വാഹന വിപണിയും ഗതാഗത മേഖലയും മാറ്റങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ ഈ മാറ്റത്തെ മുന്നില്‍ നിന്നു നയിക്കാനായി തന്ത്രപരമായ സമീപനം സമീപനം സ്വീകരിക്കുകയാണ് കമ്പനി.
രാജ്യത്ത് വാഹന മേഖലയില്‍ വൈദ്യുതവത്കരണം നടപ്പാക്കുന്നതിന് ഹീറോ മോട്ടോകോര്‍പ്പും (Hero MotoCor) ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ( Bharat Petroleum Corporation Limited - BPCL) കൈകോര്‍ക്കുന്നു. വാണിജ്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലേക്ക് നയിക്കുന്നതിനും എന്നും മുന്‍നിരയിലാണ് ഹീറോ മോട്ടോകോര്‍പ്പ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വാഹന വിപണിയും ഗതാഗത മേഖലയും മാറ്റങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ ഈ മാറ്റത്തെ മുന്നില്‍ നിന്നു നയിക്കാനായി തന്ത്രപരമായ സമീപനം സമീപനം സ്വീകരിക്കുകയാണ് കമ്പനി. ജൈവ, അജൈവ മാതൃകകളിലുള്ള ബിസിനസ് വിപുലീകരണത്തിലൂടെ ഗതാഗത മേഖലയിലെ നൂതന പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഹീറോ മോട്ടോകോര്‍പ്പിന്റെ ആഗോള മേഖലയില്‍ വളര്‍ച്ചയുടെ നിര്‍ണ്ണായകഘടകമാണ് സുസ്ഥിരത. ഇപ്പോള്‍, ബി ദ ഫ്യൂച്ചര്‍ ഓഫ് മൊബിലിറ്റി എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ലോകത്തിലെ പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സംഭാവനകള്‍ നല്‍കുന്നതിന് വ്യക്തികളെയും സമൂഹത്തെയും വ്യവസായമേഖലയെയും ശക്തിപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യകളും പരിഹാരമാര്‍ഗങ്ങളും അതിവേഗത്തില്‍ നടപ്പാക്കിവരികയാണ് എന്നും ഹീറോ മോട്ടോര്‍ കോര്‍പ് പറയുന്നു.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ
ലോകനിലവാരത്തില്‍ ഉള്ളതും സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതുമായ സുസ്ഥിര ഗതാഗത പരിഹാരമാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിനു പുറമേ ശക്തമായ വൈദ്യുത വാഹന സംവിധാനം സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും നിര്‍ണ്ണായകമായ ശ്രമങ്ങള്‍ നടത്തിവരികയാണ് കമ്പനി. ഉപഭോക്താക്കള്‍ക്ക് ഊര്‍ജ സേവനങ്ങള്‍ നല്‍കുന്നതില്‍ മുന്നിലുള്ള ബിപിസിഎല്ലുമായുള്ള പങ്കാളിത്തം വൈദ്യുത വാഹന മേഖലയ്ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാകും. ഭാവിയില്‍ ആസ്‍തിയുടെ വിന്യാസത്തിനും വിപുലീകരണത്തിനുമുള്ള അവസരങ്ങള്‍ ഈ സഹകരണത്തിലൂടെ തുറക്കും.
രണ്ട് നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഹീറോ മോട്ടോകോര്‍പ്പ് ഉടന്‍ തുടക്കം കുറിക്കും. ഓരോ ചാര്‍ജിംഗ് സ്‌റ്റേഷനുകളിലും ഡിസി, എസി ചാര്‍ജറുകള്‍ ഉള്‍പ്പടെയുള്ള മള്‍ട്ടിപ്പിള്‍ ചാര്‍ജിംഗ് പോയിന്റുകളുണ്ടാകും. എല്ലാ ഇവി ടൂവീലറുകള്‍ക്കും ഇത് ഉപയോഗിക്കാനാകും.സൗജന്യമായി ഉപയോഗിക്കാവുന്ന ഹീറോ മോട്ടോ കോര്‍പ്പ് മൊബൈല്‍ ആപ്പ് വഴിയാകും ചാര്‍ജിംഗ് പ്രക്രിയകളുടെ നിയന്ത്രണം എന്നും കമ്പനി പറയുന്നു.
ആഗോള വിപണിയില്‍ വമ്പന്‍ കച്ചവടവുമായി ഹീറോ മോട്ടോകോർപ്പ്
ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിള്‍, സ്‍കൂട്ടര്‍ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ( Hero MotoCorp) 2021-നെ സ്നേഹപൂർവ്വം ഓർക്കാൻ സാധ്യതയുണ്ട്. കാരണം ഈ കഴിഞ്ഞ വർഷം ഇന്ത്യൻ, ആഗോള വാഹന വ്യവസായത്തിന് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും, ഹീറോ മോട്ടോകോർപ്പിന് ഈ കലണ്ടർ വർഷത്തിലെ എക്കാലത്തെയും ഉയർന്ന യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. ആഗോളതലത്തില്‍ 2.89 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യ, ആഫ്രിക്ക, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലും കരീബിയൻ മേഖലയിലും കഴിഞ്ഞ വർഷം ഹീറോ മോട്ടോകോർപ്പ് അതിന്റെ സാന്നിധ്യം വിപുലീകരിച്ചു. ഇത് ഇന്ത്യക്ക് പുറത്തുള്ള വിപണികളിൽ 71% വിൽപ്പന വർധിപ്പിക്കാൻ കമ്പനിയെ സഹായിച്ചു. 2.89 ലക്ഷം എന്ന കണക്ക് ശ്രദ്ധേയമാണെങ്കിലും, 2020-ൽ കമ്പനി വിദേശ വിപണികളിൽ 1.69 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു എന്ന വസ്‍തുതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടിയാണ് കമ്പനിയുടെ വമ്പന്‍ പ്രകടനം ശ്രദ്ധേയമാകുന്നത്.
നിലവിലുള്ള കോവിഡ് -19 പാൻഡെമിക് കാരണം ആഗോള ലോജിസ്റ്റിക്‌സിലെയും വിതരണ ശൃംഖലയിലെയും പരിമിതികൾ കണക്കിലെടുക്കുമ്പോല്‍ 2021 കലണ്ടർ വർഷത്തിലെ ആഗോള വിപണികളിലെ വില്‍പ്പന അളവ് കമ്പനിയുടെ പദ്ധതികൾക്ക് അനുസൃതമാണെന്ന് ഹീറോ മോട്ടോര്‍ കോര്‍പ് ഗ്ലോബൽ ബിസിനസ് മേധാവി സഞ്ജയ് ഭാൻ പറഞ്ഞു. 2025-ഓടെ തങ്ങളുടെ ആഗോള ബിസിനസിൽ നിന്ന് കമ്പനിയുടെ മൊത്തം വോള്യത്തിന്റെ 15 ശതമാനം നേടുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹീറോ മോട്ടോകോർപ്പ് നിലവിൽ 42 രാജ്യങ്ങളിൽ സാനിധ്യം അറിയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആഗോള വിപണികൾ ക്രമേണ തുറക്കുന്നതിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. വ്യക്തമായും ഇന്ത്യയിലും ഒരു പ്രബലരായ കമ്പനി ആണെങ്കിലും, താരതമ്യേന പുതിയ കമ്പനികള്‍ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കമ്പനി ഇപ്പോൾ ഇവിടെ ബാറ്ററി പവറിലേക്ക് നോക്കുകയാണ്. ഇതിന്റെ ആദ്യ ഇലക്ട്രിക് ഉൽപ്പന്നം മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും, ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള പ്ലാന്റിൽ ഇത് നിർമ്മിക്കും.
എന്നാൽ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾക്കൊപ്പം, മുന്നോട്ടുള്ള പാതയിൽ വ്യവസായത്തിന് വലിയ വെല്ലുവിളികൾ ഉണ്ടായേക്കാം. 2021 ഡിസംബറിൽ, ഹീറോ മോട്ടോകോർപ്പ് ആഭ്യന്തര വിപണിയിൽ 394,773 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. നവംബറിൽ ഇത് 349,393 യൂണിറ്റുകള്‍ ആയിരുന്നു എന്നാണ് കണക്കുകള്‍. ഡിസംബറിലെ മൊത്തം വിൽപ്പനയിൽ 3,74,485 എണ്ണം ഇന്ത്യയിൽ വിറ്റപ്പോൾ ബാക്കി 20,288 ഇരുചക്രവാഹനങ്ങൾ കയറ്റുമതി ചെയ്‍തതാണ്.
