ഡ്രം ബ്രേക്ക് വേരിയന്റിന് 74,590 രൂപയ്ക്കും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 78,990 രൂപയ്ക്കും എക്‌സ് ഷോറൂം വിലയിലാണ് പുതിയ ഹീറോ പാഷൻ XTEC അവതരിപ്പിച്ചിരിക്കുന്നത്. 

ഹീറോ മോട്ടോകോർപ്പ് പാഷൻ മോട്ടോർസൈക്കിളിന്‍റെ ഫീച്ചറുകളാൽ സമ്പന്നമായ ഒരു വകഭേദം ഇന്ത്യയിൽ അവതരിപ്പിച്ചു. ഡ്രം ബ്രേക്ക് വേരിയന്റിന് 74,590 രൂപയ്ക്കും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 78,990 രൂപയ്ക്കും എക്‌സ് ഷോറൂം വിലയിലാണ് പുതിയ ഹീറോ പാഷൻ XTEC അവതരിപ്പിച്ചിരിക്കുന്നത്. പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി ഹൈടെക് സവിശേഷതകൾ ഇതിന് ലഭിക്കുന്നു.

Hero Vida : ഹീറോ മോട്ടോകോർപ്പ് വിഡ ഇലക്ട്രിക് ബ്രാൻഡ് പ്രഖ്യാപിച്ചു

പുതിയ ഫീച്ചറുകളും സ്‌മാർട്ട് ഡിസൈനും ഉള്ള പാഷൻ എക്‌സ്‌ടെക് രാജ്യത്തെ യുവാക്കളെ ആവേശഭരിതരാക്കുന്ന ആകർഷകമായ ഉൽപ്പന്നമാണ് എന്നും കമ്പനിയുടെ സ്‌പ്ലെൻഡർ+ XTec, ഗ്ലാമര്‍ 125 XTec, പ്ലഷര്‍ പ്ലസ് 110 XTec, ഡെസ്റ്റിനി 125 XTec തുടങ്ങിയ 'XTec' ഉൽപ്പന്നങ്ങളുടെ ശ്രേണിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട് എന്നും ഹീറോ മോട്ടോകോർപ്പിന്റെ സ്ട്രാറ്റജി ആൻഡ് ഗ്ലോബൽ പ്രൊഡക്‌ട് പ്ലാനിംഗ് മേധാവി മാലോ ലെ മാസ്‌സൺ പറഞ്ഞു. പാഷന്‍ XTec ഈ ട്രെൻഡ് തുടരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ

പുതിയ ഹീറോ പാഷൻ XTEC ശൈലി, സുരക്ഷ, കണക്റ്റിവിറ്റി, സുഖസൗകര്യങ്ങൾ എന്നിവയുടെ സമ്പൂർണ്ണ സംയോജനമാണ് എന്ന് വാഹനം അവതരിപ്പിച്ച് കമ്പനി പറഞ്ഞു. സൗന്ദര്യവർദ്ധക മാറ്റങ്ങളില്‍, മോട്ടോർസൈക്കിളിന് എച്ച് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ ഉള്ള പുതിയ ഫസ്റ്റ്-ഇൻ-സെഗ്മെന്റ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ് എന്നിവ ലഭിക്കുന്നു. റെഡ് റിം ടേപ്പുകൾക്കും അഞ്ച് സ്‌പോക്ക് അലോയ്‌കൾക്കും ഒപ്പം ക്രോം ചെയ്‍ത 3D 'പാഷൻ' ബ്രാൻഡിംഗും ഉണ്ട്.

ഒറ്റ ചാർജിൽ 200 കിലോമീറ്റർ;അമ്പരപ്പിക്കുന്ന വിലയും; വിപ്ലവം സൃഷ്‍ടിക്കാന്‍ ഒരു സ്‍കൂട്ടര്‍

ഫീച്ചറുകളുടെ കാര്യത്തിൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും കോൾ/എസ്എംഎസ് അലേർട്ടുകൾ, ഫോൺ ബാറ്ററി ശതമാനം, തത്സമയ മൈലേജ്, സർവീസ് ഷെഡ്യൂൾ റിമൈൻഡർ, കുറഞ്ഞ ഇന്ധന സൂചകം എന്നിവ കാണിക്കുന്ന നീല ബാക്ക്‌ ലൈറ്റോടുകൂടിയ പുതിയ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇതിന് ലഭിക്കുന്നു. മോട്ടോർസൈക്കിളിന് ഇന്റഗ്രേറ്റഡ് യുഎസ്ബി ചാർജിംഗ് പോർട്ടും സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫീച്ചറും ലഭിക്കുന്നു. 

സ്റ്റാൻഡേർഡ് പാഷൻ പ്രോയ്ക്കും കരുത്ത് പകരുന്ന അതേ 110 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, FI മോട്ടോർ തന്നെയാണ് പുതിയ ഹീറോ പാഷൻ XTEC-യുടെയും ഹൃദയം. ഈ മോട്ടോർ 7,500 ആർപിഎമ്മിൽ 9 ബിഎച്ച്പി പവറും 5,000 ആർപിഎമ്മിൽ 9.79 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. എഞ്ചിൻ അഞ്ച് സ്‍പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. മികച്ച ഇന്ധനക്ഷമതയ്ക്കായി ഹീറോയുടെ പേറ്റന്റ് നേടിയ i3S സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നു.

ഇവി ചാർജിംഗ് ഗ്രിഡുകൾക്കായി ഏഥർ എനർജിയും മജന്തയും കൈകോര്‍ക്കുന്നു

അതേസമയം ഹീറോയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ എല്ലാ മോട്ടോർസൈക്കിളുകളുടെയും സ്‍കൂട്ടറുകളുടെയും വില വര്‍ദ്ധിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കമ്പനിയുടെ ശ്രേണിയിലെ മോഡലുകള്‍ക്ക് 3,000 രൂപ വരെ വർധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്. പുതിയ വിലകൾ 2022 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഈ വർഷം ഹീറോ മോട്ടോകോർപ്പിന്‍റെ ഉൽപ്പന്നങ്ങളുടെ മൂന്നാമത്തെ പ്രധാന വില വർധനവായിരിക്കും ഇത് എന്നതാണ് ശ്രദ്ധേയം. 

2022 ജനുവരിയിലും ഏപ്രിലിലും തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളുടെയും വില 2,000 രൂപ വരെ വർധിപ്പിച്ചിരുന്നു. തങ്ങളുടെ മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്‌സ്-ഷോറൂം വിലയിൽ വർദ്ധനയുള്ള പുതിയ പരിഷ്‌കാരം അടുത്ത മാസം നിലവിൽ വരുമെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. വർദ്ധനയുടെ കൃത്യമായ അളവ് നിർദ്ദിഷ്‍ട മോഡലിനും വിപണിക്കും വിധേയമായിരിക്കും. 

വാങ്ങാന്‍ ആളില്ല, ഈ ബൈക്കിന്‍റെ വില്‍പ്പന അവസാനിപ്പിച്ചു!

ചരക്കുവില ഉൾപ്പെടെ ക്രമാനുഗതമായി വളരുന്ന മൊത്തത്തിലുള്ള പണപ്പെരുപ്പം ഭാഗികമായി നികത്താൻ ഇരുചക്രവാഹനങ്ങളുടെ വില പരിഷ്‍കരണം അനിവാര്യമാണെന്ന് കമ്പനി പറയുന്നു. എച്ച്‌എഫ് ഡീലക്സ്, പാഷൻ പ്രോ തുടങ്ങിയ എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾ മുതൽ എക്‌സ്‌ട്രീം 160ആർ, എക്‌സ്‌പൾസ് 200 എഡിവി പോലുള്ള സ്‌പോർട്ടി ബൈക്കുകൾ വരെ ഹീറോ മോട്ടോകോർപ്പിന് ഇന്ത്യയിൽ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയുണ്ട്.