്യക്തമാക്കി. 

വരുന്ന ഫെസ്റ്റീവല്‍ സീസണിലേക്ക് പുതിയ ഉത്പന്നങ്ങളുടെ  പ്രബലമായ നിര തന്നെയുണ്ടെന്നും എനര്‍ജി എഡിഷനുകളില്‍ ശക്തമായ സാന്നിധ്യമാണ് പുതിയ ഗ്ലാമര്‍ ബ്ലേസ് എന്നും യുവാക്കളായ  റൈഡര്‍മാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതായിരിക്കും പുതിയ മോഡലെന്നും ഹീറോ മോട്ടോകോര്‍പ്  ഹെഡ് ഓഫ് സ്ട്രാറ്റജി മാലോ ലി മാസണ്‍ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios