4,54,398 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞമാസം വിറ്റഴിച്ചത്. അതേസമയം 2020 ജൂലൈയില്‍ കമ്പനി 5,20,104 യൂണിറ്റുകള്‍ വിറ്റിരുന്ന സ്ഥാനത്താണ് ഇതെന്നാണ് കണക്കുകള്‍

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിന്‍റെ വില്‍പ്പനയില്‍ ഇടിവ്. ജൂലൈ മാസത്തിലെ വില്‍പ്പനയില്‍ 13 ശതമാനം ഇടിവാണ്‌ കമ്പനിക്ക് നേരിടേണ്ടി വന്നതെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 4,54,398 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞമാസം വിറ്റഴിച്ചത്. അതേസമയം 2020 ജൂലൈയില്‍ കമ്പനി 5,20,104 യൂണിറ്റുകള്‍ വിറ്റിരുന്ന സ്ഥാനത്താണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര വിപണിയിലാണ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് വലിയ തിരിച്ചടി നേരിട്ടത്. ആഭ്യന്തര വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ വില്‍പ്പന 16 ശതമാനം കുറഞ്ഞ് 4,29,208 യൂണിറ്റായി. 2020 ജൂലൈയിലെ 5,12,541 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞമാസം 4,29,208 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റഴിച്ചത്. അതേസമയം സ്‌കൂട്ടറുകളുടെ വില്‍പ്പന 30,272 യൂണിറ്റാണ്. കഴിഞ്ഞ കാലയളവില്‍ ഇത് 35,844 യൂണിറ്റായിരുന്നു. ആഅതേസമയം, കയറ്റുമതി 2020 ജൂലൈയിലെ 7,563 യൂണിറ്റില്‍ നിന്ന് 200 ശതമാനം വളര്‍ച്ച നേടി 25,190 യൂണിറ്റായി.

കമ്പനിയുടെ മിക്ക ടച്ച് പോയിന്റുകളും രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇടയ്ക്കിടെയുള്ള കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തുന്നത് ഉപഭോക്തൃ ചലനത്തെ നിയന്ത്രിക്കുന്നത് തുടരുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും അർദ്ധ-അർബൻ വിപണിയും മികച്ച മൺസൂണിന്റെ പ്രതീക്ഷകളും വ്യക്തിഗത ചലനാത്മകതയ്ക്കായുള്ള ഉപഭോക്താക്കളുടെ മുൻഗണന തിരികെ നൽകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

കമ്പനി ഓൺ-ഗ്രൗണ്ട് സാഹചര്യം നിരീക്ഷിക്കുന്നത് തുടരുമെന്നും ഉത്സവ സീസൺ ആരംഭിക്കുന്നതോടെ വരും മാസങ്ങളിൽ ഉപഭോക്തൃ വികാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിൽ ശുഭാപ്‍തിവിശ്വാസമുണ്ടെന്നും കമ്പനി പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona