Asianet News MalayalamAsianet News Malayalam

Hero MotorCorp : ലാറ്റിന്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഇവികൾ കയറ്റുമതി ചെയ്യാന്‍ ഹീറോ

ഈ വർഷം ഈ മോഡല്‍ അനാച്ഛാദനം ചെയ്യാനും അടുത്ത വർഷം മുതൽ ഡെലിവറികൾ ആരംഭിക്കാനും കമ്പനി തീരുമാനിച്ചതായി മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Hero MotorCorp Plans To Export EVs To Latin America And Europe
Author
First Published Apr 28, 2022, 3:40 PM IST

തങ്ങളുടെ വിഡ ഇവി സ്‍കൂട്ടറുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ ഹീറോ മോട്ടോർകോർപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ലാറ്റിൻ അമേരിക്ക, നേപ്പാൾ, ആഫ്രിക്ക, ബംഗ്ലാദേശ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കും വിഡ കയറ്റുമതി ചെയ്യും. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ഹീറോ മോട്ടോകോർപ്പിന്റെ നിർമാണശാലയിലാണ് പുതിയ വിഡയുടെ നിർമാണം. ഈ വർഷം ഈ മോഡല്‍ അനാച്ഛാദനം ചെയ്യാനും അടുത്ത വർഷം മുതൽ ഡെലിവറികൾ ആരംഭിക്കാനും കമ്പനി തീരുമാനിച്ചതായി മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Hero Vida : ഹീറോ മോട്ടോകോർപ്പ് വിഡ ഇലക്ട്രിക് ബ്രാൻഡ് പ്രഖ്യാപിച്ചു

വിദയെക്കുറിച്ച് കൂടുതൽ
ഹീറോയുടെ വൈവിധ്യമാർന്ന ഇരുചക്രവാഹനങ്ങളുടെ ശ്രേണിയാണ് വിഡ. ഈ മോഡലുകള്‍ക്കായി ആറ് പേരുകൾക്ക് ഹീറോ അപേക്ഷ നല്‍കിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  അപേക്ഷിച്ച പേരുകൾ ഇവയാണ്; 'വിഡാ ഇലക്ട്രിക്', 'വിഡ ഇവി', 'വിഡ മൊബിലിറ്റി', 'വിഡാ സ്‍കൂട്ടർ', 'വിഡ മോട്ടോർസൈക്കിൾസ്', 'വിഡ മോട്ടോകോർപ്പ്'. ഹീറോ ഒരു ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള പദ്ധതികൾ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂവെങ്കിലും, ഈ പേറ്റന്റുകൾ സൂചിപ്പിക്കുന്നത് ബ്രാൻഡ് ഉടൻ തന്നെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ബിസിനസലേക്ക് തിരയും എന്നാണ്. സർവീസ് സ്റ്റേഷനുകളുടെയും ചാർജിംഗ് സ്റ്റേഷനുകളുടെയും ശരിയായ ശൃംഖല നൽകുന്നത് ഇവികൾക്ക് ഒരു ആശങ്കയാണ്. കൂടാതെ 'വിഡ ഇലക്ട്രിക്ക്', 'വിഡ മൊബിലിറ്റി' തുടങ്ങിയ പേരുകളും ഇവി ഉപഭോക്താക്കൾക്കായി ഒരു നെറ്റ്‌വർക്ക് നിർമ്മിക്കുന്നതിനുള്ള പദ്ധതികളിലേക്ക് വിരൽ ചൂണ്ടുന്നു.

ഹീറോ മോട്ടോറും മഹീന്ദ്രയും സഹകരണം
സാങ്‌യോങ്ങിനെ ഒഴിവാക്കിയതിന് തൊട്ടുപിന്നാലെ, പുതിയ ചില പങ്കാളികളെ ഏറ്റെടുക്കാൻ മഹീന്ദ്ര തയ്യാറാണ്. ഇതിന്റെ ഫലമായി മഹീന്ദ്ര ഗ്രൂപ്പും ഹീറോ ഇലക്ട്രിക്കും ഇലക്ട്രിക് മൊബിലിറ്റിയിൽ തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. രാജ്യത്ത് ഇവികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുന്നതിനായി വളർച്ചയ്ക്കും വിപുലീകരണ പദ്ധതികൾക്കും ഈ സഹകരണം സഹായിക്കുമെന്ന് ഇരുകമ്പനികളും പറയുന്നു. മൂന്ന് പ്രധാന പോയിന്റുകൾ മനസിൽ വച്ചുകൊണ്ട് കമ്പനികൾ പ്രവർത്തിക്കുന്നതായി മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാമതായി, വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് പരസ്പരം സഹായിക്കുക. രണ്ടാമതായി, സംയുക്ത ഉൽപ്പന്ന വികസനവും അറിവ് പങ്കിടലും. മൂന്നാമതായി, പ്ലാറ്റ്ഫോം പങ്കിടലിലൂടെ പ്യൂഷോ മോട്ടോർസൈക്കിളുകളുടെ പോർട്ട്ഫോളിയോയുടെ വൈദ്യുതീകരണം പ്രവർത്തനക്ഷമമാക്കുക.

 ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ

ആദ്യ ഘട്ടം എന്ന നിലയിൽ, മഹീന്ദ്ര ഗ്രൂപ്പ് ഹീറോ ഇലക്ട്രിക്കിന്റെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് ബൈക്കുകളായ ഒപ്റ്റിമയും NYXഉം അവരുടെ പിതാംപൂർ പ്ലാന്റിൽ നിർമ്മിക്കും. ഈ സഹകരണവും ഹീറോയുടെ നിലവിലുള്ള ലുധിയാന സൗകര്യത്തിന്റെ വിപുലീകരണവും ഒരുമിച്ച് 2022-ഓടെ പ്രതിവർഷം ഒരു ദശലക്ഷത്തിലധികം EV-കൾ നിർമ്മിക്കാനുള്ള അതിന്റെ ആവശ്യം നിറവേറ്റാൻ ബ്രാൻഡിനെ ശക്തിപ്പെടുത്തും. രണ്ട് ബ്രാൻഡുകളുടെയും ഗവേഷണ-വികസന ടീമുകൾ വേഗത്തിലുള്ള ആശയവിനിമയത്തിനുള്ള തടസങ്ങളില്ലാത്ത പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും ട്രാക്ക് ചെയ്യുന്ന ചാനലിലായിരിക്കും. ഇത് കമ്പനികൾക്ക് ഗുണം ചെയ്യുമെന്ന് മാത്രമല്ല, പുതിയ വരവിനെക്കൊണ്ട് വിപണി നിറയ്ക്കുകയും ചെയ്യും. പ്യൂഷോ മോട്ടോർസൈക്കിളുകളുടെ പോർട്ട്ഫോളിയോയുടെ വൈദ്യുതീകരണത്തെ സഹായിക്കുന്നതിനുള്ള ഒരു സമീപനം വികസിപ്പിക്കുന്നതിനും ഈ പ്ലാറ്റ്ഫോം പങ്കിടൽ സഹായിക്കും എന്നും മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിൽ 50,000 ചാർജിംഗ് സ്റ്റേഷനുകൾ, ബോള്‍ട്ടുമായി കൈകോര്‍ക്കാന്‍ ഹീറോ ഇലക്ട്രിക്

അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയായ ബോള്‍ട്ടുമായി (BOLT) ഹീറോ ഇലക്ട്രിക് ( Hero Electric) പങ്കാളിത്തം പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 750ല്‍ അധികം ഹീറോ ഇലക്ട്രിക് ടച്ച് പോയിന്റുകളിൽ ബോള്‍ട്ട് ചാർജറുകൾ സ്ഥാപിക്കാൻ ഈ സഹകരണം ലക്ഷ്യമിടുന്നു. കൂടാതെ, 2,000-ലധികം ഹീറോ ഇലക്ട്രിക് റൈഡറുകൾക്ക് അവരുടെ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ബോള്‍ട്ട് ചാർജിംഗ് യൂണിറ്റുകൾ സൗജന്യമായി ലഭിക്കും എന്നും ഫിനാന്ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടൈ-അപ്പിന്റെ ഭാഗമായി ഹീറോ ഇലക്ട്രിക്കിന്റെ എന്റർപ്രൈസ് പങ്കാളികളും EV ഉപഭോക്താക്കളും BOLT ചാർജിംഗ് നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തും. മെച്ചപ്പെട്ടതും പ്രവർത്തിക്കുന്നതുമായ ഇവി ഇൻഫ്രാസ്ട്രക്ചറാണ് ഇപ്പോൾ രാജ്യത്തിന് വേണ്ടത്. കൂടാതെ, ഹീറോ ഇലക്ട്രിക് ആപ്പിലും വെബ്‌സൈറ്റിലും ബോള്‍ട്ട് സംയോജിപ്പിക്കും, ചാർജിംഗ് സ്റ്റേഷൻ കണ്ടെത്തുന്നതിനും സ്ലോട്ട് ബുക്ക് ചെയ്യുന്നതിനും പേയ്‌മെന്റിനും ഒറ്റത്തവണ പരിഹാരം വാഗ്ദാനം ചെയ്യുന്നു. ബോള്‍ട്ട് ചാർജിംഗ് സ്റ്റേഷനുകളുടെ ഇൻസ്റ്റാളേഷന് ശേഷം, വ്യക്തികൾക്ക് അവരുടെ ചാർജിംഗ് സ്റ്റേഷനുകൾക്കായി സ്വകാര്യ/പൊതു പ്രവർത്തന രീതികൾ തിരഞ്ഞെടുക്കാനും നിലവിലുള്ള വാണിജ്യ/ഇവി താരിഫുകൾ അനുസരിച്ച് വില തീരുമാനിക്കാനും കഴിയും. കൂടാതെ, ഹീറോ ഇലക്ട്രിക് റൈഡറുകൾക്ക് അവരുടെ ഉപയോഗം എളുപ്പമാക്കുന്നതിന് സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള പ്ലാനുകളും പ്രഖ്യാപിക്കും.

“ഇവി റൈഡിംഗ് അനുഭവം നൽകുന്നതിനായി ശക്തമായ ചാർജിംഗ് ഇക്കോസിസ്റ്റവും റീസ്‌കില്ലിംഗ് മെക്കാനിക്സും നിർമ്മിച്ച് കാർബൺ രഹിത മൊബിലിറ്റി പ്രാപ്‍തമാക്കുകയും രാജ്യത്ത് ഇവി വില്‍പ്പന വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഈ സഹകരണം നിർണ്ണയിച്ച ലക്ഷ്യത്തിലെത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളെ വിശാലമാക്കും.." ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞു. 

ഈ പങ്കാളിത്തം വ്യവസായത്തിന് മൊത്തത്തിൽ ഗുണം ചെയ്യും എന്നും കൂടാതെ ഇന്ത്യയിലെ ചാർജിംഗ് സ്റ്റേഷനുകളിലേക്ക് ഇലക്ട്രിക് ഇരുചക്രവാഹന യാത്രക്കാർക്ക് എളുപ്പത്തിൽ പ്രവേശനം അനുവദിക്കും ഗിൽ പറഞ്ഞു. ഈ സഹകരണം ലക്ഷക്കണക്കിന് ഹീറോ ഇലക്‌ട്രിക് ഉപഭോക്താക്കൾക്ക് നിലവിലുള്ള ഹീറോ ഇലക്ട്രിക് ആപ്പും വെബ്‌സൈറ്റും കണ്ടെത്തുന്നതിനും ബുക്കിംഗിനും പേയ്‌മെന്റിനുമായി ഉപയോഗിക്കാൻ കഴിയുന്നതിനാൽ അവർക്ക് തടസമില്ലാത്ത ചാർജിംഗ് അനുഭവം സൃഷ്‍ടിക്കാൻ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

Follow Us:
Download App:
  • android
  • ios