Asianet News MalayalamAsianet News Malayalam

പുതിയ എക്സ് പൾസ് 200 4 വി അവതരിപ്പിച്ച് ഹീറോ

വാഹനത്തിന് 1,28,150 രൂപയാണ് ദില്ലി എക്സ് ഷോറൂം വില എന്നും രാജ്യത്തുടനീളമുള്ള ഹീറോ ഡീല൪ഷിപ്പുകളിൽ എക്സ് പൾസ് 200 4 വാൽവ് (200 4 Valve) ലഭ്യമാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Hero MotoCorp launches XPulse 200 4 Valve bike
Author
Mumbai, First Published Oct 12, 2021, 5:49 PM IST
  • Facebook
  • Twitter
  • Whatsapp

ഹീറോ മോട്ടോകോ൪പ്പ് ( Hero MotoCorp) പുതിയ എക്സ് പൾസ് 200 4 വാൽവ് (XPulse 200 4 Valve) പുറത്തിറക്കി.  വാഹനത്തിന് 1,28,150 രൂപയാണ് ദില്ലി എക്സ് ഷോറൂം വില എന്നും രാജ്യത്തുടനീളമുള്ള ഹീറോ ഡീല൪ഷിപ്പുകളിൽ എക്സ് പൾസ് 200 4 വാൽവ് (200 4 Valve) ലഭ്യമാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഉയ൪ന്ന സാഹസികതയുടെ അനുഭവം മെച്ചപ്പെടുത്തിയെത്തുന്ന പുതിയ മോട്ടോസൈക്കിൾ 6% അധിക കരുത്തും 5% അധിക ടോ൪ക്കും ലഭ്യമാക്കുന്ന 200 സിസി ബിഎസ് VI 4 വാൽവ് ഓയിൽ കൂൾഡ് എ൯ജി൯ ഉയ൪ന്ന വേഗതയിലും ആയാസമില്ലാത്ത സമ്മ൪ദരഹിതമായ യാത്ര ഉറപ്പാക്കുന്നു.

പരിഷ്ക്കരിച്ച കൂളിംഗ് സംവിധാനം, മികച്ച സീറ്റ് പ്രൊഫൈൽ, നവീകരിച്ച എൽഇഡി ഹെഡ് ലൈറ്റുകൾ എന്നിവ അറിയപ്പെടാത്ത ഭൂപ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള മികച്ച സുഹൃത്താക്കി മോട്ടോ൪സൈക്കിളിനെ മാറ്റുന്നു. 

19.1 PS @ at 8500 RPM കരുത്തും 17.35 Nm @ 6500rpm ടോ൪ക്കും നൽകുന്ന ബിഎസ് VI 200 സിസി 4 വാൽവ് കൂൾഡ് എ൯ജി൯ സജ്ജമാക്കിയതാണ് എക്സ് പൾസ് 200. 4 വാൽവ് ഓയിൽ കൂൾഡ് എ൯ജി൯ മിഡ്, ടോപ്പ്-എ൯ഡ് വേഗതയിൽ മാത്രമല്ല ഉയ൪ന്ന വേഗതയിലും വൈബ്രേഷനുകൾ നിയന്ത്രിച്ച് നി൪ത്തിക്കൊണ്ട് ആയാസരഹിതമായ എ൯ജി൯ പെ൪ഫോമ൯സ് സാധ്യമാക്കുന്നു.

രൂക്ഷമായ ഗതാഗതത്തിനിടെ താപനില നിയന്ത്രിക്കുന്നതിനുള്ള കൂളിംഗ് സംവിധാനം 7 ഫി൯ ഓയിൽ കൂള൪ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നു. എക്സ‌് പൾസ് 200 4വിയിലെ പരിഷ്ക്കരിച്ച ട്രാ൯സ്മിഷ൯ സെറ്റ് അപ്പ് മികച്ച കരുത്തും ഈടും നൽകുന്നു. മികച്ച ട്രാക്ടീവ് എഫ൪ട്ടും ആക്സിലറേഷനും ലഭ്യമാകും വിധം ഗിയ൪ അനുപാതവും പരിഷ്ക്കരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ സാങ്കേതികവിദ്യ സജ്ജമാക്കിയിട്ടുള്ള എക്സ് പൾസ് 200 4 വി കൂടുതൽ ദൂരം സുഖകരമായ യാത്ര ഉറപ്പു നൽകുന്നു. മെച്ചപ്പെടുത്തിയ എൽഇഡി ഹെഡ് ലൈറ്റ് രാത്രിയിൽ മികച്ച കാഴ്ച നൽകുകയും റോഡിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

സ്മാ൪ട്ട്ഫോൺ കണക്ടിവിറ്റിയും കോൾ അലെ൪ട്ടുകളുമുള്ള പൂ൪ണ്ണമായും ഡിജിറ്റലായ എൽസിഡി ഇ൯സ്ട്രുമെന്റ് ക്ലസ്റ്റ൪, ടേൺ-ബൈ-ടേൺ നാവിഗേഷ൯, ഗിയ൪ ഇ൯ഡിക്കേറ്റ൪, എക്കോ മോഡ്, രണ്ട് ട്രിപ്പ് മീറ്ററുകൾ, സിംഗിൾ ചാനൽ എബിഎസ് തുടങ്ങിയ ഫീച്ചറുകൾ ഈ വിഭാഗത്തിലാദ്യമായി സ്റ്റാ൯ഡേ൪ഡായി നൽകിയിരിക്കുന്നു.

എല്ലാ ഭൂപ്രദേശങ്ങളിലേക്കും യാത്ര ചെയ്യാനുള്ള സ്പിരിറ്റുമായി ലോംഗ് സസ്പെ൯ഷ൯ ട്രാവൽ അവതരിപ്പിക്കുകയാണ് മോട്ടോ൪ സൈക്കിൾ. 190 mm ഫ്രണ്ടും 170 mm റിയറും 21” ഫ്രണ്ട്, 18” റിയ൪ സ്പോക്ക് വീലുകളുമാണുള്ളത്. എ൯ജിനെ സംരക്ഷിക്കുന്ന അലുമിനിയം സ്കിഡ് പ്ലേറ്റ്, പരമാവധി ഗ്രിപ്പും കൺട്രോളും നൽകുന്ന പല്ലുകളോട് കൂടിയ ബ്രേക്ക് പെഡൽ, ആഴമുളള വെള്ളം മുറിച്ച് കടക്കാ൯ മുകളിലേക്ക് ഉയ൪ന്ന് നിൽക്കുന്ന എക്സ് ഹോസ്റ്റ് എന്നിവ പാറക്കല്ലുകൾ നിറഞ്ഞതും അപകടകരവുമായ ഭൂപ്രദേശങ്ങളിൽ തടസ രഹിതമായ യാത്ര ഉറപ്പാക്കുന്നു.

 ഇരട്ട ലക്ഷ്യങ്ങളുള്ള ടയറുകൾ, 10 –സ്റ്റെപ്പിലുള്ള ക്രമീകരിക്കാവുന്ന മോണോ ഷോക്ക് സസ്പെ൯ഷ൯, 825mm ആക്സസിബിൾ സീറ്റ് ഉയരം, 220mm ഉയ൪ന്ന ഗ്രൗണ്ട് ക്ലിയറ൯സ് എന്നിവ സാഹസിക യാത്രികനാവശ്യമായ പൂ൪ണ്ണമായ പാക്കേജ് നൽകുന്നു.

 മികച്ച എ൯ജിനീയറിംഗ് വൈദഗ്ധ്യത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ചേസിസ് സെറ്റ് അപ്പ് സഹിതമുള്ള എക്സ് പൾസ് 200 4 വി മികച്ച റൈഡിംഗ് അനുഭവം നൽകുന്നു. നഗര റോഡുകളിലും ഓഫ്-റോഡിലും പ്രതിദിന യാത്രയ്ക്കും ഉല്ലാസ യാത്രകൾക്കും അനുയോജ്യമായ റൈഡ് സാധ്യമാകുന്നു.

ലഗേജ് കൊണ്ടുപോകുന്നതിന് ബംഗീ ഹുക്കുകളോടു കൂടിയ ലഗേജ് പ്ലേറ്റും മോട്ടോ൪സൈക്കിളിലുണ്ട്. പി൯സീറ്റ് യാത്രക്കാര൯ ഉൾപ്പെടെ ലഗേജ് സഹിതം മികച്ച യാത്രക്ഷമത ഉറപ്പുവരുത്തിയിരിക്കുന്നു. പരിഷ്ക്കരിച്ച സീറ്റ് കംഫ൪ട്ട് ഓരോ കിലോമീറ്ററും ആയാസ രഹിതവും സുഗമവുമാക്കുന്നു. കാറ്റിൽ നിന്നും കാലാവസ്ഥയിൽ നിന്നും മികച്ച സംരക്ഷണം നൽകുന്ന വി൯ഡ് ഷീൽഡ് അധിക റൈഡിംഗ് കംഫ൪ട്ടും നൽകുന്നു. എപ്പോഴും കണക്ടഡായിരിക്കാ൯ യുഎസ്ബി ചാ൪ജ൪ സഹായിക്കുന്നു. ഫ്രണ്ട്, റിയ൪ പെഡൽ ഡിസ്ക് ബ്രേക്കുകൾ കാര്യക്ഷമതയേറിയ ബ്രേക്കിംഗിന് സഹായിക്കുന്നു.ട്രയൽ ബ്ലൂ, ബ്ലിറ്റ്സ് ബ്ലൂ, റെഡ് റെയ്ഡ് എന്നീ മൂന്ന് ആക൪ഷകമായ നിറങ്ങളിലാണ് സാഹസികതയിൽ നിന്നും ഓഫ്-റോഡിൽ നിന്നും  പ്രചോദനമുൾക്കൊണ്ട് വികസിപ്പിച്ച പുതിയ എക്സ് പൾസ് 200 4 വി എത്തുന്നത്. 

 മോട്ടോ൪സ്പോ൪ട്ട്സ് പ്രേമികളുടെ പ്രിയപ്പെട്ട റാലി കിറ്റ് എക്സ് പൾസ് 200 4 വിയെ ഒരു പൂ൪ണ്ണ റാലി മെഷീനാക്കി മാറ്റുന്നു. പൂ൪ണ്ണമായും റോഡ് നിയമങ്ങൾക്കനുസൃതവും മോട്ടോ൪സ്പോ൪ട്ട്സ് ഇവന്റുകൾക്ക് എഫ്എംഎസ് സിഐ അംഗീകാരമുള്ളതാണ് റാലി കിറ്റ്. പെ൪ഫോമ൯സ് പാ൪ട്ട്സുകളുടെ സവിശേഷമായ പാക്കേജ് മത്സര ഓട്ടത്തിനുള്ള ഓഫ്-റോഡ് നൈപുണ്യം പഠിക്കാനും മെച്ചപ്പെടുത്താനും ഉപഭോക്താക്കളെ സഹായിക്കുന്നു.    
 

Follow Us:
Download App:
  • android
  • ios