Asianet News MalayalamAsianet News Malayalam

ആതര്‍ എനര്‍ജിയില്‍ 84 കോടി രൂപയുടെ നിക്ഷേപവുമായി ഹീറോ

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജിയില്‍  84 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്

Hero MotoCorp invests in Ather Energy
Author
Mumbai, First Published Jul 25, 2020, 4:15 PM IST

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജിയില്‍  84 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ്ര‍കോര്‍പ്. സച്ചിൻ ബൻസാലിന്റെ നേതൃത്വത്തിലുള്ള സീരീസ് C റൗണ്ടിന്റെ വിപുലീകരണമായാണ് ഏറ്റവും പുതിയ നിക്ഷേപത്തെ ഹീറോ മോട്ടോകോർപ്പ് പിന്തുണയ്ക്കുന്നത്.

ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ആതര്‍ എനര്‍ജി. സീരീസ് B -യുടെ ഭാഗമായി ആദ്യമായി നിക്ഷേപം നടത്തിയ 2016 മുതൽ ഹീറോ മോട്ടോകോർപ്പ് ഏഥറിന്റെ വളർച്ചയുടെ ഭാഗമാണ്. പുതിയ ഫണ്ടിംഗ് രാജ്യത്ത് വരാനിരിക്കുന്ന അഗ്രസ്സീവ് വിപുലീകരണ പദ്ധതികൾക്ക് കമ്പനിയെ സഹായിക്കും. നിലവില്‍ ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ മാത്രമായിരുന്നു ആതര്‍ എനര്‍ജി സാന്നിധ്യമറിയിച്ചിരുന്നത്. 

പ്രതിവർഷം ഒരുലക്ഷം യൂണിറ്റുകൾ ഉൽ‌പാദിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ ഉൽ‌പാദന കേന്ദ്രം ഹൊസൂരിൽ‌ തുറക്കാനും കമ്പനിക്ക് നീക്കമുണ്ട്.  കൂടാതെ, രാജ്യത്തുടനീളം ഘട്ടം തിരിച്ചുള്ള വിൽപ്പന വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. 2021 അവസാനത്തോടെ 20 നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്.

നിലവില്‍ ആതര്‍ 340, ആതര്‍ 450 ഇ സ്‌കൂട്ടറുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. വിപണിയില്‍ ആവശ്യകത വളരെ കുറഞ്ഞത് കാരണം ആതറിന്‍റെ അടിസ്ഥാന മോഡലായ ആതര്‍ 340ന്റെ നിര്‍മ്മാണം കമ്പനി അടുത്തിടെ അവസാനിപ്പിച്ചിരുന്നു. 2018 ജൂണിലാണ് ആതര്‍ 340 വിപണിയിലെത്തുന്നത്. പ്രീമിയം മോഡലായ ആതര്‍ 450 ഇ സ്‌കൂട്ടറിനോടാണ് വിപണിക്ക് പ്രിയമെന്നും 99 ശതമാനം പേരും ഈ മുന്തിയ വകഭേദം തേടിയെത്തുന്നവരാണെന്നുമാണ് കമ്പനി പറയുന്നത്. നിലവില്‍ ആതര്‍ 450 ഇലക്ട്രിക് സ്‌കൂട്ടര്‍ മാത്രമാണ് കമ്പനി വിറ്റിരുന്നത്. 

ആതര്‍ 450-യിൽ 2.4 kWh ലിഥിയം അയണ്‍ ബാറ്ററി ആണെങ്കിൽ 450X-ൽ കൂടുതൽ മികച്ച 2.9 kWh ലിഥിയം അയണ്‍ ബാറ്ററിയാണ്. എഥര്‍ 450-യിലെ ഇലക്ട്രിക്ക് മോട്ടോർ തന്നെയാണ് 450X-യിലും. പക്ഷെ ഔട്ട്‍പുട്ടിൽ വ്യത്യാസമുണ്ട്. എഥര്‍ 450-യിൽ 5.4kW പവറും 20.5 എൻഎം ടോർക്കും നിർമിക്കുമ്പോൾ, 450X-യിൽ കൂടുതൽ മികവുള്ള 6.0kW പവറും 26 എൻഎം ടോർക്കും ആണ് ഔട്പുട്ട്. കപ്പാസിറ്റി കൂടിയ ബാറ്ററി 450X-യുടെ റേഞ്ചും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കോ മോഡലിൽ 450-യുടെ റേഞ്ച് 75 കിലോമീറ്റർ ആണെങ്കിൽ 450X-ന് 85 കിലോമീറ്റർ ആണ് പരമാവധി റേഞ്ച്.

ആതര്‍ 450X-യുടെ ഭാരം 450-യെക്കാൾ കുറവാണ്. 450-യ്ക്ക് 118 കിലോഗ്രാം ഭാരമുള്ളപ്പോൾ 450Xന് 108 കിലോഗ്രാം മാത്രമേ ഭാരമുള്ളൂ. അതായത് 10 കിലോഗ്രാം ഭാരം കുറഞ്ഞു. ഇക്കോ, റൈഡ്, സ്പോർട്ട് എന്നിങ്ങനെ 450-യിലുള്ള റൈഡിങ് മോഡുകൾക്കു പുറമെ വാർപ് മോഡ് എന്നൊരു പുതിയ റൈഡിങ് മോഡും 450X-യിൽ ഉൾപെടുത്തിയിട്ടുണ്ട്. 

പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമിറ്റർ വേഗതയാര്‍ജ്ജിക്കാൻ ആതര്‍ 450-യ്ക്ക് 8.27 സെക്കന്റ് വേണം. എന്നാല്‍ 450-ന് 6.50 സെക്കന്റുകള്‍ മാത്രം മതി. ഇതുവരെ വെളുപ്പ് നിറത്തിൽ മാത്രം ലഭ്യമായിരുന്ന കമ്പനിയുടെ ഇലക്ട്രിക്ക് സ്കൂട്ടർ, 450X-ന്റെ വരവോടെ ഇനി വെളുപ്പ്, പച്ച, ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ കൂടി ലഭിക്കും.

ആതര്‍ 450-യുടെ പ്രധാനാ ആകർഷണങ്ങൾ ആയ 7.0-ഇഞ്ച് കാപ്പാസിറ്റിവ് ടച്ച്സ്ക്രീൻ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‍ലൈറ്റ്, ജിപിഎസ് നാവിഗേഷൻ, ഓവർ-ദി-എയർ അപ്ഡേറ്റുകൾ, ചാർജിങ് സ്റ്റേഷൻ ലൊക്കേഷൻ ട്രാക്കിംഗ്, കസ്റ്റം യൂസർ ഇൻ്റർഫേസ്, ഡയഗണോസ്റ്റിക് അലെർട്സ്, പാർക്കിംഗ് അസിസ്റ്റ് ഫങ്‌ഷൻ എന്നിങ്ങനെയുള്ള ഫീച്ചറുകൾ 450X-ലും മാറ്റമില്ലാതെ തുടരുന്നു. അതെ സമയം ലിനക്സ് ഓപ്പറേറ്റിംഗ് സിറ്റത്തിൽ നിന്ന് ആൻഡ്രോയിഡ് സോഫ്ട്‍വെയറിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതാണ് സ്‍കൂട്ടറിന്റെ സാങ്കേതിക വിഭാഗത്തിലെ ഒരു മാറ്റം.

Follow Us:
Download App:
  • android
  • ios