Asianet News MalayalamAsianet News Malayalam

ഡെസ്റ്റിനി 125 പ്ലാറ്റിനം എഡിഷനുമായി ഹീറോ

പുതിയ ഡെസ്റ്റിനി 125 പ്ലാറ്റിനം എഡിഷന്‍ പുറത്തിറക്കി ഹീറോ

Hero MotoCorp launches the Destini 125 Platinum
Author
Mumbai, First Published Mar 25, 2021, 2:33 PM IST

പുതിയ ഡെസ്റ്റിനി 125 പ്ലാറ്റിനം എഡിഷന്‍ പുറത്തിറക്കി ഹീറോ മോട്ടോ കോർപ്പ്.  കമ്പനിയുടെ അഗ്രസീവായ സ്ട്രാറ്റജിയെ പിൻപറ്റിയാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൗന്ദര്യവും ആഡംബരത്വവും ചേർന്ന കാലാതിവർത്തിയുമായ ഡെസ്റ്റിനി 125 പ്ലാറ്റിനം പുതിയ ഡിസൈനും തീമുമായാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. മൈസ്ട്രോ എഡ്‍ജ് 125 , പ്ലാറ്റിനം പ്ലസ് പ്രീമിയം എന്നിവയ്ക്ക് പിന്നാലെയാണ് ഡെസ്റ്റിനി 125 പ്ലാറ്റിനം എത്തുന്നത്.

കൂടുതൽ ആകർഷകമാക്കിയതിനൊപ്പം  എൽഇഡി ഗൈഡ് ലാംപ്, പ്രീമിയം ബാഡ്‍ജിംങ്, ഷീറ്റ് മെറ്റൽ ബോഡി, പുതിയ ബ്ലാക്ക്, ക്രോം തീമുകൾ തുടങ്ങിയവയാണ് വാഹനത്തിന്‍റെ സവിശേഷതകൾ. വിവിധ ഉപഭോക്തൃ സെഗ്മെൻറുകളിൽ പുതിയ വാഹനം കൊണ്ട് നേട്ടമുണ്ടാക്കാനാകുമെന്നാണ്  കമ്പനി കരുതുന്നത്.  

പുതിയ ഡെസ്റ്റിനി 125 പ്ലാറ്റിനം- 125 സിസിയും  ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന  പ്രോഗ്രാമ്ഡ് ഫ്യൂവൽ ഇൻഞ്ചക്ഷൻ എൻജിനും അതിനൊടൊത്ത് എക്സ് സെൻസ് ടെക്നോളജിയും ചേരുന്നതാണ്. 9 ബിപിഎച്ച് പവറും 7000 ആർപിഎമ്മും  ലഭിക്കുന്ന ഡെസ്റ്റിനിക്ക് 10.4 എൻഎം  ഓൺ ഡിമാൻറ് ടോർക്കും അതോടൊത്ത് 5500 ആർപിഎമ്മും  ലഭിക്കും.       

ഡെസ്റ്റിനി 125 പ്ലാറ്റിനം ഹീറോയുടെ സഹജവും പേറ്റൻറ് ലഭിച്ചതുമായ ഐ ത്രി എസ് ( ഇഡിൽ- സ്റ്റോപ് – സ്റ്റാർട് സിസ്റ്റം)ഉപയോഗിച്ചുള്ളതാണ്. ഇത് യാത്രാ സൗകര്യവും ഇന്ധന ക്ഷമതയും നൽകുന്നു. ഡിജിറ്റൽ അനലോഗ് സ്പീഡോ മീറ്റർ ,സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ റിമൈൻറർ എന്നിവകൂടി ചേരുന്നതോടെ പ്രശ്ന രഹിതമായ യാത്രക്ക് വാഹനം അനുയോജ്യമാകും.   ക്രോം ഹാൻഡിൽ ബാർ ,  ക്രോം മിറർ, ക്രോം മഫ്ളർ പ്രൊട്ടക്റ്റർ,  ക്രോം ഫെൻഡർ സ്ട്രിപ് , ത്രീഡി ലോഗോ പ്ലാറ്റിനം ബാഡ്ജിങ്, ,  പ്ലാറ്റിനം ഹോട്ട് സ്റ്റാംപിങ് തുടങ്ങിയവയെല്ലാം വാഹനത്തിന് ഭംഗി നൽകുന്നു.   പുതിയ മാറ്റ് ബ്ലാക്ക് നിറം, ബ്രൗൺ ഇന്നർ പാനൽസ്, വൈറ്റ് റിം ടേപ്   എന്നിവ വാഹനത്തെ ശ്രദ്ധേയമാക്കന്നുണ്ട്. ഹീറോ മോട്ടോകോർപ് ഡീലർഷിപ്പുകൾ വഴി ഡെസ്റ്റിനി 125 പ്ലാറ്റിനം പുതിയ പതിപ്പ് ലഭിക്കും.  72,050 രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്സ്ഷോറൂം വിലയെന്നും കമ്പനി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios