Asianet News MalayalamAsianet News Malayalam

പുതിയ പ്ലഷര്‍ പ്ലസ് പ്ലാറ്റിനം പുറത്തിറക്കി ഹീറോ

ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍, സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ പ്ലഷര്‍ പ്ലസ് പ്ലാറ്റിനം വിപണിയിലിറക്കി

Hero Motocorp Pleasure plus Platinum
Author
Mumbai, First Published Oct 16, 2020, 5:05 PM IST

ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍, സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ പ്ലഷര്‍ പ്ലസ് പ്ലാറ്റിനം വിപണിയിലിറക്കി. മാസ്ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് പുതിയ പ്ലഷര്‍+ പ്ലാറ്റിനം പുറത്തിറങ്ങുന്നത്. സ്കൂട്ടര്‍ വിപണിയിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് യുവത്വം തുടിക്കുന്ന പ്രീമിയം ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത വ്യക്തമാക്കുകയാണിവിടെ എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ജനപ്രിയ ബ്രാന്‍ഡായ പ്ലഷറിന്‍റെ ആകര്‍ഷകത്വത്തിന് മാറ്റുകൂട്ടുകയാണ് പ്ലഷര്‍+ പ്ലാറ്റിനം. മെച്ചപ്പെടുത്തിയ മനോഹാരിത, മോടി കൂട്ടിയ റിട്രോ ഡിസൈന്‍, പ്രീമിയം ക്രോം ഘടകങ്ങള്‍ എന്നിവയുമായി വ്യത്യസ്തമായ ആനുഭവം സമ്മാനിക്കുകയാണ് പുതിയ സ്കൂട്ടര്‍. 60,950 രൂപയാണ് വാഹനത്തിന്‍റെ ദില്ലി എകസ് ഷോറൂം വില. രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പുകളിലുടനീളം പുതിയ സ്കൂട്ടര്‍ ലഭ്യമാകും. 

ജനപ്രിയ പ്ലഷര്‍ ബ്രാന്‍ഡിന് ഉപഭോക്താക്കളുമായി ശക്തമായ ബന്ധമാണുള്ളതെന്ന് ഹീറോ മോട്ടോ കോര്‍പ്പ് സെയില്‍സ് ആന്‍ഡ് ആഫ്റ്റര്‍ സെയില്‍സ് ഹെഡ് നവീന്‍ ചൗഹാന്‍ പറഞ്ഞു. പരിഷ്ക്കരിച്ച  ഡിസൈന്‍ ഘടകങ്ങളോടെയുള്ള പുതിയ പ്ലഷര്‍+ പ്ലാറ്റിനം സ്കൂട്ടര്‍ ഉത്പന്ന നിരയിലെ സാന്നിധ്യം ശക്തമാക്കുമെന്നും കംഫര്‍ട്ടും സ്റ്റൈലും ഒന്നിക്കുന്ന റൈഡ് അനുഭവം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രൗണ്‍ നിറത്തിലുള്ള ഇന്നര്‍ പാനലുകളുമായി സംയോജിച്ചുള്ള പുതിയ മാറ്റ് ബ്ലാക്ക് കളര്‍ സ്കീമിം പ്ലഷര്‍+പ്ലാറ്റിനത്തിന് ആഢംബര ലുക്കിലുള്ള ഡിസൈന്‍ നല്‍കുന്നു. മിററുകള്‍, മഫ്ളര്‍ പ്രൊട്ടക്ടര്‍, ഹാന്‍ഡില്‍ ബാര്‍ എന്‍ഡ്സ്, ഫെന്‍ഡര്‍ സ്ട്രിപ്പ് എന്നിവയടക്കമുള്ള ക്രോം അഡീഷനുകള്‍ മികവുറ്റ റെട്രോ സ്റ്റൈല്‍ നല്‍കുകയും ബ്രാന്‍ഡിന്‍റെ ഗുണമേന്മയിലുള്ള വിശ്വാസം ഊ്ട്ടിയുറപ്പിക്കുകയും ചെയ്യുന്നു.

ലോ ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍ ഫീച്ചര്‍, അധിക കംഫര്‍ട്ട് നല്‍കുന്ന സീറ്റ് ബാക്ക് റെസ്റ്റ്, പ്ലാറ്റിനം സീറ്റ് സ്റ്റാംപിംഗോടു കൂടിയ ഡ്യുവല്‍ ടോണ്‍ സീറ്റ്, വെളുത്ത റിം ടേപ്പ്, പ്രീമിയം 3ഡി ലോഗോ ബാഡ്ജിംഗ് എന്നിവ പ്ലഷര്‍ പ്ലസ് പ്ലാറ്റിനയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.

XSens സാങ്കേതികവിദ്യ (എട്ട് സെന്‍സറുകള്‍) സഹിതമുള്ള കംപ്ലയന്‍റ് പ്രോഗ്രാമ്ഡ് ഫ്യുവല്‍ ഇന്‍ജെക്ഷനുമായാണ് പ്ലഷര്‍+ പ്ലാറ്റിനം എത്തുന്നത്. ഇത് 8 BHP @ 7000 RPM പവറും 8.7 NM @ 5500 RPM ടോര്‍ക്ക്-ഓണ്‍-ഡിമാന്‍ഡും നല്‍കുന്നു. 10% അധികം ഇന്ധനക്ഷമതയും മികച്ച പെര്‍ഫോമന്‍സും 10% വരെ വേഗതയേറിയ ആക്സിലറേഷനും നല്‍കുന്നതാണ് പ്ലഷര്‍ പ്ലസ് പ്ലാറ്റിനം എന്നും കമ്പനി അവകാശപ്പെടുന്നു.

Follow Us:
Download App:
  • android
  • ios